ഇഫ്താറിൽ മുസ്ലിങ്ങളെ അപമാനിച്ചു’; പരിപാടിയിൽ പങ്കെടുത്തവരിൽ മദ്യപാനികളും ഗുണ്ടകളും;നടൻ വിജയ്ക്കെതിരെ പൊലീസ് കമ്മീഷണർക്ക് പരാതി

ചെന്നൈ : നടനും രഷ്ട്രീയനേതാവുമായ വിജയ്ക്കെതിരെ പരാതി.തമിഴ്നാട് സുന്നത്ത് ജമാഅത്താണ് താരത്തിനെതിരെ പരാതി നല്‍കിയിരിക്കുന്നത്. ചെന്നൈയില്‍ സംഘടിപ്പിച്ച മെഗാ ഇഫ്താര്‍ പാര്‍ട്ടിയുടെ പേരിലാണ് പരാതി. പരിപാടിയിൽ പങ്കെടുത്തവരിൽ പലരും മദ്യപാനികളും ഗുണ്ടകളുമാണെന്നും അത്തരം ആളുകൾ പുണ്യപരിപാടിയിൽ പങ്കെടുക്കുന്നത് റമസാനിലെ ആചാരങ്ങള്‍ പാലിക്കുന്ന മുസ്‌ലീങ്ങളെ അപമാനിക്കുന്നതിന് തുല്യമാണെന്നും പരാതിയിൽ പറയുന്നു.പരിപാടിയില്‍ പങ്കെടുത്തവര്‍ക്കുണ്ടായ അസൗകര്യങ്ങൾക്ക് വിജയ് ഇതുവരെ ക്ഷമാപണം പോലും നടത്തിയിട്ടില്ല എന്നത് ലജ്ജാകരമാണെന്നും സംഘടന പറയുന്നു.”ഇനി ഇത് സംഭവിക്കാതിരിക്കാൻ വിജയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കണം. പബ്ലിസിറ്റിക്ക് വേണ്ടിയല്ല ഞങ്ങൾ പരാതി […]

Continue Reading