കോട്ടപ്പുറം രൂപത റൂബി ജൂബിലി ആഘോഷങ്ങള്‍ക്കു തുടക്കമായി,സമുദായത്തിന്റെയും സമൂഹത്തിന്റെയും സമഗ്ര ശാക്തികരണത്തിനായി പരിശ്രമിക്കാം: ബിഷപ്പ് അംബ്രോസ് പുത്തന്‍വീട്ടില്‍

കോട്ടപ്പുറം: സമുദായത്തിന്റെയും സമൂഹത്തിന്റെയും സമഗ്ര ശാക്തികരണത്തിനായി പരിശ്രമിക്കണമെന്ന് ബിഷപ്പ് അംബ്രോസ് പുത്തൻവീട്ടിൽ ആഹ്വാനം ചെയ്തു. കോട്ടപ്പുറം രൂപതയുടെ 37-ാമത് രൂപതാ ദിനവും മൂന്നുവര്‍ഷത്തെ റൂബി ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനവും വിശുദ്ധ തോമസ് ശ്ലീഹായുടെ രക്തസാക്ഷിത്വ തിരുന്നാളും പ്രമാണിച്ച് കോട്ടപ്പുറം സെന്റ് മൈക്കിള്‍സ് കത്തീഡ്രലില്‍ അര്‍പ്പിച്ച ദിവ്യബലിയില്‍ വചനപ്രഘോഷണം നടത്തുകയായിരുന്നു അദ്ദേഹം. ആര്‍ഭാടങ്ങള്‍ ഉപേക്ഷിച്ച് കുടുംബത്തേയും സമൂഹത്തേയും സമുദായത്തേയും ശക്തിപ്പെടുത്തണം. അര്‍ത്ഥമില്ലാത്ത ആഘോഷങ്ങള്‍ ഉണ്ടാകരുത്. കുടുംബങ്ങള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും പ്രത്യാശ നല്‍കുന്ന പ്രത്യാശയുടെ തീര്‍ഥാടകരാകണമെന്നും ബിഷപ്പ് ഡോ. അംബ്രോസ് ഉദ്ബോധിപ്പിച്ചു. […]

Continue Reading