ചാവക്കാട് ഉപജില്ലാ കലോത്സവത്തിന് ഉജ്ജ്വല സമാപനം; എൽ.എഫ് സ്കൂളിന് ഒന്നാം സ്ഥാനം

ഗുരുവായൂർ : ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂളിൽ കഴിഞ്ഞ നാലു ദിവസം നീണ്ടുനിന്ന ചാവക്കാട് ഉപജില്ലാ കലോത്സവത്തിന് ആവേശകരമായ സമാപനം. വിവിധ കലാരൂപങ്ങളിലെ മത്സരങ്ങൾ കുട്ടികളുടെ കലാപ്രതിഭയെ തിളക്കമുറ്റുന്ന ആഘോഷമാക്കി. മമ്മിയൂർ എൽ.എഫ് സ്കൂൾ 545 പോയിൻറുകൾ നേടി ഓവർ ഓൾ ട്രോഫി ഒന്നാം സ്ഥാനം കരസ്ഥമാക്കി. രണ്ടാംസ്ഥാനം,ഗുരുവായൂർ ശ്രീകൃഷ്ണ ഹയർ സെക്കണ്ടറി സ്കൂൾ (453 പോയിന്റ് ) മൂന്നാം സ്ഥാനം തിരുവലയന്നൂർ ഹൈസ്കൂൾ( 424പോയിന്റ്) ആറായിരത്തിൽപരം വിദ്യാർത്ഥികളായിരുന്നു കലാമത്സരങ്ങളിൽ മാറ്റുരച്ചത്. സമാപന സമ്മേളനം എൻ. കെ […]

Continue Reading

കാത്തിരിപ്പിന് വിരാമം; ഉപതെരഞ്ഞെടുപ്പ് ഫലം നാളെയറിയാം 

വയനാട്, പാലക്കാട്, ചേലക്കര മണ്ഡലങ്ങളിലെ ഫലമറിയാനുള്ള കാത്തിരിപ്പിലാണ് രാഷ്ട്രീയ കേരളം. നാളെ രാവിലെ 8 മണിക്കാണ് വോട്ടെണ്ണൽ തുടങ്ങുക. 10 മണിയോടെ വിജയികൾ ആരെന്നതിൽ വ്യക്തതയുണ്ടാകും. ചേലക്കര നിലനിർത്തുന്നതിനൊപ്പം പാലക്കാട് മുന്നേറ്റമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഇടതുമുന്നണി. പാലക്കാട് സി.കൃഷ്ണകുമാറിന്റെ വിജയത്തിനായി കാത്തിരിക്കുകയാണ് ബിജെപി പ്രവർത്തകർ. സമകാലിക രാഷ്ട്രീയ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ മൂന്ന് മണ്ഡലങ്ങളിലും ജയിക്കാനാകുമെന്ന ആത്മവിശ്വാസത്തിലാണ് യുഡിഎഫ്. പോളിങ് കുറഞ്ഞ വയനാട്ടിൽ അട്ടിമറിയൊന്നും പ്രതീക്ഷിക്കപ്പെടുന്നില്ല. എന്നാലും പ്രിയങ്ക ഗാന്ധിയുടെ ഭൂരിപക്ഷം എത്ര എന്നതിൽ മാത്രമാണ് ആകാംക്ഷ. മൂന്ന് ഇടങ്ങളിലും […]

Continue Reading

വയോജനങ്ങൾക്ക് സൗജന്യ എച്ച്ബിഎ1സി ടെസ്റ്റ്

കൊച്ചി: വയോജനങ്ങളെ സഹായിക്കാൻ ലക്ഷ്യമിട്ട് ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയറിൻ്റെ ആഗോള സി.എസ്.ആ‌ർ വിഭാഗമായ ആസ്റ്റർ വോളൻ്റിയേഴ്‌സുമായി സഹകരിച്ച് സൗജന്യ എച്ച്ബിഎ1സി ടെസ്റ്റ് കാമ്പയിന് തുടക്കമിട്ട് ആസ്റ്റർ മെഡ്‌സിറ്റി. ലോക പ്രമേഹ ദിനാചരണത്തിൻ്റെ ഭാഗമായി ആലുവ വെൽഫെയർ അസോസിയേഷൻ ട്രസ്റ്റിൽ സംഘടിപ്പിച്ച ക്യാമ്പയിൻ അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. എറണാകുളം ജില്ലയിലെ വിവിധ വൃദ്ധസദനങ്ങളിലെ 500 മുതിർന്ന പൗരന്മാർക്ക് സൗജന്യ പ്രമേഹപരിശോധന ചെയ്യാൻ ക്യാമ്പയിൻ ലക്ഷ്യമിടുന്നത്. ആസ്റ്റർ ഡിഎം ഫൗണ്ടേഷൻ അസിസ്റ്റൻ്റ് ജനറൽ മാനേജർ ലത്തീഫ് കാസിം, […]

Continue Reading

ഗാര്‍ഹിക പീഢനം; തെളിവുകള്‍ സഹിതം വെളിപ്പെടുത്തി യൂട്യൂബ് ദമ്പതികള്‍

സോഷ്യല്‍മീഡിയ ഉപയോഗിക്കുന്ന എല്ലാവരും ഇഷ്ടപ്പെടുന്ന സോഷ്യല്‍ മീഡിയയില്‍ സ്റ്റാര്‍സ് ആണ് പ്രവീണ്‍ പ്രണവ് യൂട്യൂബര്‍സ്. ഇരുവരും ഒന്നിച്ചുള്ള യൂട്യൂബ് ചാനലിന് 4 മില്യണ്‍ ആളുകളാണ് കാഴ്ചക്കാരായിട്ടുള്ളത്. ഡാന്‍സ് റീല്‍സിലൂടെ പ്രേക്ഷകര്‍ക്ക് വളരെ പരിചിതരാണ് ചേട്ടനും അനുജനും ആയ പ്രവീണും പ്രണവും (കൊച്ചു ). അച്ഛനും അമ്മയ്ക്കുമൊപ്പമുള്ള വീഡിയോയും ഇവര്‍ പങ്കുവയ്ക്കാറുണ്ട്. ഈ വര്‍ഷമാണ് പ്രവീണിന്റെ വിവാഹം നടന്നത്. സുഹൃത്ത് മൃദുലയാണ് വധു. കോളേജില്‍വെച്ച് തുടങ്ങിയ പ്രണയമായിരുന്നു ഇവരുടേത്. കുറച്ചുദിവസങ്ങള്‍ക്ക് മുമ്പാണ് ഇവര്‍ക്ക് രു കുഞ്ഞ് ജനിച്ചതും. എന്നാല്‍ […]

Continue Reading

പേരാമ്പ്രയില്‍ സ്വകാര്യ ബസ് ഇടിച്ച് വയോധികന്‍ മരിച്ചു

കോഴിക്കോട് പേരാമ്പ്രയില്‍ സ്വകാര്യ ബസ് ഇടിച്ച് വയോധികന്‍ മരിച്ചു. കോഴിക്കോട് വാകയാട് സ്വദേശി അമ്മദ് ആണ് മരിച്ചത്. അമിത വേഗതയില്‍ എത്തിയ ബസ് വയോധികന്റെ ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു. കോഴിക്കോട്- കുറ്റ്യാടി റൂട്ടിലോടുന്ന സ്വകാര്യ ബസ് ആണ് ഇടിച്ചത്. അതിനിടെ, പത്തനംതിട്ടയില്‍ റീല്‍സ് ചിത്രീകരണത്തിനിടെ നിയന്ത്രണം വിട്ട ന്യൂജന്‍ ബൈക്ക് ഓട്ടോറിക്ഷയില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് പരിക്കേറ്റു. മുത്തൂര്‍ – മനക്കച്ചിറ റോഡിലെ നാട്ടുകടവ് പാലത്തിന് സമീപം നാലംഗ കൗമാരക്കാര്‍ നടത്തിയ റീല്‍സ് ചിത്രീകരണത്തിനിടെ ചൊവ്വാഴ്ച ഉച്ചയോടെ […]

Continue Reading

വയനാട് ദുരന്തത്തിലെ കേന്ദ്ര അവഗണന;എൽഡിഎഫ്- യുഡിഎഫ് ഹർത്താൽ തുടങ്ങി

വയനാട്ടിൽ യുഡിഎഫ്-എല്‍ഡിഎഫ് മുന്നണികള്‍ പ്രഖ്യാപിച്ച ഹര്‍ത്താല്‍ തുടങ്ങി. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍. അവശ്യ സർവീസുകളെ ഹർത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. മുണ്ടക്കൈ – ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്തതിലും ദുരന്തബാധിതരുടെ പുനരധിവാസം വൈകുന്നതിലും പ്രതിഷേധിച്ചുകൊണ്ടാണ് കേന്ദ്ര -സംസ്ഥാന സർക്കാരുകൾക്കെതിരെ യുഡിഎഫ് ഹർത്താൽ പ്രഖ്യാപിച്ചത്. സംസ്ഥാനത്തിന് പ്രത്യേക സാമ്പത്തിക സഹായം അനുവദിക്കാത്തതിലും ഉരുള്‍പ്പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്തതിലും പ്രതിഷേധിച്ചാണ് എല്‍ഡിഎഫ് ഹര്‍ത്താല്‍. വിവിധ രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

Continue Reading

ചേവായൂർ വിഷയത്തിൽ പരാതി വന്നാൽ ഗൗരവമായി പരിശോധിക്കും; മന്ത്രി വി എൻ വാസവൻ

ചേവായൂർ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് വിഷയത്തിൽ പരാതി വന്നാൽ ഗൗരവമായി പരിശോധിക്കുമെന്ന് മന്ത്രി വി എൻ വാസവൻ. ചേവായൂരിൽ കെ സുധാകരൻ നടത്തിയ കൊലവിളി പ്രസംഗത്തിനുള്ള മറുപടിയാണ് ജനങ്ങൾ നൽകിയതെന്നും അതിന് മറ്റുള്ളവരെ പഴി പറഞ്ഞിട്ട് കാര്യമില്ലെന്നും ആദ്ദേഹം വിമർശിച്ചു. സഹകരണ മേഖലയിൽ യാതൊരു ആശയ കുഴപ്പവുമില്ല എന്ന് വ്യക്തമാക്കിയ അദ്ദേഹം കരുവന്നൂരിൽ 132 കോടി രൂപ നിക്ഷേപകർക്ക് മടക്കി കൊടുത്തുവെന്നും കരുവന്നൂർ ബാങ്ക് പഴയതുപോലെ ഇപ്പോൾ കരുത്താർജിച്ചു മുന്നോട്ടു പോവുകയാണ് എന്നും പറഞ്ഞു.

Continue Reading

രണ്ട് മാസമായി വേതനമില്ല; സംസ്ഥാനത്തെ റേഷൻ വ്യാപാരികൾ സമരത്തിലേക്ക്

തിരുവനന്തപുരം: രണ്ട് മാസമായി വേതനം ലഭിക്കാത്തതിൽ സമരവുമായി റേഷൻ വ്യാപാരികൾ. നവംബർ 19ന് സംസ്ഥാനവ്യാപകമായി കടകളടച്ച് പ്രതിഷേധിക്കും. താലൂക്ക് സപ്ലൈ ഓഫീസിന് മുൻപിൽ ധർണയും നടത്തും. റേഷൻ ഡീലേഴ്സ് കോർഡിനേഷൻ സംസ്ഥാന കമ്മിറ്റിയുടേതാണ് തീരുമാനം. ആയിരം രൂപ ഉത്സവബത്ത നൽകാത്തതിലും റേഷൻ വ്യാപാരികൾക്ക് എതിർപ്പുണ്ട്. അതിനിടെ, റേഷൻ വാതിൽപ്പടി വിതരണക്കാരുടെ സമരം അവസാനിപ്പിക്കാൻ ഭക്ഷ്യവകുപ്പ് നീക്കം തുടങ്ങി.

Continue Reading

സെർവിക്കൽ ക്യാൻസർ കരുതിയിരിക്കാം, തടയാം

ഡോ ലേഖ കെ എൽ സീനിയർ കൺസൾട്ടന്റ് ഒബ്സ്റ്റെട്രിഷ്യൻ ആൻഡ് ഗൈനക്കോളജിസ്റ്റ് അപ്പോളോ അഡ്‌ലക്സ് ഹോസ്പിറ്റൽ, അങ്കമാലി പലപ്പോഴും വലിയ ലക്ഷണങ്ങളൊന്നും ഇല്ലാതെ വന്ന് ഒടുവില്‍ ജീവനു തന്നെ ഭീഷണിയാകുന്ന രീതിയില്‍ വളര്‍ന്നേക്കാവുന്ന ഒരു രോഗമാണ് സെര്‍വിക്കല്‍ ക്യാന്‍സര്‍. സ്ത്രീകളുടെ ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന, എന്നാല്‍ അതേ സമയം നേരത്തേ കണ്ടെത്തുകയും കൃത്യമായ ചികിത്സ ലഭ്യമാക്കുകയും ചെയ്താല്‍ പൂര്‍ണ്ണമായും ഭേദമാക്കുവാന്‍ സാധിക്കുകയും ചെയ്യുന്ന ഒരു രോഗമാണിത്. പലപ്പോഴും വളരെ ചെറിയ ലക്ഷണങ്ങളോടെയാകും രോഗം വരവറിയിക്കുക. അവയെ ഗൗരവത്തിലെടുക്കാതെ […]

Continue Reading

തെക്കേച്ചെങ്ങളം ഭഗവതിക്ഷേത്രത്തിൽ അങ്കി സമർപ്പണവും പൊങ്കാലയും വൃശ്ചികം ഒന്നായ നവംബർ 16 ശനിയാഴ്ച

തിരുവാർപ്പ് : കുമാരനല്ലൂർ ഊരാൺമാ ദേവസ്വം കീഴൂട്ട് ക്ഷേത്രമായ തെക്കേച്ചെങ്ങളം ഭഗവതിക്ഷേത്രത്തിൽ അങ്കി സമർപ്പണവും പൊങ്കാലയും വൃശ്ചികം ഒന്നായ നവംബർ 16 ശനിയാഴ്ച നടക്കും. വെങ്കലത്തിൽ നിർമ്മിച്ച അങ്കി, ചതുർബാഹു സ്വരൂപത്തിലുള്ളതാണ്. 13 കിലോഗ്രാം തൂക്കവും മൂന്നടി ഉയരവുമുള്ള അങ്കി കുമാരനല്ലൂർ ദേവിയുടെ പ്രതിരൂപമാണ്. പ്രശസ്ത ശില്പി മോനിപ്പള്ളി ഹരികൃഷ്ണനാണ് അങ്കി നിർമ്മിച്ചത്. ക്ഷേത്രം തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരി അങ്കിസമർപ്പണത്തിന്റെ മുഖ്യകാർമ്മികത്വം വഹിക്കും. ക്ഷേത്രം, മേൽശാന്തി മുട്ടത്ത് മന സുമേഷ് നാരായണൻ നമ്പൂതിരി സഹകാർമ്മികത്വം വഹിക്കും. […]

Continue Reading