പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് വീട് പൂർണമായും തകർന്നു

കൊഴിഞ്ഞാമ്പാറ: പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് വീട് തകർന്നു. വടകരപ്പതി അമ്പാട്ടുകളത്തിൽ മുരുകേശന്റെ വീട്ടിലെ പാചകവാതക സിലിണ്ടറാണു പൊട്ടിത്തെറിചിരിക്കുന്നത്. ഓട്‌ മേഞ്ഞ വീടിന്റെ മേൽക്കൂര പൂർണമായും തകർന്നു. ഗൃഹോപകരണങ്ങളും വിവിധ രേഖകളും കത്തിനശിച്ചിട്ടുണ്ട് . മുരുകേശൻ വീടിന് സമീപത്തു തന്നെയുണ്ടായിരുന്നെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.വ്യഴാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് അപകടം നടന്നത് . നാട്ടുകാർ വിവരം നൽകിയതിനെത്തുടർന്ന് കഞ്ചിക്കോട്, വേലന്താവളം ഇലക്‌ട്രിസിറ്റി ഉദ്യോഗസ്ഥർ, കൊഴിഞ്ഞാമ്പാറ പോലീസ് എന്നിവർ സ്ഥലത്തെത്തി.പോലീസ് സ്ഥലത്തു പരിശോധന നടത്തി. തീ പടർന്നത് സംബന്ധിച്ച് വിവരങ്ങൾ ലഭ്യമായില്ല. മുരുകേശന്റെ […]

Continue Reading