കനത്ത മഴ;സംസ്ഥാനത്തെ 3 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കാസർകോട്: കേരളത്തിലെ അതിതീവ്ര മഴ മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് 3 ജില്ലകളിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. കണ്ണൂരിന് പിന്നാലെ കോഴിക്കോടും കാസർകോടും അവധി പ്രഖ്യാപിക്കുകയായിരുന്നു. ഈ മൂന്ന് ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് അതത് കളക്ടർമാർ അവധി പ്രഖ്യാപിച്ചത്.

Continue Reading

ഷൂ ധരിച്ചെത്തിയ പ്ലസ് വൺ വിദ്യാർത്ഥിക്ക് സീനിയേഴ്സിന്റെ ക്രൂരമർദനം

കാസർകോട്: കാസർകോട് ചിത്താരി ജമാത്ത് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്‍വൺ വിദ്യാർത്ഥിക്ക് നേരെ സീനിയർ വിദ്യാർത്ഥികളുടെ റാഗിംഗ്. പ്ലസ് ടു വിദ്യാർത്ഥികൾ കുട്ടിയെ ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഷൂ ധരിച്ചെത്തിയതിനാണ് വിദ്യാർത്ഥിയെ മർദ്ദിച്ചതെന്ന് കുട്ടി പറയുന്നു. മർദിച്ച കാര്യം പുറത്തു പറഞ്ഞാൽ ഇനിയും ആക്രമിക്കുമെന്ന് സീനിയേഴ്സ് ഭീഷണിപ്പെടുത്തിയിരുന്നതായും കുട്ടി പറഞ്ഞു. സംഭവത്തിൽ കുടുംബം ഹൊസ്ദുർഗ്ഗ് പൊലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം നടത്തിവരികയാണ്.

Continue Reading

വാടക ക്വാർട്ടേഴ്സിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി

കാസർകോട്: കാഞ്ഞങ്ങാട് നോർത്ത് കോട്ടച്ചേരിയിലെ വാടക ക്വാർട്ടേഴ്സിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. നെല്ലിക്കട്ട സ്വദേശി ഫാത്തിമ (42) ആണ് മരിച്ചത്. മുതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്ന് കരുതുന്നു. ഇവരുടെ കൂടെ താമസിക്കുന്ന നെല്ലിക്കട്ട സ്വദേശിയായ ഹസനെ മൂന്ന് ദിവസം മുമ്പ് കാസർകോട്ടെ ലോഡ്ജിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയിരുന്നു.

Continue Reading