ജോ ബൈഡന് ഗുരുതരമായ പ്രോസ്റ്റേറ്റ് കാന്‍സര്‍ സ്ഥിരീകരിച്ചു

വാഷിംഗ്ടണ്‍: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് ഗുരുതരമായ പ്രോസ്റ്റേറ്റ് കാന്‍സര്‍ സ്ഥിരീകരിച്ചു. കാന്‍സര്‍ അദ്ദേഹത്തിന്റെ കാലുകളിലെ അസ്ഥികളിലേക്കും പടര്‍ന്നിട്ടുണ്ട്. മൂത്രാശയ സംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്നാണ് ബൈഡനെ വിശദമായ പരിശോധനക്ക് വിധേയനാക്കിയത്. പരിശോധനയില്‍ കാന്‍സര്‍ സ്ഥിരീകരിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ മെഡിക്കല്‍ സംഘം ഇപ്പോള്‍ സാധ്യമായ ചികിത്സാ നടപടികള്‍ വിലയിരുത്തുകയാണ്. മുന്‍ പ്രസിഡന്റ് ഡോക്ടര്‍മാരുമായും തന്റെ കുടുംബവുമായും കൂടിയാലോചനകള്‍ നടത്തിവരുന്നു.രോഗം ഗുരുതരമാണെങ്കിലും ഹോര്‍മോണ്‍ ചികിത്സക്ക് വഴങ്ങാവുന്നതാണെന്ന് ബൈഡന്റെ ഓഫീസ് അറിയിച്ചു.

Continue Reading