സ്വകാര്യ ബസും കണ്ടെയ്നര്‍ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം

പാലക്കാട്: കരിമ്പയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്. പനയംപാടത്ത് സ്വകാര്യ ബസും കണ്ടെയ്നര്‍ ലോറിയും കാറും കൂട്ടിയിടിച്ചാണ് അപകടം. 17 പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. സ്വകാര്യ ബസില്‍ കണ്ടെയ്നര്‍ ലോറി ഇടിക്കുകയായിരുന്നു. പിന്നാലെയെത്തിയ കാര്‍ ലോറിക്ക് പിറകിലും ഇടിച്ചു. പരിക്കേറ്റവരില്‍ 13 പേരും ബസ് യാത്രക്കാരാണ്. കാറിലെ മൂന്നു പേർക്കും ലോറി ഡ്രൈവർക്കും പരിക്കേറ്റിട്ടുണ്ട്. ബസ് ഡ്രൈവറുടെ പരിക്ക് ഗുരുതരമാണെന്നാണു വിവരം. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

Continue Reading