ബസുകള്‍ കൂട്ടിയിടിച്ച് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

കാസര്‍കോട്: ബസുകള്‍ കൂട്ടിയിടിച്ച് അപകടം. നിരവധി പേര്‍ക്ക് പരിക്കേറ്റു. കാസര്‍കോട് പൊലീസ് സ്‌റ്റേഷന് മുന്നില്‍ വച്ചായിരുന്നു അപകടമുണ്ടായത്. സമീപത്തെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ആരുടെയും പരിക്ക് ഗുരുതരമല്ല.

Continue Reading

സർക്കാരിന്റെ നാലാം വാർഷിക ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് മുഖ്യമന്ത്രി

കാസർകോട്: രണ്ടാം  പിണറായി വിജയൻ സർക്കാരിന്റെ നാലാം വാർഷിക ആഘോഷങ്ങൾക്ക് ഇന്ന് തുടക്കം. സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ കാസർഗോഡ് കാലിക്കടവിൽ നിർവഹിച്ചു. മന്ത്രിമാരും മുതിർന്ന ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു. വാർഷികാഘോഷം ധൂർത്ത് എന്ന പ്രതിപക്ഷ ആരോപണം മന്ത്രിമാർ തള്ളി.എൽഡിഎഫ് ഏറ്റെടുത്തത് തകർന്നു കിടന്ന ഒരു നാടിനെയാണെന്ന മുഖ്യമന്ത്രി ചടങ്ങിൽ സംസാരിച്ചുകൊണ്ട് പറഞ്ഞു. പ്രതിസന്ധിയിൽ നിൽക്കുമ്പോൾ സഹായിക്കേണ്ട കേന്ദ്രം ഒരു സഹായവും ചെയ്തില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. നിഷേധാത്മക നിലപാടാണ് കേന്ദ്ര സർക്കാർ സ്വീകരിച്ചത്. മറ്റുള്ളവർ തന്നത് […]

Continue Reading

സ്കൂട്ടറില്‍ ടാങ്കര്‍ ലോറി ഇടിച്ച് പൊലീസ് ഉദ്യോ​ഗസ്ഥന് ദാരുണാന്ത്യം

കാസര്‍കോട്: കാസര്‍കോട് പടന്നക്കാട് വാഹനാപകടത്തില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു. ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷനിലെ സിപിഒ കരിവെള്ളൂര്‍ സ്വദേശി വിനീഷ് ആണ് മരിച്ചത്. ഇദ്ദേഹം സഞ്ചരിച്ച സ്കൂട്ടറില്‍ ടാങ്കര്‍ ലോറി ഇടിച്ചാണ് അപകടം ഉണ്ടായത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

Continue Reading

ജപ്തിയുടെ പേരിൽ കേരള ബാങ്കിന്റെ കൊടും ക്രൂരത ; കുടുംബം പെരുവഴിയിൽ

കാസർകോട് :പരപ്പച്ചാലിൽ ജപ്തിയുടെ പേരിൽ കേരള ബാങ്കിന്റെ കൊടും ക്രൂരത. ആളില്ലാത്ത സമയത്ത് വീട്ടിൽ അതിക്രമിച്ച് കയറി സാധനങ്ങൾ പുറത്തിട്ട് വീട് സീൽ ചെയ്തു. കേരള ബാങ്കിന്റെ നീലേശ്വരം ശാഖയാണ് ജപ്തി നടപടികൾ നടപ്പിലാക്കിയിരിക്കുന്നത്. ഇന്നലെ മുതൽ കാസർഗോഡ് പരപ്പച്ചാൽ സ്വദേശി ജാനകിയും മക്കളും, 7 വയസും 3 വയസും പ്രായമായ കുട്ടികളുമടക്കം വീടിന് പുറത്താണ് ഇപ്പോൾ കഴിയുന്നത്.കണ്ണിന്റെ ഓപ്പറേഷനുമായി ബന്ധപ്പെട്ട് അമ്മ ജാനകിയെ കാഞ്ഞങ്ങാട് ആശുപത്രിയിലേക്ക് കൊണ്ടുപോയ സമയത്തായിരുന്നു ബാങ്ക് അധികൃതർ വീട്ടിലേക്ക് എത്തിയത്. ഇവർ […]

Continue Reading

കാസർകോട് പളളിക്കരയിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിക്കുനേരെ സീനിയർ വിദ്യാർത്ഥികളുടെ മർദനം

കാസര്‍കോട്: കാസർകോട് പളളിക്കരയിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിക്കുനേരെ സീനിയർ വിദ്യാർത്ഥികളുടെ മർദനം. പള്ളിക്കര, തെക്കേകുന്നിലെ വിശാൽ കൃഷ്ണനാണ് ആക്രമണത്തിനിരയായത്. രണ്ട് വിദ്യാർത്ഥികൾ മർദിക്കുകയും കുഴിയിലേക്ക് തള്ളിയിടുകയും ചെയ്തതിനെ തുടർന്ന് കാലിന്‍റെ എല്ല് പൊട്ടിയെന്നാണ് പരാതി. സംഭവത്തിൽ രണ്ടു വിദ്യാർത്ഥികൾക്കെതിരെ ഹൊസ്ദുർഗ് പൊലീസ് കേസെടുത്തിട്ടുണ്ട്.

Continue Reading

കാസര്‍കോട് വാട്സ്ആപ്പിലൂടെ മുത്തലാഖ് ചൊല്ലിയ സംഭവം; യുവാവിനെതിരെ കേസെടുത്ത് പൊലീസ്

കാസര്‍കോട്: വാട്സ്ആപ്പിലൂടെ മുത്തലാഖ് ചൊല്ലിയ സംഭവത്തില്‍ ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്തു. കാസര്‍കോട് നെല്ലിക്കട്ട സ്വദേശി അബ്ദുല്‍ റസാഖിനെതിരെയാണ് കേസെടുതിരിക്കുന്നത്. കഴിഞ്ഞ മാസം 21 നാണ് കല്ലൂരാവി സ്വദേശിയായ 21 വയസുകാരിയെ വാട്സ്ആപ്പ് വഴി മുത്തലാഖ് ചൊല്ലിയത്. സ്ത്രീധന പീഡന നിയമ പ്രകാരം അബ്ദുല്‍ റസാഖിന്‍റെ ഉമ്മ, സഹോദരി എന്നിവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.

Continue Reading