നെന്മാറയിൽ 17കാരനെ പൊലീസ് മർദിച്ച സംഭവത്തിൽ ബാലവകാശ കമ്മീഷനും മനുഷ്യവകാശ കമ്മീഷനും കേസെടുത്തു

പാലക്കാട്: നെന്മാറയിൽ 17കാരനെ പൊലീസ് മർദിച്ച സംഭവത്തിൽ ബാലവകാശ കമ്മീഷനും, മനുഷ്യവകാശ കമ്മീഷനും കേസെടുത്തു. കുട്ടികൾക്ക് എതിരായ മർദനം സംബന്ധിച്ച് ഡി.വൈ.എസ്.പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ അന്വേഷിക്കണമെന്ന് മനുഷ്യവകാശ കമ്മീഷൻ നിർദേശം നൽകി. അന്വേഷണ ഉദ്യോഗസ്ഥൻ അടുത്ത മാസം 10ന് മനുഷ്യവകാശ കമ്മീഷന് മുന്നിൽ ഹാജരാകണം. പാലക്കാട് ജില്ലയിൽ സമീപ ദിവസങ്ങളിലായി രണ്ട് കുട്ടികൾക്കാണ് പൊലീസ് മർദനമേറ്റത്. പട്ടാമ്പിയിൽ ആളുമാറി കുട്ടിയെ മർദിച്ച സംഭവവും, നെന്മാറയിലെ പൊലീസ് മർദനവുമാണിവ. പട്ടാമ്പിയിൽ വിദ്യാർഥിയെ മർദിച്ച എ.എസ്.ഐയെ പറമ്പികുളത്തേക്ക് സ്ഥലം […]

Continue Reading

അങ്കമാലി താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ സിനിമാ ഷൂട്ടിങ്; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

കൊച്ചി: അങ്കമാലി താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ സിനിമ ഷൂട്ടിംഗ് നടത്തിയ സംഭവത്തില്‍ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ. അങ്കമാലി താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ വ്യാഴാഴ്ച രാത്രിയാണ് രോഗികളെ ബുദ്ധിമുട്ടിലാക്കി സിനിമാ ചിത്രീകരണം നടന്നത്. സർക്കാർ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ സിനിമ ചിത്രീകരിക്കാൻ അനുമതി നൽകിയവർ 7 ദിവസത്തിനകം വിശദീകരണം സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ നിർദേശം നല്‍കിയിട്ടുണ്ട്.എറണാകുളം ജില്ലാ മെഡിക്കൽ ഓഫീസർ, അങ്കമാലി താലൂക്ക് ആശുപത്രി സൂപ്രണ്ട് എന്നിവർക്കാണ് കമ്മീഷൻ നിർദ്ദേശം നൽകിയത്. ഫഹദ് ഫാസിൽ നിർമ്മിക്കുന്ന […]

Continue Reading