മണവാളൻ മീഡിയ എന്ന യൂട്യൂബ് ചാനൽ ഉടമ മുഹമ്മദ് ഷഹീൻ ഷായ്ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്

തൃശൂർ: മണവാളൻ മീഡിയ എന്ന യൂട്യൂബ് ചാനൽ ഉടമ മുഹമ്മദ് ഷഹീൻ ഷായ്ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി പൊലീസ്. വിദ്യാർത്ഥികളെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു എന്ന കേസിലാണ് ലുക്ക് ഔട്ട് നോട്ടീസ്. ഏപ്രിൽ 19നാണ് കേസിനാസ്പദമായ സംഭവം ഉണ്ടായിരിക്കുന്നത്. കേരളവർമ്മ കോളേജ് റോഡിൽ വച്ച് മോട്ടോര്‍ സൈക്കിളിൽ യാത്ര ചെയ്യുകയായിരുന്നു രണ്ട് കോളേജ് വിദ്യാർത്ഥികളെ കാറിടിച്ചു കൊലപ്പെടുത്താൻ മുഹമ്മദ് ഷഹീൻ ഷാ ശ്രമിക്കുകയായിരുന്നു. ഈ സംഭവത്തിലാണ് പൊലീസ് ഇപ്പോൾ തുടർ നടപടികൾ സ്വീകരിച്ചിരിക്കുന്നത്.

Continue Reading

വനിതാ പൊലീസ് ഉദ്യോഗസ്ഥർക്ക് 2 ദിവസം ആർത്തവ അവധി നൽകണമെന്ന് പൊലീസ് അസോസിയേഷൻ

കൊച്ചി: സേനയിലെ വനിതാ പൊലീസ് ഉദ്യോഗസ്ഥർക്ക് രണ്ട് ദിവസം ആർത്തവ അവധി നൽകണമെന്ന് കേരളാ പൊലീസ് അസോസിയേഷൻ എറണാകുളം റൂറൽ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ക്രമരഹിതമായ ഡ്യൂട്ടി മൂലം ശാരീരികമായി പ്രയാസങ്ങൾ ഏറെ അനുഭവിക്കുന്ന തൊഴിലിടമാണ് പൊലീസിന്റേത്. ആർത്തവ സമയങ്ങളിൽ സ്ത്രീകൾക്കുണ്ടാകുന്ന ശാരീരിക ബുദ്ധിമുട്ടുകൾ പരിഗണിക്കണമെന്നാണ് ആവശ്യപ്പെട്ടത്.മെഡിസിപ്പ് സംവിധാനത്തെ ഉടച്ചുവാർത്ത് ജീവനക്കാർക്ക് ആയാസ രഹിതമായ സേവനം ലഭ്യമാക്കണം. മെഡിസെപ്പിൽ പങ്കാളികളായ പല ആശുപത്രികളിൽ നിന്നും സേവനം ലഭ്യമാകുന്നില്ല. പൊലീസ് ഉദ്യോഗസ്ഥർക്കും സർക്കാർ ജീവനക്കാർക്കും ലഭിക്കേണ്ട ഡി എ […]

Continue Reading