താൻ കയറിയത് ഷാഫിയുടെ കാറിൽ, വഴിയിൽ വെച്ച് വാഹനം മാറിക്കയറി’; രാഹുൽ മാങ്കൂട്ടത്തിൽ

പാലക്കാട്: സിപിഎം ഇന്ന് പുറത്തുവിട്ട സിസിടിവി ദൃശ്യത്തിന് മറുപടിയുമായി രാഹുൽ മാങ്കൂട്ടത്തിൽ. താൻ കയറിയത് ഷാഫി പറമ്പിലിൻ്റെ കാറിലാണെന്നും തൻ്റെ കാറിലാണ് സുഹൃത്ത് വന്നതെന്നും രാഹുൽ പറഞ്ഞു. ചില കാര്യങ്ങൾ സംസാരിക്കാനുണ്ടായിരുന്നത് കൊണ്ടാണ് ഷാഫിക്കൊപ്പം കാറിൽ കയറിയത്. സുഹൃത്ത് കൊണ്ടുവന്ന തൻ്റെ കാറിലേക്ക് പാലക്കാട് പ്രസ് ക്ലബിന് സമീപത്ത് വച്ച് മാറിക്കയറി. എന്നാൽ തൻ്റെ കാറിന്  തകരാർ ഉണ്ടായതിനാൽ സർവീസിന് കൊടുക്കാൻ സുഹൃത്തിനെ ഏൽപ്പിച്ചു. പിന്നീട് പാലക്കാട് കെആർ ടവറിന് സമീപത്ത് വച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകൻ്റെ […]

Continue Reading

കിറ്റ് കൊടുത്ത് തെരഞ്ഞെടുപ്പിൽ വിജയിക്കേണ്ട സാഹചര്യം കോൺ​ഗ്രസിന് വയനാട്ടിൽ ഇല്ലെന്ന് ടി സിദ്ദിഖ്

കൽപ്പറ്റ: രാഹുൽ ​ഗാന്ധിയുടേയും പ്രിയങ്ക ​ഗാന്ധിയുടേയും ചിത്രമുള്ള ഭക്ഷ്യ കിറ്റുകൾ പിടിച്ചെടുത്ത സംഭവത്തിൽ‌ പ്രതികരണവുമായി കോൺ​ഗ്രസ് നേതാവ് ടി സിദ്ദിഖ് എംഎൽഎ. വയനാട്ടിലെ തിരുനെല്ലിയിൽ നിന്നാണ് ഭക്ഷ്യ കിറ്റുകൾ പിടിച്ചെടുത്തത്. പ്രളയബാധിതർക്ക് നൽകാൻ എത്തിച്ച കിറ്റുകളാണ് കോൺഗ്രസ് നേതാവിന്റെ വീട്ടിൽ ഉണ്ടായിരുന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാൽ വിതരണം ചെയ്യാതെ സൂക്ഷിച്ചുവെന്നും ടി സിദ്ദിഖ് പറഞ്ഞു. നിരവധി കിറ്റുകൾ താനും സൂക്ഷിക്കുന്നുണ്ടെന്നും ടി സിദ്ദിഖ് പറഞ്ഞു. കിറ്റ് കൊടുത്ത് തെരഞ്ഞെടുപ്പിൽ വിജയിക്കേണ്ട സാഹചര്യം കോൺ​ഗ്രസിന് വയനാട്ടിൽ ഇല്ലെന്ന് ടി സിദ്ദിഖ് […]

Continue Reading

സംസ്ഥാനത്ത് സ്വര്‍ണ വിലയിൽ കുത്തനെ ഇടിവ്

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വിലയിൽ കുത്തനെ ഇടിവ്. പവന് 1320 രൂപയാണ് കുറഞ്ഞത്. ഇതോടെ സ്വര്‍ണ വില 57,000ത്തിലേക്കെത്തി. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 57,600 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 7200 രൂപയാണ്.

Continue Reading

രാഹുൽ‌ പറയുന്നത് പരസ്പര വിരുദ്ധമായ കാര്യങ്ങൾ,അന്വേഷണം ഒരു വ്യക്തിയിലേക്ക് മാത്രം ഒതുങ്ങേണ്ടതല്ല;സരിൻ

പാലക്കാട്: അന്വേഷണം ഒരു വ്യക്തിയിലേക്ക് മാത്രം ഒതുങ്ങേണ്ടതല്ലെന്ന് പാലക്കാട്ടെ എൽഡിഎഫ് സ്ഥാനാർത്ഥി ഡോക്ടർ പി സരിൻ. ട്രോളി ബാഗ് സമരവുമായി ബന്ധപ്പെട്ട് കോട്ടമൈതാനത്ത് ഡിവൈഎഫ്ഐ സംഘടിപ്പിച്ച പ്രതിഷേധത്തിനിടയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യത്തെ വെല്ലുവിളിക്കുന്ന കാര്യങ്ങളാണ് നടന്നതെന്നും സരിൻ പറഞ്ഞു. ‘രഹസ്യമായി നടക്കുന്ന പലകാര്യങ്ങളും വെളിച്ചത്ത് കൊണ്ടുവരാൻ ശ്രമിക്കുന്നവരെ പ്രതികളാക്കി മാ​റ്റുന്ന പതിവാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്.പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് യുഡിഎഫ് സ്ഥാനാർത്ഥി പറയുന്നത്. ജനാധിപത്യത്തെ തന്നെ വെല്ലുവിളിക്കുന്ന രീതിയിലുളള കാര്യങ്ങളാണ് ഉണ്ടായിരിക്കുന്നത്. ജനങ്ങളുടെ കണ്ണിൽ പൊടിയിട്ട് നടന്നവർ […]

Continue Reading

ട്രെയിനുകളിൽ ബോംബ് ഉണ്ട് എന്ന വ്യാജ ഭീഷണി സന്ദേശം അയച്ചയാള്‍ പിടിയില്‍

കൊച്ചി: പാലക്കാട് നിന്നും തിരുവനന്തപുരം പോകുന്ന ട്രെയിനുകളിൽ ബോംബ് ഉണ്ട് എന്ന വ്യാജ ഭീഷണി സന്ദേശം അയച്ചയാള്‍ പിടിയില്‍. പത്തനംതിട്ട കോയിപ്പുറം സ്വദേശിയായ ഹരിലാലാണ് പൊലീസിന്‍റെ പിടിയിലായത്. പെരുമ്പാവൂരിൽ നിന്ന് പ്രതി ഹരിലാലിനെ പൊലീസ് പിടികൂടിയത്. മദ്യ ലഹരിയിലാണ് ഇയാള്‍ വ്യാജ ഭീഷണി മുഴക്കിയതെന്ന് പൊലീസ് അറിയിച്ചു. ഇയാള്‍ക്കെതിരെ എറണാകുളം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളിലായി കൊലപാതക ശ്രമം അടക്കം 10 ഓളം കേസുകളുണ്ട്. പ്രതിയെ എറണാകുളം സെൻട്രൽ പൊലീസിന് കൈമാറും.

Continue Reading

സംസ്ഥാന സ്കൂൾ കായിക മേള; വാട്ടർ പോളോ മത്സരങ്ങൾക്ക് കോതമംഗലത്ത് തുടക്കമായി

കോതമംഗലം : ആദ്യമായി ഒളിമ്പിക്സ് മാതൃകയിൽ സംഘടിപ്പിച്ചിട്ടുള്ള സംസ്ഥാന സ്കൂൾ കായിക മേളയുടെ ഭാഗമായുള്ള വാട്ടർ പോളോ മത്സരങ്ങൾക്ക് കോതമംഗലത്ത് തുടക്കമായി. കോതമംഗലം എം എ കോളേജിലെ ഒളിമ്പിക്സ് മാതൃകയിലുള്ള സിമ്മിംഗ് പൂളിലാണ് മത്സരങ്ങൾ നടത്തുന്നത്. കേരള അക്വാട്ടിക് ഓർഗനൈസേഷന്റെ 50 ഓളം ഒഫീഷ്യൽസാണ് ഇത് നിയന്ത്രിക്കുന്നത്.ആൺകുട്ടികളുടെ 10 ജില്ലാ ടീമുകളാണ് 4 ദിവസകാലത്തെ മത്സരത്തിൽ മാറ്റുരയ്ക്കുന്നത്.പ്രാഥമിക റൗണ്ട് മത്സരങ്ങളാണ് ഇന്ന് നടക്കുന്നത്. നാളെ സെമി ഫൈനൽ മത്സരങ്ങളും മറ്റന്നാൾ ഫൈനൽ മത്സരവും ലൂസേഴ്സ് ഫൈനൽ മത്സരവും […]

Continue Reading

വാരപ്പെട്ടി പഞ്ചായത്തിലെ പിടവൂർ കവല തകിടിപ്പുറം റോഡ് ഉദ്ഘാടനം ചെയ്തു

കോതമംഗലം : വാരപ്പെട്ടി പഞ്ചായത്തിലെനാലാം വാർഡിലെ പിടവൂർ കവല തകിടിപ്പുറം റോഡ് ഉദ്ഘാടനം ചെയ്തു. എം എൽ എ യുടെ പ്രാദേശിക വികസന ഫണ്ട് 3 ലക്ഷം രൂപ ഉപയോഗിച്ചാണ് പൂർത്തിയാക്കിയത്. റോഡിന്റെ ഉദ്ഘാടനം ആൻ്റണി ജോൺ എം എൽ എ നിർവഹിച്ചു. ചടങ്ങിൽ വാരപ്പെട്ടി പഞ്ചായത്ത് പ്രസിഡന്റ് പി കെ ചന്ദ്രശേഖരൻ നായർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം നിസാ മോൾ ഇസ്മയിൽ, പഞ്ചായത്ത് അംഗങ്ങളായ കെ എം സെയ്ത്, കെ കെ ഹുസൈൻ,മുൻ […]

Continue Reading

എം. എ. കോളേജിൽ ദ്വിദിന ശില്പശാല സംഘടിപ്പിച്ചു.

കോതമംഗലം: കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ കോമേഴ്‌സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഗവേഷണ, പി ജി, യു ജി വിദ്യാർത്ഥികൾക്ക് വേണ്ടി ദ്വിദിന ശില്പശാല സംഘടിപ്പിച്ചു. ചേർത്തല സെന്റ് .മൈക്കിൾസ് കോളേജിലെ റിസേർച്ച് സ്കോളർ ബാദുഷാ മുഹമ്മദ്‌ നേതൃത്വം നൽകി.ഒരു ഗവേഷണ വിഷയം തിരഞ്ഞെടുക്കുമ്പോൾ മുതൽ വിദ്യാർത്ഥികൾ പിന്തുടരേണ്ട സാങ്കേതിക വശങ്ങളെക്കുറിച്ച് കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങൾ ശില്പശാലയിൽ നൽകി.കോമേഴ്‌സ് വിഭാഗം മേധാവി ഡോ. ഡയാന ആൻ ഐസക്, ഫാക്കൽറ്റി കോർഡിനേറ്റർ ഡോ. ഫേബ കുര്യൻ, സ്റ്റുഡന്റ് കോർഡിനേറ്റർ മഹിമ ബോസ് […]

Continue Reading

ജയൻ സ്മാരക മാധ്യമ പുരസ്‌കാരം ഏബിൾ. സി. അലക്സിന്

തിരുവനന്തപുരം : അനശ്വര ചലച്ചിത്ര നടൻ ജയന്റെ സ്മരണക്കായ് തിരുവനന്തപുരം ജയൻ കലാ സാംസ്‌കാരിക വേദി ഏർപ്പെടുത്തിയിട്ടുള്ള മാധ്യമ രംഗത്തെ മികവിനുള്ള പുരസ്‌ക്കാരത്തിന് പത്രപ്രവർത്തകൻ ഏബിൾ. സി. അലക്സ്‌ അർഹനായി.പത്രത്തിൽ പ്രസിദ്ധികരിച്ച വിവിധ റിപ്പോർട്ടുകൾ പരിഗണിച്ചാണ് പുരസ്‌കാരം. പ്രശസ്ത സാഹിത്യകാരനും, ജയൻ കലാ സാംസ്‌കാരിക വേദി ചെയർമാനുമായ ജോർജ് ഓണക്കൂർ, ചലച്ചിത്ര സംവിധായകനായ ടി. എസ്. സുരേഷ് ബാബു, പ്രമോദ് പയ്യന്നൂർ എന്നിവരടങ്ങിയ ജൂറികമ്മറ്റിയാണ് പുരസ്‌കാരങ്ങൾ നിർണയിച്ചത്.അനശ്വര നടൻ ജയന്റെ 44 -മത് ചരമ വാർഷിക ദിനമായ […]

Continue Reading

സര്‍ക്കാരിനെതിരെ ഗൂഢാലോചന നടക്കുന്നു; ഇതിന് മാധ്യമ ശൃംഖലയുടെ പിന്തുണ: എം വി ഗോവിന്ദന്‍ മാസ്റ്റര്‍

സംസ്ഥാന സര്‍ക്കാരിനെതിരെ ഗൂഢാലോചന നടക്കുന്നുവെന്നും ഇതിന് മാധ്യമ ശൃംഖലയുടെ പിന്തുണയുണ്ടെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ് സിപിഐഎം. ചില മാധ്യമങ്ങള്‍ പാര്‍ട്ടിക്കെതിരെയാണ് വാര്‍ത്ത നല്‍കുന്നത്. ഇന്ത്യയിലെ മറ്റൊരു സംസ്ഥാനവുമായി കേരളത്തെ താരതമ്യം ചെയ്യാന്‍ പറ്റില്ല. ഏവര്‍ക്കും ഗുണമേന്മയുള്ള ജീവിതം നയിക്കാന്‍ സാധിക്കുന്നത് കേരളത്തില്‍ മാത്രമാണ്. ഇതാണ് മറ്റ് സംസ്ഥാനങ്ങളുമായുള്ള പ്രധാന വ്യത്യാസമെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. ഇത്രയും സൗകര്യം കേരളത്തില്‍ മാത്രമാണുള്ളത്. 20 വര്‍ഷം കഴിയുമ്പോഴേക്കും കേരളത്തിന്റെ […]

Continue Reading