കോഴിക്കോട് മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കോഴിക്കോട്: കോഴിക്കോട് മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കൊടുവള്ളി വാവാട് മാട്ടാപൊയിൽ രതീഷ് (42) ആണ് മരിച്ചത്. പനിയെ തുടർന്ന് കഴിഞ്ഞ തിങ്കളാഴ്ച താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. എന്നാൽ, മഞ്ഞപ്പിത്തം ബാധിച്ചത് തിരിച്ചറിഞ്ഞില്ല. പിന്നീട് കൊടുവള്ളിയിലെ സ്വകാര്യ ആശുപത്രിയും കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടി. കോഴിക്കോട്ടെ ആശുപത്രിയിൽ വെച്ച് ഇന്ന് രാവിലെ 11ഓടെയാണ് മരണം.

Continue Reading

മഞ്ഞപിത്തം ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു

കോട്ടയം: കോട്ടയത്ത് മഞ്ഞപിത്തം ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു. പാലാ ചക്കാമ്പുഴ സ്വദേശി ടോമിയുടെ മകൻ സെബിൻ ടോമിയാണ് മരിച്ചത്. തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ് സെബിൻ ടോമി. കഴിഞ്ഞ ദിവസമാണ് സെബിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

Continue Reading

എറണാകുളത്ത് മഞ്ഞപ്പിത്തം കൂടുന്നു; ജനങ്ങൾ കൂടുതൽ ശ്രദ്ധ പാലിക്കണമെന്ന് മെഡിക്കൽ ഓഫീസർ

കൊച്ചി: മഞ്ഞപ്പിത്ത രോഗബാധ സ്ഥിരീകരിച്ചതിന് പിന്നാലെ എറണാകുളത്ത് ജനങ്ങൾ കൂടുതൽ ശ്രദ്ധ പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസറുടെ മുന്നറിയിപ്പ്. പുറത്തുനിന്നും ശീതളപാനീയങ്ങളും ഭക്ഷണവും കഴിക്കുമ്പോൾ കൂടുതൽ ശ്രദ്ധിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. രോഗബാധ സ്ഥിരീകരിച്ച പ്രദേശങ്ങളിൽ നടത്തിയ പഠനത്തിൽ മലിനമായ കുടിവെള്ളത്തിന്റെ ഉപയോഗവും, തിളപ്പിക്കാത്ത പച്ചവെള്ളം കുടിക്കുന്ന ശീലം, പുറമേ നിന്നുള്ള ഭക്ഷണം ശീതളപാനീയങ്ങള്‍ എന്നിവയുടെ ഉപയോഗം, ശീതളപാനീയങ്ങളിലും മറ്റും വ്യാവസായികാടിസ്ഥാനത്തിൽ ശുദ്ധമല്ലാത്ത വെളളത്തിൽ നിർമിക്കുന്ന ഐസിന്റെ ഉപയോഗം, ശുചിത്വക്കുറവ് എന്നീ കാരണങ്ങളാണ് പ്രധാനമായും കണ്ടെത്തിയിട്ടുള്ളത്. […]

Continue Reading

മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് യുവാവ് മരിച്ചു

മലപ്പുറം: മഞ്ഞപ്പിത്തം ബാധിച്ച് 23കാരന്‍ മരിച്ചു. വണ്ടൂർ നടുവത്ത് സ്വദേശി നിയാസ് പുതിയത്താണ് മരിച്ചത്.പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.

Continue Reading