ഹോളി ആഘോഷത്തിനിടെ സംഘർഷം; ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിക്ക് വാരിയെല്ലിന് പരിക്ക്

കണ്ണൂര്‍: പയ്യന്നൂര്‍ കോളേജില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ഏറ്റുമുട്ടി. ഹോളി ആഘോഷത്തിനിടെയാണ് സംഭവം ഉണ്ടായത്. സീനിയര്‍-ജൂനിയര്‍ വിദ്യാര്‍ത്ഥികളാണ് പരസ്പരം ഏറ്റുമുട്ടിയത്. ഇന്ന് വൈകിട്ടാണ് സംഭവം നടന്നത്.ഹോളിയുടെ ഭാഗമായി കോളേജില്‍ ആഘോഷം സംഘടിപ്പിച്ചിരുന്നു. ഇതിനിടെയാണ് വിദ്യാര്‍ത്ഥികള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. ഒന്നാം വർഷ വിദ്യാർത്ഥികളും രണ്ടാം വർഷ വിദ്യാർത്ഥികളും തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു. സംഘർഷത്തിനിടെ ഒന്നാം വര്‍ഷ ഹിന്ദി വിദ്യാര്‍ത്ഥിയായ അര്‍ജുനാണ് പരിക്കേറ്റത്. വാരിയെല്ലിന് പരിക്കേറ്റ അര്‍ജുനെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Continue Reading