ഗാസയില്‍ ഇസ്രയേല്‍ ആക്രമണത്തില്‍ 70ലേറെ മരണം

വടക്കന്‍ ഗാസയിൽ ബെയ്ത് ലാഹിയയിലെ പാർപ്പിട ടവറിന് നേരെ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ 72 പേര്‍ കൊല്ലപ്പെട്ടു. തങ്ങളുടെ ടീമുകള്‍ക്ക് പ്രദേശത്ത് എത്താന്‍ കഴിയുന്നില്ലെന്നും ഡസന്‍ കണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും അവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിക്കിടക്കുകയും ചെയ്തിട്ടുണ്ടെന്നും സിവില്‍ ഡിഫന്‍സ് അറിയിച്ചു. ബെയ്ത്ത് ലാഹിയയിലെ ആറ് പലസ്തീന്‍ കുടുംബങ്ങള്‍ താമസിക്കുന്ന ബഹുനില കെട്ടിടമാണ് ഇസ്രായേല്‍ സൈന്യം ആക്രമിച്ചത്. കൊല്ലപ്പെട്ടവരിൽ 30 ശതമാനവും കുട്ടികളാണ്. രക്ഷാപ്രവര്‍ത്തകര്‍ക്ക് ആക്രമണം നടന്ന സ്ഥലത്തേക്ക് എത്താന്‍ കഴിയുന്നില്ല. വടക്കന്‍ ഗാസയിലെ ഇസ്രായേല്‍ ഉപരോധത്തെ തുടർന്നാണിത്.

Continue Reading

ഇറാനിൽ സൈബർ ആക്രമണം; ആണവ കേന്ദ്രങ്ങൾക് നേരെയും ആക്രമണം ശക്തം

ഇസ്രായേലിന്റെ മുന്നറിയിപ്പിന് പിന്നാലെ ഇറാനിൽ സൈബർ ആക്രമണം. സർക്കാരിന്റെ പ്രധാന വിവരങ്ങൾ ചോർന്നതായി റിപ്പോർട്ട്. ആണവ കേന്ദ്രങ്ങൾക്ക് നേരെയും സൈബർആക്രമണം. ഒക്ടോബർ ഒന്നിന് ഇറാന്റെ 200മിസൈൽ ആക്രമണത്തിന് ശക്തമായമറുപടി നൽകുമെന്ന് ഇസ്രായേൽ പ്രതിജ്ഞയെടുക്കുന്നതിനിടയിലാണ് ഈ ആക്രമണം നടന്നത്. “ഇറാൻ സർക്കാരിന്റെ ഏതാണ്ട് മൂന്ന് ശാഖകളും – ജുഡീഷ്യറി, ലെജിസ്ലേച്ചർ, എക്സിക്യൂട്ടീവ് ബ്രാഞ്ചുകൾ – കനത്ത സൈബർ ആക്രമണങ്ങൾക്ക് വിധേയമായി. അവരുടെ വിവരങ്ങൾ ചോർത്തപ്പെട്ടു,” ഇറാന്റെ സുപ്രീം കൗൺസിൽ ഓഫ് സൈബർസ്പേസിന്റെ മുൻ സെക്രട്ടറി ഫിറൂസാബാദി പറഞ്ഞു. ഞങ്ങളുടെ […]

Continue Reading