വണ്ടി ഇടിച്ചിട്ട് നിർത്താതെ പോയി: നടൻ ശ്രീനാഥ് ഭാസിക്കെതിരെ കേസ്

കൊച്ചി: വണ്ടി ഇടിച്ചിട്ട് നിർത്താതെ പോയെന്ന യുവാവിൻ്റെ പരാതിയിൽ നടൻ ശ്രീനാഥ് ഭാസിക്കെതിരെ കേസ്. മട്ടാഞ്ചേരി സ്വദേശി മുഹമ്മദ്‌ ഫഹീമിൻ്റെ പരാതിയിൽ നടൻ്റെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടയച്ചു. കഴിഞ്ഞ മാസം എട്ടാം തീയതിയാണ് സംഭവം നടന്നത്. തെറ്റായ ദിശയിൽ വന്ന വാഹനം യുവാവിനെ ഇടിച്ചിട്ട് നിർത്താതെ പോവുകയായിരുന്നു. എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷൻ രജിസ്റ്റർ ചെയ്ത കേസിൽ വണ്ടി ഓടിച്ചത് ശ്രീനാഥ് ഭാസി ആണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അപകടത്തിൽ പരുക്കേറ്റ ഫഹീമിന് നഷ്ടപരിഹാരം […]

Continue Reading

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത;നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പി‍ന്റെ മുന്നറിയിപ്പ്. ജാ​ഗ്രതാ മുന്നറിയിപ്പിന്റെ ഭാ​ഗമായി 14 ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതിൽ നാലിടത്ത് ഇന്ന് ഓറഞ്ച് അലർട്ടാണ്.ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

Continue Reading

സമ്മാനവിതരണവും കുമാരി സംഘം- ബാലജനയോഗം എന്നിവയുടെ ഉദ്ഘാടനവും നടത്തി

എസ്എൻഡിപി യോഗം പറവൂർ യൂണിയൻറെ നേതൃത്വത്തിൽ 170 ജയന്തി സാംസ്കാരിക ഘോഷയാത്രയിൽ പങ്കെടുത്ത വിജയം കരസ്ഥമാക്കിയ ശാഖകൾക്കുള്ള സമ്മാനവിതരണവും കുമാരി സംഘം ബാലജനയോഗം എന്നിവയുടെ ഉദ്ഘാടനവും സൗജന്യ ഓൺലൈൻ പി എസ് സി കോച്ചിങ്ങിന്റെ ഉദ്ഘാടനവും ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നിർവഹിച്ചു സർക്കാർ ജോലിയിൽ അധികാരത്തിലും സംഘടിത ശക്തികൾ അധികാരം പങ്കിടുമ്പോൾ ഈഴവരാതെ പിന്നോക്കക്കാർക്ക് അവഗണന മാത്രമാണ് ലഭിക്കുന്നത് അതുകൊണ്ട് നാം സംഘടിത ശക്തിയായി തീരണം. സംഘടിത ശക്തിയായി തീരണമെന്ന് പറഞ്ഞത് ശ്രീനാരായണ ഗുരുദേവനാണ് ഇക്കഴിഞ്ഞ രാജ്യസഭയിലേക്ക് […]

Continue Reading

മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരെ എസ്.എഫ്.ഐ.ഒ അന്വേഷണം പ്രഹസനം: വി ഡി സതീശൻ

കൊച്ചി:മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരെ എസ്.എഫ്.ഐ.ഒ അന്വേഷണം പ്രഹസനമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അന്വേഷണം പ്രഖ്യാപിച്ചിട്ട് പത്തു മാസമായി. ചോദ്യം ചെയ്യല്‍ എന്നത് സ്വാഭാവിക നടപടിക്രമം മാത്രമാണ്. അതിന് അപ്പുറത്തേക്ക് അതില്‍ ഒന്നുമില്ല. പത്തു മാസമായി അന്വേഷണം നടക്കുന്നില്ല എന്നതാണ് ഏറ്റവും പ്രധാനം. എല്ലാം തിരഞ്ഞെടുപ്പ് സ്റ്റണ്ടാണ്. നാളെ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്ന വാര്‍ത്ത വന്നിട്ടുണ്ട്. അതിനു തൊട്ടുമുന്‍പ് സിപിഎമ്മും ബിജെപിയും നേര്‍ക്കുനേരെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമമാണിത്. കരുവന്നൂരിലും ഇങ്ങനെ ചെയ്തിട്ടാണ് തൃശൂര്‍ സീറ്റില്‍ അഡ്ജസ്റ്റ്‌മെന്റ് നടത്തിയത്. മൂന്ന് […]

Continue Reading

അറബിക്കടലിലെ ന്യൂനമർദ്ദം നാളെ തീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിക്കും, കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: അറബിക്കടലിൽ രൂപപ്പെട്ട ശക്തി കൂടിയ ന്യൂനമർദ്ദം നാളെ രാവിലെയോടെ തീവ്ര ന്യൂനമർദമായി ശക്തി പ്രാപിക്കാൻ സാധ്യത. ഇത് കാരണം കേരളത്തിൽ ഒരാഴ്ച വ്യാപകമായി മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ 16 -ാം തിയതി വരെ ശക്തമായ മഴക്ക്‌ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ 16 -ാം തിയതി വരെ വിവിധ ജില്ലകളിൽ വിവിധ ദിവസങ്ങളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം,തൃശൂർ, പാലക്കാട്, മലപ്പുറം […]

Continue Reading

വി.എസിന്റെ മകന്‍ അരുണ്‍കുമാറിന് IHRD ഡയറക്ടറാകാന്‍ യോഗ്യത ഇല്ല

ഡൽഹി : മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍റെ മകന്‍ ഡോ.വി.എ. അരുണ്‍കുമാറിന് ഐഎച്ച്ആര്‍ഡി ഡയറക്ടറുടെ ചുമതല വഹിക്കാനുള്ള യോഗ്യതയില്ലെന്ന് ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്നിക്കല്‍ എഡ്യൂക്കേഷന്‍. അരുണ്‍കുമാറിന്‍റെ നിയമനം ചോദ്യം ചെയ്ത് ഡോ. വിനു തോമസ് നല്‍കിയ ഹര്‍ജിയില്‍ എ.ഐ.സി.ടി.ഇ സ്റ്റാന്‍ഡിങ് കൗണ്‍സില്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. സാങ്കേതിക സ്ഥാപനങ്ങളുടെ ഡയറക്ടര്‍/പ്രിന്‍സിപ്പല്‍ നിയമനത്തിന് വേണ്ട വിദ്യാഭ്യാസ യോഗ്യതയും പ്രവൃത്തി പരിചയവും സംബന്ധിച്ച് 2010, 2019 വര്‍ഷങ്ങളില്‍ എ.ഐ.സി.ടി.ഇ ഉത്തരവുകള്‍ ഇറക്കിയിട്ടുണ്ട്.ഇതില്‍ നിഷ്കര്‍ഷിച്ചിരിക്കുന്ന യോഗ്യതയും […]

Continue Reading

മൂന്നര വയസ്സുകാരന് ടീച്ചറുടെ മർദ്ദനം; മട്ടാഞ്ചേരി കിസ്ഡ് പ്ലേ സ്‌കൂൾ അടച്ച് പൂട്ടാൻ നോട്ടീസ്

കൊച്ചി: മട്ടാഞ്ചേരിയിൽ മൂന്നര വയസ്സുകാരനെ അധ്യാപിക മർദ്ദിച്ച സംഭവത്തിൽ പ്ലേ സ്‌കൂൾ അടച്ചുപൂട്ടാൻ ഉത്തരവ്. മട്ടാഞ്ചേരിയിൽ പ്രവർത്തിക്കുന്ന സ്മാർട്ട് കിഡ്‌സ് പ്ലേ സ്കൂളിനാണ് നോട്ടീസ് നൽകാൻ മന്ത്രി വി ശിവൻകുട്ടി നിർദ്ദേശം നൽകിയത്. സ്കൂൾ പ്രവർത്തിക്കുന്നത് വിദ്യാഭ്യാസ വകുപ്പിന്റെ അനുമതിയില്ലാതെയാണെന്നും അനുമതി ഇല്ലാത്ത വിദ്യാലയങ്ങളെ പറ്റി അന്വേഷിച്ചു റിപ്പോർട്ട് നൽകാനും മന്ത്രി നിർദ്ദേശം നൽകി. ഇന്നലെയായിരുന്നു മട്ടാഞ്ചേരിയിൽ പ്രവർത്തിക്കുന്ന സ്മാർട്ട് കിഡ്‌സ് പ്ലേ സ്കൂളിലെ അധ്യാപിക സീതാലക്ഷ്മി മൂന്നര വയസ്സുള്ള കുട്ടിയെ ക്രൂരമായി തല്ലിയത്. ക്ലാസിൽ വച്ച് […]

Continue Reading

‘ഓം പ്രകാശിനെ അറിയില്ല, കൊച്ചിയിലെ ഹോട്ടലിൽ പോയത് സുഹൃത്തുക്കളെ കാണാൻ’; പ്രയാഗ മാർട്ടിൻ

കൊച്ചി : ഓം പ്രകാശുമായി ബന്ധപ്പെട്ട ലഹരി കേസിലെ ചോദ്യം ചെയ്യലിന് പിന്നലെ പ്രതികരണവുമായി നടി പ്രയാഗ മാർട്ടിൻ. കൊച്ചിയിലെ ഹോട്ടലിൽ പോയത് സുഹൃത്തുക്കളെ കാണാനെന്ന് പ്രയാഗ മാർട്ടിൻ പറഞ്ഞു. ‘ലഹരിപ്പാർട്ടിയെ കുറിച്ച് അറിഞ്ഞില്ല. ഓം പ്രകാശിനെ അറിയില്ല. വാർത്തകൾ വന്ന ശേഷം ഗൂഗിൾ ചെയ്താണ് ആരാണ് ഓം പ്രകാശെന്ന് മനസിലാക്കിയതെന്നാണ് പ്രയാഗ മാധ്യമങ്ങളോട് പ്രതികരിച്ചത്. ഓംപ്രകാശുമായി യാതൊരു ബന്ധവുമില്ല. ഓംപ്രകാശിനെ കണ്ടതായി ഓർമ്മയില്ല. എന്തിന് ഹോട്ടലിലെത്തിയെന്നടതടക്കം എല്ലാ വിവരങ്ങളും പൊലീസിന് കൈമാറിയിട്ടുണ്ടെന്നും പ്രയാഗ പറഞ്ഞു

Continue Reading

കോർപ്പറേറ്റ് രീതികളെ മറികടക്കുന്നത് ആയിരുന്നു ആരോഗ്യ സംരക്ഷണ മേഖലയെ കുറിച്ചുള്ള ടാറ്റയുടെ വീക്ഷണം; ഡോ. ആസാദ്‌ മൂപ്പൻ

അതിയായ ദുഖത്തോടെയാണ് രത്തന്‍ ടാറ്റയുടെ വേര്‍പാടിൻ്റെ വാര്‍ത്ത ശ്രവിക്കുന്നത്. വിശ്വാസ്യത നിറഞ്ഞ ഒരു ബിസിനസ്സ് പാരമ്പര്യം ബാക്കിയാക്കി മാത്രമല്ല അദ്ദേഹം വിടപറയുന്നത്. സഹാനുഭൂതിയും, സാമൂഹിക ഉത്തരവാദിത്തവും കോര്‍പ്പറേറ്റ് വിജയത്തിനൊപ്പം നിലനിര്‍ത്താനാവുമെന്ന് ലോകത്തിന് കാണിച്ചുകൊടുത്തുകൊണ്ടാണ് അദ്ദേഹം മടങ്ങുന്നത്. അദ്ദേഹത്തിൻ്റെ നേതൃത്വം ഒരു വലിയ വ്യവസായ സാമ്രാജ്യത്തെ രൂപപ്പെടുത്തുകയും, എണ്ണമറ്റ ജീവിതങ്ങളെ സ്പര്‍ശിക്കുകയും ചെയ്തു. ധാര്‍മ്മിക തത്വങ്ങളോടും ദീര്‍ഘകാല സാമൂഹിക മൂല്യങ്ങളോടുമുള്ള ശാന്തമായ പ്രതിബദ്ധതയാല്‍ നയിക്കപ്പെടുന്നതായിരുന്നു അദ്ദേഹത്തിൻ്റെ ജീവിതം. പരമ്പരാഗത കോര്‍പ്പറേറ്റ് ജീവകാരുണ്യ രീതികളെ മറികടക്കുന്നതായിരുന്നു ആരോഗ്യ സംരക്ഷണ മേഖലയെക്കുറിച്ചുള്ള […]

Continue Reading

മുഖ്യമന്ത്രി പിണറായി വിജയനെതിരെ അന്വേഷണത്തിന് ഉത്തരവ്

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടു. എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ സ്വകാര്യ ഹർജിയിലാണ് കോടതി ഉത്തരവ്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് ആക്രമിച്ചത് രക്ഷാപ്രവര്‍ത്തനമാണെന്ന നവ കേരള സദസിലെ വിവാദ പ്രസംഗവുമായി ബന്ധപ്പെട്ടാണ് അന്വേഷണം. രക്ഷാ പ്രവര്‍ത്തനം തുടരാമെന്നത് കുറ്റകൃത്യത്തിനുള്ള പ്രേരണയായെന്ന പരാതിയിൽ എറണാകുളം സെന്‍ട്രല്‍ പൊലീസ് അന്വേഷിച്ച് റിപ്പോര്‍ട്ട് നൽകണമെന്ന് കോടതി വ്യക്തമാക്കി

Continue Reading