റോഡിൽ വീണ ഓയിലിൽ തെന്നി രണ്ട് ബൈക്കുകൾ മറിഞ്ഞു

മണ്ണാർക്കാട്: കോഴിക്കോട് -പാലക്കാട് ദേശീയപാത കല്ലടിക്കോട് പനയംപാടത്ത് റോഡിൽ വീണ ഓയിലിൽ തെന്നി രണ്ട് ബൈക്കുകൾ മറിഞ്ഞു. ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം നടന്നത്. അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. കരിമ്പ സ്വദേശി മുസമലിനാണ് (27) പരിക്കേറ്റത്. ഏതോ വാഹനത്തിൽനിന്ന് എൻജിൻ ഓയിൽ ഒഴുകിപ്പോയതായിരിക്കാമെന്നാണ് നിഗമനം. ആ സമയം ചെറിയ രീതിയിൽ ഗതാഗത തടസമുണ്ടായി. കോങ്ങാടുനിന്ന് അഗ്നിശമനസേനയെത്തി നാട്ടുകാരുടെ സഹായത്തോടെ റോഡ് വെള്ളവും സോപ്പും ഉപയോഗിച്ച് കഴുകി വൃത്തിയാക്കി ഗതാഗത യോഗ്യമാക്കിട്ടുണ്ട്.

Continue Reading

കളിച്ചുകൊണ്ടിരിക്കെ അബദ്ധത്തിൽ ആസിഡ് കുടിച്ചു;അഞ്ച് വയസുകാരൻ ​ഗുരുതരാവസ്ഥയിൽ

പാലക്കാട്: പാലക്കാട് കല്ലടിക്കോട് ആസിഡ് കുടിച്ച് അഞ്ചുവയസ്സുകാരൻ ​ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ. ചൂരക്കോട് സ്വദേശി ജംഷാദിന്റെ മകൻ ഫൈസാൻ ആണ് അബദ്ധത്തിൽ ആസിഡ് കുടിച്ചത്. ശരീരത്തിലെ അരിമ്പാറയുടെ ചികിത്സയ്ക്കായി വീട്ടിൽ സൂക്ഷിച്ചിരുന്ന ആസിഡാണ് കുട്ടി അറിയാതെ എടുത്ത് കുടിച്ചു എന്നാണ് ലഭിക്കുന്ന വിവരം. കുട്ടിയുടെ വായിലും ചുണ്ടിലും ഗുരുതര പൊള്ളലേറ്റിട്ടുണ്ട് എന്നാണ് ലഭിക്കുന്ന വിവരം. കുട്ടിയെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

Continue Reading