29-ാമത് IFFK ; മികച്ച സിനിമ മാലു ; ജനപ്രിയ ചിത്രം ഫെമിനിച്ചി ഫാത്തിമ

29-ാമത് ഐ എഫ് എഫ് കെ യുടെ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച സിനിമയ്ക്കുള്ള സുവർണ ചകോര പുരസ്‌കാരം ബ്രസീലിയൻ ചിത്രം മാലു . മികച്ച സംവിധായകനുള്ള രജത ചകോര പുരസ്‌കാരം മികച്ച സംവിധായകൻ ഫർഷാദ് ഹാഷെമിക്ക്. മികച്ച ഏഷ്യൻ ചിത്രത്തിനുള്ള നെറ്റ് പാക്ക് പുരസ്കാരം മി മറിയം ദി ചിൽഡ്രൻ ആൻ്റ് അദേഴ്സ്( Me, Maryam, the Children and 26 Others) എന്ന ചിത്രത്തിനും, ഫിപ്രസി പുരസ്കാരങ്ങളിൽ മികച്ച മലയാള നവാഗത ചിത്രം വിക്ടോറിയക്കും, മികച്ച […]

Continue Reading

ഐഎഫ്എഫ്കെ; നാലാം ദിനവും കെങ്കേമമാകും

കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ നാലാം ദിനവും കെങ്കേമമാകും.67 സിനിമകളാണ് നാലാം ദിനമായ ഡിസംബർ 16ന് പ്രദർശിപ്പിക്കുന്നത്.14 തിയേറ്ററുകളിലായാണ് പ്രദർശനം. ആറ് മലയാള സിനിമകളും പ്രദർശനത്തിനെത്തുന്നുണ്ട്. റീസ്റ്റോർഡ് ക്ലാസിക്‌സ് വിഭാഗത്തിൽ അകിറ കുറൊസാവയുടെ ‘സെവൻ സമുറായ്’, അന്താരാഷ്ട്ര മത്സര വിഭാഗത്തിൽ ഇറാനിയൻ ചിത്രം ‘മീ മറിയം ദ ചിൽഡ്രൻ ആൻഡ് 26 അദേഴ്‌സ്, മേളയിലെ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം നേടിയ ആൻ ഹുയിയുടെ ‘ബോട്ട് പീപ്പിൾ’, ‘ദ പോസ്റ്റ്‌മോഡേൺ ലൈഫ് ഓഫ് മൈ ഓണ്ട്’, ലോക സിനിമ […]

Continue Reading

ഐ എഫ് എഫ് കെ: മലയാളത്തിന്റെ പ്രിയ സാഹിത്യകാരന്മാരുടെ ഓർമകൾക്ക് ആദരവർപ്പിച്ച് ലിറ്റററി ട്രിബ്യൂട്ട്

കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ മലയാളത്തിന്റെ പ്രിയ സാഹിത്യകാരന്മാർക്ക് ആദരം. യശശ്ശരീരരായ തോപ്പിൽ ഭാസി, പി. ഭാസ്‌കരൻ, പാറപ്പുറത്ത് എന്നിവരോടുള്ള ആദരസൂചകമായി മേളയിൽ ലിറ്റററി ട്രിബ്യൂട്ട് സംഘടിപ്പിക്കും. തോപ്പിൽ ഭാസി തിരക്കഥ എഴുതി പി. ഭാസ്‌കരൻ സംവിധാനം ചെയ്ത മൂലധനം, പാറപ്പുറത്ത് കഥയും തിരക്കഥയും എഴുതിയ അരനാഴികനേരം, പി. ഭാസ്‌കരന്റെയും രാമു കാര്യാട്ടിന്റെയും കൂട്ടുകെട്ടിൽ സംവിധാനം ചെയ്ത നീലക്കുയിൽ എന്നീ സിനിമകളുടെ പ്രദർശനം ചലച്ചിത്ര മേളയിൽ നടക്കും. മൂലധനം ഡിസംബർ 14ന് രാത്രി എട്ടിന് ഏരിസ്പ്ലക്‌സ് സ്‌ക്രീൻ […]

Continue Reading

29-ാമത് ഐ.എഫ്.എഫ്.കെ;’സ്പിരിറ്റ് ഓഫ് സിനിമ’ അവാര്‍ഡ് പായല്‍ കപാഡിയയ്ക്ക്

  കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 2024 ഡിസംബര്‍ 13 മുതല്‍ 20 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന 29ാമത് ഐ.എഫ്.എഫ്.കെയില്‍ സ്പിരിറ്റ് ഓഫ് സിനിമ’ അവാര്‍ഡ് നല്‍കി ഇന്ത്യന്‍ സംവിധായികയും കാന്‍ ചലച്ചിത്രമേളയിലെ ഗ്രാന്‍ഡ് പ്രി ജേതാവുമായ പായല്‍ കപാഡിയയെ ആദരിക്കും. അഞ്ചു ലക്ഷം രൂപയും ശില്‍പ്പവും പ്രശംസാപത്രവുമടങ്ങുന്നതാണ് അവാര്‍ഡ്. ഡിസംബര്‍ 20 ന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കുന്ന മേളയുടെ സമാപന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പുരസ്‌കാരം സമ്മാനിക്കും. സിനിമയെ സമരായുധമാക്കി സമൂഹത്തിലെ അനീതികള്‍ക്കെതിരെ പൊരുതുന്ന […]

Continue Reading