ബിജെപിക്കെതിരെ ബിഷപ്പ് ജോസഫ് പാംപ്ലാനി
കണ്ണൂര്‍: ബിജെപിക്കെതിരെ പരസ്യ വിമര്‍ശനവുമായി തലശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി. മതേതരത്വം ഭരണഘടന നാടിന് നല്‍കുന്ന ഏറ്റവും ശക്തമായ ഉറപ്പായിട്ടുപോലും ഇഷ്ടപ്പെട്ട മതത്തില്‍ വിശ്വസിക്കാനുളള അവകാശം നിഷേധിക്കപ്പെടുകയാണെന്ന് പാംപ്ലാനി പറഞ്ഞു. ഇത്തരത്തില്‍ അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്ന ആയിരക്കണക്കിന് മനുഷ്യരുടെ കണ്ണുനീരിനെ സാക്ഷിനിര്‍ത്തിക്കൊണ്ടാണ് ദുഖവെളളി ആചരിക്കുന്നതെന്നും ജബല്‍പൂരിലും മണിപ്പൂരിലും ഇതാണ് സംഭവിക്കുന്നതെന്നും ജോസഫ് പാംപ്ലാനി പറഞ്ഞു.
Continue Reading