കാഫിർ സ്ക്രീൻഷോട്ട് കേസിൽ സി.പി.എമ്മിന്റെ ഉന്നതനേതാക്കൾക്ക് പങ്കുണ്ട്; ഡി.സി.സി പ്രസിഡന്റ് പ്രവീൺ കുമാർ
കോഴിക്കോട്: വടകരയിലെ കാഫിർ സ്ക്രീൻഷോട്ട് കേസിൽ സി.പി.എമ്മിന്റെ ഉന്നതനേതാക്കൾക്ക് പങ്കുണ്ടെന്ന് കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ. പ്രവീൺ കുമാർ. മുസ്‍ലിം ലീഗ് പ്രവർത്തകൻ മുഹമ്മദ് കാസിമിൻ്റെ പരാതിയിൽ ഇതുവരെ കേസ് എടുത്തിട്ടില്ല. കേസ് അട്ടിമറിക്കാനാണ് പൊലീസ് ശ്രമിക്കുന്നത്. പ്രതികളെ അറസ്റ്റ് ചെയ്യാൻ ഇനിയും ശ്രമിക്കാത്തത് അതുകൊണ്ടാണ്. കേസിൽ ഡി.വൈ.എഫ്.ഐ വടകര ബ്ലോക്ക് പ്രസിഡന്റിനും പങ്കുണ്ട് . വടകരയിലെ പൊലീസ് സി.പി.എമ്മിന്റെ പോഷകസംഘടന പോലെയാണ് പെരുമാറുന്നത്. പൊലീസ് സി.പി.എമ്മിനെ പേടിക്കുകയാണെന്നും അഡ്വ. കെ. പ്രവീൺ കുമാർ പറഞ്ഞു.
Continue Reading