ഐസിയു പീഡനക്കേസിലെ അതിജീവിതയെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയതില്‍ വീഴ്ച പറ്റിയെന്ന് റിപ്പോർട്ട്

കോഴിക്കോട്: ഐസിയു പീഡനക്കേസിലെ അതിജീവിതയെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയതില്‍ മെഡിക്കല്‍ കോളേജ് അധികൃതര്‍ക്ക് വീഴ്ചപറ്റിയെന്ന് റിപ്പോര്‍ട്ട് പുറത്ത്. മനുഷ്യാവകാശ കമ്മീഷന്‍ അന്വേഷണവിഭാഗം ഡി വൈ എസ് പിയുടെ അന്വേഷണ റിപ്പോര്‍ട്ടാണ് പുറത്തു വന്നിരിക്കുന്നത്. ഗൗരവമായ കേസായിട്ടും പരിചയസമ്പന്നരായ ഡോക്ടറെ കൊണ്ട് പരിശോധിപ്പിക്കുന്നതില്‍ വീഴ്ചപറ്റി എന്നും  മെഡിക്കോ ലീഗല്‍ കേസുകള്‍ കൈകാര്യം ചെയ്ത് പരിചയമില്ലാത്ത ഡോക്ടറാണ് വൈദ്യ പരിശോധന നടത്തിയതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. വൈദ്യ പരിശോധനക്കായി പൊലീസ് നല്‍കിയ അപേക്ഷയില്‍ കേസിന്‍റെ ഗൗരവം ഉള്‍പ്പെടുത്തിയിരുന്നു. മെഡിക്കല്‍ കോളേജ് അധികൃതര്‍ […]

Continue Reading

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരുന്ന് വിതരണം നിർത്തിവെച്ച സംഭവം; അടിയന്തര നടപടി സ്വീകരിക്കാൻ നിർദേശിച്ച് മന്ത്രി വീണാ ജോർജ്

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കുള്ള മരുന്ന് വിതരണം നിർത്തിവെച്ച വിതരണക്കാരുടെ നടപടിയിൽ ആരോഗ്യവകുപ്പ് അടിയന്തരമായി ഇടപെട്ടു. വിഷയത്തിൽ അടിയന്തര നടപടി സ്വീകരിക്കാൻ ആരോഗ്യമന്ത്രി വീണാ ജോർജ് മെഡിക്കൽ കോളേജ് അധികൃതരോട് നിർദ്ദേശിച്ചിട്ടുണ്ട്. സൗജന്യ ചികിത്സകൾ ഇതുവരെ മുടങ്ങിയിട്ടില്ല .അത് തുടരുമ്പോഴും വൃക്ക രോഗികൾ ക്യാൻസർ രോഗികൾ തുടങ്ങിയവർക്കായി ആവശ്യമരുന്നുകൾ എത്തിക്കാനുള്ള നടപടികളും ആരോഗ്യവകുപ്പ് സ്വീകരിച്ചിട്ടുണ്ട്. ഇത്തരത്തിൽ 150 അവശ്യമരുന്നുകൾ അടിയന്തരമായി കാരുണ്യ വഴി മെഡിക്കൽ കോളേജ് ആശുപത്രിയിൽ വിതരണം ചെയ്യും കണ്ണൂർ, വയനാട് മലപ്പുറം ജില്ലകളിൽ നിന്നും […]

Continue Reading