കരളിനെ അറിയാം ; വിദഗ്ധ ഡോക്ടർമാരുമായി സംവദിക്കാൻ പൊതുജനങ്ങൾക്ക് അവസരം സൗജന്യം
കൊച്ചി: കരൾരോഗങ്ങളെ കുറിച്ച് അവബോധമുണ്ടാക്കുന്നതിനായി ഇന്ത്യൻ നാഷണൽ അസോസിയേഷൻ ഫോർ ദി സ്റ്റഡി ഓഫ് ദി ലിവർ (ഐ.എൻ.എ.എസ്.എൽ) പൊതുജനങ്ങൾക്കായി സൗജന്യമായി സംഘടിപ്പിക്കുന്ന കൺവെൻഷൻ ഓഗസ്റ്റ് 7ന് കൊച്ചിയിൽ നടക്കും. രാവിലെ 9:30 മുതൽ 12:30 വരെ ലെ മെരിഡിയനിലെ സി.എസ്.എം ഹാളിലാണ് പരിപാടി. രാവിലെ 8:30 മുതൽ രജിസ്‌ട്രേഷനുള്ള സൗകര്യം വേദിക്കരികിൽ സജ്ജമായിരിക്കും. കരൾരോഗ ചികിത്സാവിദഗ്ധരുമായി സംസാരിക്കാനും സംശയങ്ങൾ ചോദിക്കാനും സാധാരണക്കാർക്കും അവസരമുണ്ടാകും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് 8111998185 എന്ന നമ്പറിൽ വിളിച്ച് മുൻകൂട്ടി രജിസ്റ്റർ ചെയ്യാവുന്നതുമാണ്. […]
Continue Reading