കാറിൽ വെച്ച് പടക്കം പൊട്ടിക്കുന്നതിനിടെ അപകടം;2 പേർക്ക് പരിക്ക്

കോഴിക്കോട് : കാറിൽ വെച്ച് പടക്കം പൊട്ടിക്കുന്നതിനിടെ അപകടം. കോഴിക്കോട് നാദാപുരത്തുവെച്ചുണ്ടായ അപകടത്തിൽ 2 പേർക്ക് പരിക്ക്. കല്ലാച്ചി സ്വദേശി മുഹമ്മദ് ഷഹറാസ് ( 26 ) , പൂവള്ളതിൽ റയീസ് ( 26 ) എന്നിവർക്കാണ് പരിക്കേറ്റത്. ഷഹറാസിൻ്റെ വലത്കൈപ്പത്തി തകർന്ന നിലയിലാണ്.ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവർ സഞ്ചരിച്ചിരുന്ന കാറിനും കേട്പാടുകൾ സംഭവിച്ചിട്ടുണ്ട്.

Continue Reading

റോഡിൽ മാങ്ങ പെറുക്കുന്നവർക്കിടയിലേക്ക് കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് പാഞ്ഞുകയറി അപകടം; മൂന്നുപേർക്ക് പരിക്ക്

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ റോഡിൽ മാങ്ങ പെറുക്കുന്നവർക്കിടയിലേക്ക് കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് പാഞ്ഞുകയറി അപകടം. ബസിടിച്ച് മൂന്നു പേര്‍ക്ക് പരിക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. ഇന്ന് പുലര്‍ച്ചെ 5 മണിയോടെ ദേശീയപാത 766ൽ താമരശ്ശേരി അമ്പായത്തോട് ആണ് അപകടമുണ്ടായത്.മാവിന്‍റെ കൊമ്പ് റോഡിലേക്ക് ഒ‍ടിഞ്ഞുവീണിരുന്നു. ഇതിലുണ്ടായിരുന്ന മാങ്ങ പറിച്ചു കൊണ്ടിരിക്കെയാണ് കെഎസ്ആര്‍ടിസി ബസ് എത്തിയത്. ഇവര്‍ക്കിടയിലേക്ക് ബസ് പാഞ്ഞുകയറുകയായിരുന്നു. അമ്പായത്തോട് അറമുക്ക് ഗഫൂർ (53),കോഴിക്കോട് പെരുമണ്ണ സ്വദേശി ബിബീഷ് (40), എടവണ്ണപ്പാറ സ്വദേശി സതീഷ് കുമാർ (42) […]

Continue Reading

ലേഡീസ് കമ്പാർട്ട്മെന്റിൽ യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമ ശ്രമം; രക്ഷപ്പെടാൻ വേണ്ടി ട്രെയിനിൽ നിന്ന് ചാടിയ യുവതിക്ക് ഗുരുതര പരിക്ക്

ട്രെയിനിൽ ലേഡീസ് കമ്പാർട്ട്മെന്റിൽ യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമ ശ്രമം ഉണ്ടായത്. രക്ഷപ്പെടാൻ വേണ്ടി ട്രെയിനിൽ നിന്ന് ചാടിയ യുവതിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സെക്കന്ദ്രാബാദിൽ നിന്ന് മേഡ്ചലിലേക്ക് പുറപ്പെട്ട ട്രെയിനിലാണ് അജ്ഞാതൽ യുവതിയെ കടന്നു പിടിക്കാൻ ശ്രമിച്ചത്. ലേഡീസ് കമ്പാർട്മെന്റിൽ യാത്രക്കാർ കുറഞ്ഞ സമയത്തായിരുന്നു ലൈംഗിക തൊഴിലാളിയാണോ എന്ന് ചോദിച്ചു യുവാവ് യുവതിയെ സമീപിച്ചത് . അല്ലെന്നു മറുപടി നൽകി യുവതി ഒഴിഞ്ഞു മാറിയതോടെ പ്രതി ബലം പ്രയോഗിച്ചു യുവതിയെ കടന്നു പിടിക്കുകയായിരുന്നു. പരിഭ്രമിച്ച യുവതി […]

Continue Reading

ഇടിമിന്നലേറ്റ് കോട്ടയത്ത് സഹോദരങ്ങള്‍ക്ക് പരിക്ക്

കോട്ടയം: കോട്ടയത്ത് ഇടിമിന്നലേറ്റ് സഹോദരങ്ങള്‍ക്ക് പരിക്ക്. പാല ആണ്ടൂര്‍ സ്വദേശികളായ ആന്‍ മരിയ (22) ആന്‍ഡ്രൂസ് (17) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് 7 മണിയോടെയാണ് സംഭവം നടന്നത്. വേനല്‍ മഴയ്ക്കൊപ്പമുണ്ടായ മിന്നലില്‍ വീട്ടില്‍ വെച്ചാണ് ഇടിമിന്നലേറ്റത്.

Continue Reading

നിയന്ത്രണം നഷ്ടമായ ഇന്നോവ മരത്തിൽ ഇടിച്ച് അപകടം; അഞ്ച് പേർക്ക് പരുക്ക്

പാലാ : നിയന്ത്രണം വിട്ട ഇന്നോവാ മരത്തിൽ ഇടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ കുമളി അണക്കര സ്വദേശികളായ ആഗി (28 ) ലൈസമ്മ (55 ) ആഷി ( 25 ) ആഷ്മി (22 ) അലീഷ ( 27 ) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 3 മണിയോടെ പെരുവന്താനം ഭാഗത്ത് വച്ചായിരുന്നു അപകടം സംഭവിച്ചത്.

Continue Reading

എം.സി റോഡിൽ കെഎസ്ആർടിസി ബസും പിക്ക് അപ്പും കൂട്ടിയിടിച്ച് അപകടം

പത്തനംതിട്ട : എം.സി. റോഡിൽ അടൂർ വടക്കടത്തുകാവിൽ കെഎസ്ആർടിസി ബസും പിക്ക് അപ്പും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 9 പേർക്ക് പരിക്കേറ്റു. ഇന്ന് ഉച്ചയോടെയാണ് അപകടമുണ്ടായത്. ഫർണീച്ചറുമായി പോയ പിക്ക് അപ്പ് വാഹനം കെഎസ് ആർടിസിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. പരിക്കേറ്റവരെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിക്കപ്പ് വാനിലുണ്ടായിരുന്ന ഡ്രൈവർ കൊല്ലം അഞ്ചൽ സ്വദേശി വിജയൻ, സഹായി അഞ്ചൽ സ്വദേശി അജയൻ എന്നിവർക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ബസിലുണ്ടായിരുന്ന മറ്റ് 7 പേർക്കും പരിക്കേറ്റിട്ടുണ്ട്.

Continue Reading

തൃശൂരില്‍ കെട്ടിടത്തില്‍ നിന്നും ഗ്ലാസ് തകര്‍ന്ന് വീണ് വഴിയാത്രക്കാരന് പരിക്ക്

തൃശൂർ : തൃശൂരില്‍ കെട്ടിടത്തില്‍ നിന്നും ഗ്ലാസ് തകര്‍ന്ന് വീണ് വഴിയാത്രക്കാരന് പരിക്ക്. തൃശൂര്‍ മണികണ്ഠനാലിന് സമീപത്തെ കടയുടെ മുകളിലെ നിലയില്‍ നിന്നാണ് ചില്ല് തകര്‍ന്ന് താഴേക്ക് പതിച്ചത്. ഈ സമയം നടപ്പാതയിലൂടെ നടന്നുപോവുകയായിരുന്ന ഇരിഞ്ഞാലക്കുട സ്വദേശി ഗോപാലകൃഷ്ണന് പരിക്കേറ്റത്.തലയില്‍ ഗുരുതരമായി പരിക്കേറ്റ ഗോപാലകൃഷ്ണനെ ഉടനെ തൃശൂര്‍ ജില്ലാ ആശുപത്രിയിലെത്തിക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് കെട്ടിടത്തിലുണ്ടായിരുന്ന കടകള്‍ അധികൃതര്‍ അടപ്പിക്കുകയും കെട്ടിടത്തിന്‍റെ പുറത്ത് പതിപ്പിച്ചിരിക്കുന്ന ചില്ലുകള്‍ മാറ്റാൻ നിര്‍ദേശം നല്‍കുകയും ചെയ്തു.

Continue Reading