സംസ്ഥാനത്ത് ഇന്നും വ്യാപക മഴക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വ്യാപക മഴ തുടരും എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, പാലക്കാട് ,കോഴിക്കോട് ,വയനാട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം രൂപപ്പെട്ടിട്ടുണ്ട്. തെക്കുകിഴക്കൻ അറബിക്കടലിൽ ചക്രവാതചുഴിയും നിലനിൽക്കുന്നു.

Continue Reading

മണ്ഡല-മകരവിളക്ക് ഉത്സവത്തിന് വേണ്ടി ശബരിമല ഒരുക്കങ്ങൾ പൂർത്തിയായതായി ദേവസ്വം ബോർഡ് പ്രസിഡന്‍റ്

മണ്ഡല-മകരവിളക്ക് ഉത്സവത്തിന് വേണ്ടി ഒരുക്കങ്ങൾ പൂർത്തിയായതായി ദേവസ്വം ബോർഡ് പ്രസിഡന്‍റ് പി എസ് പ്രശാന്ത് അറിയിച്ചു. ഇത്തവണ ദർശന സമയം 18 മണിക്കൂറാക്കി വർധിപ്പിച്ചുട്ടെണ്ടെന്നും. സ്പോട്ട് ബുക്കിംഗ് വെരിഫിക്കേഷന് വേണ്ടി പമ്പയിൽ ഏഴു കൗണ്ടറുകൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. നവംബർ 15 വൈകിട്ട് 5 നാണ് ശബരിമല നട തുറക്കുന്നത്. പുലർച്ചെ 3 മുതൽ ഉച്ചക്ക് 1 വരെയും ഉച്ചക്ക് 3 മുതൽ രാത്രി 11 വരെയുള്ള സമയങ്ങളിലായി, ദിവസേന 80,000 പേർക്കാണ് ശബരിമലയിൽ ദർശന സൗകര്യമൊരുക്കുക. […]

Continue Reading

വയനാട്ടിലും ചേലക്കരയിലും വോട്ടെടുപ്പ് തുടങ്ങി;വിജയ പ്രതീക്ഷയോടെ സ്ഥാനാർഥികൾ

വയനാട്​ ലോക്സഭ മണ്ഡലത്തിലും ചേലക്കര നിയമസഭ മണ്ഡലത്തിലും വോട്ടെടുപ്പ് തുടങ്ങി. രാവിലെ ഏഴ് മണിയോടെ തുടങ്ങിയ വോട്ടെടുപ്പ് ​വൈകീട്ട്​ ആറിന് അവസാനിക്കും​​. ഹൈവോൾട്ടേജ്​ പ്രചാരണത്തിനൊടുവിലാണ് വയനാടിലും ചേലക്കരയിലും തെരഞ്ഞെടുപ്പ് നടക്കുന്നത്. പൊലീസ്​ സുരക്ഷ സംവിധാനങ്ങളും ശക്​തമാക്കിയിട്ടുണ്ട്​. വയനാട്ടിൽ നിന്ന്​ ലോക്സഭയിലേക്ക്​ പോകാൻ ആഗ്രഹിച്ച്​ പ്രിയങ്ക ഗാന്ധി (യു.ഡി.എഫ്​), സത്യൻ ​മൊകേരി (എൽ.ഡി.എഫ്​), നവ്യ ഹരിദാസ്​ (എൻ.ഡി.എ) എന്നിവരുൾപ്പെടെ 16 പേരുണ്ട്​. പ്രിയങ്ക ഗാന്ധി ഉൾപ്പെടെ 11 പേർ ഇതര സംസ്ഥാനത്തു നിന്നുള്ളവരാണ്​ എന്നതാണ്​ മറ്റൊരു കൗതുകകരമായ കാര്യം. […]

Continue Reading

ആരാധനാലയവും മതചിഹ്നങ്ങളും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചു;പ്രിയങ്ക ഗാന്ധിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

വയനാട് ലോക്‌സഭ ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധി ആരാധനാലയവും മതചിഹ്നങ്ങളും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചെന്നാരോപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി. എല്‍ഡിഎഫ് വയനാട് പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റിയാണ് പരാതി നല്‍കികയത്. തെരഞ്ഞെടുപ്പ് നിയമങ്ങളും ചട്ടങ്ങളും ലംഘിച്ച്   കോണ്‍ഗ്രസ് പ്രചാരണം നടത്തുന്നത് എന്ന് പരാതിയില്‍ പറയുന്നു. ഈ മാസം പത്താംതീയതിയാണ് പ്രിയങ്ക പള്ളിക്കുന്ന് ദേവാലയത്തില്‍ എത്തിയത്. അവിടെ നിന്ന വൈദികരുടെയും സന്യസ്തരുടെയും വിശ്വാസികളുടെയും സാന്നിധ്യത്തില്‍ പ്രാര്‍ഥന നടത്തുന്നതിന്റെ വിഡിയോയും ചിത്രങ്ങളുമെടുത്ത് പ്രചാരണത്തിന് ഉപയോഗിച്ചെന്നും എല്‍ഡിഎഫിന്റെ പരാതിയില്‍ പറയുന്നു.

Continue Reading

കാര്യവട്ടം-ചെങ്കൊട്ടുകോണം റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നു

തിരുവനന്തപുരം നഗരഭാഗങ്ങളിൽ വീണ്ടും ഗതാഗത നിയന്ത്രണം.കാര്യവട്ടം – ചെങ്കൊട്ടുകോണം റോഡിൽ ആണ് അടുത്ത ദിവസങ്ങളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ബി എം പ്രവർത്തികൾ നടക്കുന്നതിനാൽ ആണ് ഇത്. നവംബർ 10- ഞായർ, 11-തിങ്കൾ എന്നീ ദിവസങ്ങളിലാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. കാര്യവട്ടം – ചെങ്കൊട്ടുകോണം റോഡിലൂടെയുള്ള വാഹന ഗതാഗതത്തിന് പൂർണ നിയന്ത്രണം ഉണ്ടായിരിക്കും.

Continue Reading

ചക്രവാതച്ചുഴികൾ ന്യൂനമർദ്ദമാകും; ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തെക്ക് പടിഞ്ഞാറേ ബംഗാൾ ഉൾക്കടലിനു മുകളിൽ ചക്രവാതച്ചുഴി രൂപപ്പെട്ടിട്ടുണ്ട്. 24 മണിക്കൂറിനുള്ളിൽ ഇത് ന്യൂനമർദമായി ശക്തി പ്രാപിക്കാനാണ് സാധ്യത. ഇത് പിന്നീട് തമിഴ്‌നാട് – ശ്രീലങ്ക തീരത്തേക്ക് നീങ്ങാനാണ് സാധ്യത. തെക്ക് പടിഞ്ഞാറേ ബംഗാൾ ഉൾക്കടലിനു മുകളിലായി ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നുണ്ട്. അടുത്ത മണിക്കൂറുകളിൽ ഇതും ന്യൂനമർദമായി ശക്തി പ്രാപിക്കാനാണ് സാധ്യത. തുടർന്ന് തമിഴ്‌നാട് – ശ്രീലങ്ക തീരത്തേക്ക് നീങ്ങാൻ സാധ്യതയുണ്ട്. തെക്കു കിഴക്കേ അറബിക്കടലിനും ലക്ഷദ്വീപിനും […]

Continue Reading

മേപ്പാടിയിലെ പുഴുവരിച്ച അരി വിതരണം; വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി

തിരുവനന്തപുരം: വയനാട് ജില്ലയിലെ മേപ്പാടി ഗ്രാമ പഞ്ചായത്ത് പുഴുവരിച്ച അരിയും ഭക്ഷ്യ  വസ്തുക്കളും വിതരണം ചെയ്തെന്ന പരാതിയിൽ വിജിലൻസ് അന്വേഷണത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉത്തരവിട്ടു. സംഭവവുമായി ബന്ധപ്പെട്ട്  ചീഫ്സെക്രട്ടറി മുഖ്യമന്ത്രിക്ക് കുറിപ്പ്  നൽകിയിരുന്നു. മേപ്പാടി പഞ്ചായത്തിലെ ചൂരൽമല ഉരുൾ പൊട്ടൽ  ദുരന്തബാധിതർക്ക് ലഭിച്ച  ഭക്ഷ്യ വസ്തുക്കൾ പുഴുവരിച്ച നിലയിൽ കണ്ടെത്തിയ വാർത്തയുടെ പശ്ചാത്തലത്തിലാണ് അന്വഷണം.പഞ്ചായത്ത് വിതരണം ചെയ്തത്   പഴയ സ്റ്റോക്ക് ആണോ ലഭ്യമായ ഭക്ഷ്യ ധാന്യങ്ങൾ മാറ്റിയോ എന്നിങ്ങനെയുള്ള കാര്യങ്ങളും അന്വേഷണ വിധേയമാക്കും. ഇത് സംബന്ധിച്ച് […]

Continue Reading

‘നവീൻ ബാബുവിൻ്റെ മരണത്തിൽ ദുഃഖമുണ്ട് ‘; പി പി ദിവ്യ

കണ്ണൂർ: പിപി ദിവ്യ  ജയിൽ മോചിതയായി. ജയിലിൽ നിന്ന് പുറത്തിറങ്ങിയ ശേഷം നവീൻ ബാബുവിന്റെ മരണത്തിൽ ആദ്യ പ്രതികരണവും നടത്തി. എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ ദു:ഖമുണ്ടെന്ന് പറഞ്ഞ ദിവ്യ സദുദ്ദേശപരമായിരുന്നു ഇടപെടലെന്നും  പറഞ്ഞു. തന്റെ നിരപരാധിത്വം തെളിയിക്കുമെന്നും ദിവ്യ പറഞ്ഞു.

Continue Reading

ഇടുക്കിയുടെയും കൊച്ചിയുടെയും ചരിത്രത്തിലാദ്യമായി ജലവിമാനം ഇറങ്ങുന്നു

കോഴിക്കോട്: ഇടുക്കിയുടെയും കൊച്ചിയുടെയും ചരിത്രത്തിലാദ്യമായി ജലവിമാനം ഇറങ്ങുന്നു. കൊച്ചിക്കായലിലും മൂന്നാറിലെ മാട്ടുപ്പെട്ടി ജലാശയത്തിലുമാണ് സീപ്ലെയിൻ ഇറങ്ങാൻ പോകുന്നത്. എട്ടുപേർക്കാണ് ജലവിമാനത്തിൽ സഞ്ചരിക്കാനാവുന്നത്. കൊച്ചിയിൽ നിന്ന് പറന്നുയരുന്ന ഒന്നരമണിക്കൂറിനുള്ളിൽ മാട്ടുപ്പെട്ടിഡാമിലെ ജലപ്പരപ്പിലേക്ക് പറന്നിറങ്ങും. കരയിലും വെള്ളത്തിലും ഇറങ്ങാനും പറന്നുയരാനും കഴിയുന്ന ആംഫീബിയൻ വിമാനങ്ങളാണ് സീപ്ലെയിനുകൾ. വലിയ ജനാലകൾ ഉള്ളതിനാൽത്തന്നെ ആകാശക്കാഴ്ചകൾ നന്നായി ആസ്വദിക്കാനാകുമെന്നതാണ് എന്നതാണ് പ്രത്യേകത. മൂന്നാറിന്റെയും പശ്ചിമഘട്ടത്തിന്റെയും ആകാശക്കാഴ്ചകളിലൂടെയുള്ള സഞ്ചാരം യാത്രികർക്ക് അവിസ്മരണീയമാകും.എയർസ്ട്രിപ്പുകൾ നിർമ്മിച്ച് പരിപാലിക്കുന്നതിലുള്ള വലിയ സാമ്പത്തികഭാരം ഒഴിവാകുന്നു എന്നതാണ് ജലവിമാനങ്ങളുടെ പ്രത്യേകത. ഇടുക്കിയിലെ മാട്ടുപ്പെട്ടി, […]

Continue Reading

താൻ കയറിയത് ഷാഫിയുടെ കാറിൽ, വഴിയിൽ വെച്ച് വാഹനം മാറിക്കയറി’; രാഹുൽ മാങ്കൂട്ടത്തിൽ

പാലക്കാട്: സിപിഎം ഇന്ന് പുറത്തുവിട്ട സിസിടിവി ദൃശ്യത്തിന് മറുപടിയുമായി രാഹുൽ മാങ്കൂട്ടത്തിൽ. താൻ കയറിയത് ഷാഫി പറമ്പിലിൻ്റെ കാറിലാണെന്നും തൻ്റെ കാറിലാണ് സുഹൃത്ത് വന്നതെന്നും രാഹുൽ പറഞ്ഞു. ചില കാര്യങ്ങൾ സംസാരിക്കാനുണ്ടായിരുന്നത് കൊണ്ടാണ് ഷാഫിക്കൊപ്പം കാറിൽ കയറിയത്. സുഹൃത്ത് കൊണ്ടുവന്ന തൻ്റെ കാറിലേക്ക് പാലക്കാട് പ്രസ് ക്ലബിന് സമീപത്ത് വച്ച് മാറിക്കയറി. എന്നാൽ തൻ്റെ കാറിന്  തകരാർ ഉണ്ടായതിനാൽ സർവീസിന് കൊടുക്കാൻ സുഹൃത്തിനെ ഏൽപ്പിച്ചു. പിന്നീട് പാലക്കാട് കെആർ ടവറിന് സമീപത്ത് വച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകൻ്റെ […]

Continue Reading