കൊൽക്കത്ത ബലാത്സംഗ കൊലപാതകക്കേസ്: 11 ദിവസത്തിന് ശേഷം സമരം പിൻവലിച്ച് എയിംസ് ഡോക്ടർമാർ

ഡൽഹി : കൊൽക്കത്തയിലെ വനിതാ ഡോക്ടറുടെ കൊലപാതകത്തിൽ പ്രതിഷേധിച്ചുളള ഡൽഹി എയിംസിലെ ഡോക്ടർമാരുടെ സമരം അവസാനിപ്പിച്ചതായി റിപ്പോർട്ട്. സുപ്രീംകോടതിയുടെ നിർദ്ദേശ പ്രകാരമാണ് സമരം അവസാനിപ്പിച്ചത്. അതേസമയം മുഴുവൻ ഡോക്ടർമാരും ജോലിയിൽ തിരികെ പ്രവേശിക്കും എന്നാണ് പുറത്തു വരുന്ന വിവരം. സമരം ചികിത്സക്കെത്തുന്നവരെ ബുദ്ധിമുട്ടിലാക്കുന്നുവെന്ന കോടതി നിരീക്ഷണത്തെ മാനിക്കുന്നുവെന്നും വിവിധ പ്രതിഷേധ പരിപാടികളുമായി ഇനിയും മുന്നോട്ടു പോകുമെന്നും ഡോക്ടർമാർ അറിയിച്ചു.എന്നാൽ കൊൽക്കത്തയിലെ ഡോക്ടർമാർ സമരം അവസാനിപ്പിക്കില്ല എന്നാണ് ലഭിക്കുന്ന വിവരം. നീതി ലഭിക്കും വരെ സമരം തുടരുമെന്ന നിലപാടിലാണ് […]

Continue Reading