ചരിത്രം കുറിച്ച് ബുംറ; ടെസ്റ്റ് റാങ്കിങ്ങില്‍ ഏറ്റവും ഉയര്‍ന്ന റേറ്റിംഗ് പോയിന്റോടെ ഒന്നാം സ്ഥാനം

ഐസിസി ടെസ്റ്റ് ബൗളർമാരുടെ റാങ്കിങ്ങിൽ ഒരു ചരിത്രനേട്ടം സ്വന്തമാക്കി ബുംറ. ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച പേസ് ബൗളർമാരിൽ ഒരാളായ ബുംറ ഐസിസി ടെസ്റ്റ് റാങ്കിങില്‍ രവിചന്ദ്രന്‍ അശ്വിന്റെ റെക്കോർഡ് മറികടന്നു. ഒരു ഇന്ത്യന്‍ ബൗളര്‍ നേടിയ എക്കാലത്തെയും ഉയര്‍ന്ന റേറ്റിംഗ് പോയിന്റോടെ റാങ്കിങ്ങില്‍ ഒന്നാംസ്ഥാനം നിലനിര്‍ത്തിയിരിക്കുകയാണ് ബുംറ. 30 വിക്കറ്റുകളോടെ ബോര്‍ഡര്‍ ഗവാസ്‌ക്കര്‍ ട്രോഫിയില്‍ വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാം സ്ഥാനത്ത് നിൽക്കുകയാണ് ബുംറ. ഇപ്പോൾ 907 റേറ്റിങ് പോയിന്റോടെയാണ് ടെസ്റ്റ് ബൗളര്‍മാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നത്. […]

Continue Reading

ടെസ്റ്റ് റാങ്കിങില്‍ ബുംറ വീണ്ടും ഒന്നാമത്

ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ ബൗളര്‍ പട്ടികയില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ജസ്പ്രീത് ബുംറ. ഓസ്ട്രേലിയയ്ക്ക് എതിരായ ഒന്നാം ടെസ്റ്റിലെ എട്ട് വിക്കറ്റ് നേട്ടമാണ് ബുംറയ്ക്ക് തുണയായത്. ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയിലെ പെർത്തിൽ നടന്ന ആദ്യ ടെസ്റ്റിന് മുമ്പ് ദക്ഷിണാഫ്രിക്കയുടെ പേസര്‍ കാഗിസോ റബാഡയ്ക്കും ഓസ്ട്രേലിയയുടെ ജോഷ് ഹേസ്ല്‍വുഡിനും പിന്നിലായിരുന്നു അദ്ദേഹം. 2024ല്‍ രണ്ടാം തവണയാണ് ബുംറ ഒന്നാം സ്ഥാനം എറിഞ്ഞെടുത്തത്. ഫെബ്രുവരി ആദ്യമാണ് ഐസിസിയുടെ ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തുന്ന ആദ്യ ഇന്ത്യന്‍ പേസറായി ബുംറ മാറിയത്. […]

Continue Reading