ഹേമ കമ്മിറ്റി റിപ്പോർട്ടിലെ വിവരങ്ങൾ ഞെട്ടലുണ്ടാക്കി;’അമ്മ’ തലപ്പത്ത് സ്ത്രീകള്‍ വരണം: അമല പോൾ

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിലെ വിവരങ്ങൾ ഞെട്ടലുണ്ടാക്കിയെന്ന് നടി അമല പോൾ. നീതിയുക്തമായ നടപടികൾ പ്രതീക്ഷിക്കുന്നുവെന്നും അമ്മ നേതൃത്വത്തിൽ സ്ത്രീകൾ വരുന്നതാണ് പ്രശ്നങ്ങൾക്ക് പരിഹാരമെന്നും അമല പോൾ പറഞ്ഞു. ഡബ്ല്യുസിസി അടക്കം ഒരുപാട് സ്ത്രീകളുടെ പോരാട്ടത്തിൻ്റെ ഫലമാണിതെന്നും അവർ വലിയ രീതിയിൽ പ്രവർത്തിച്ചുവെന്നും അമല പോൾ കൂട്ടിച്ചേര്‍ത്തു. അതേസമയം ഇത്തരം പ്രശ്‌നങ്ങൾ ഉണ്ടാകാതിരിക്കാൻ സ്ത്രീകൾ സംഘടനകളുടെ മുന്നിലുണ്ടാവണമെന്നും അവർ മുന്നോട്ട് വരണമെന്നും അമല പോൾ പറഞ്ഞു.

Continue Reading

ടോളിവുഡിലെ ലൈംഗികാതിക്രമങ്ങളെക്കുറിച്ചുള്ള റിപ്പോർട്ട് പ്രസിദ്ധീകരിക്കാൻ തെലങ്കാന സർക്കാരിനോട് ആവശ്യപ്പെട്ട് നടി സാമന്ത

ഹൈ​ദരാബാ​ദ്: ടോളിവുഡിലെ ലൈംഗികാതിക്രമങ്ങളെക്കുറിച്ചുള്ള റിപ്പോർട്ട് പ്രസിദ്ധീകരിക്കാൻ തെലങ്കാന സർക്കാരിനോട് ആവശ്യപ്പെട്ട് നടി സാമന്ത. ഹേമ കമ്മിറ്റി റിപ്പോർട്ടിനെ സ്വാ​ഗതം ചെയ്തു കൊണ്ടു പങ്കുവെച്ച ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിലൂടെയാണ് താരം ഇക്കാര്യം ആവശ്യപ്പെട്ടത്. ഡബ്ല്യു.സി.സിയുടെ പ്രവർത്തനങ്ങളെയും നിരന്തര ശ്രമങ്ങളേയും താരം അഭിനന്ദിച്ചു. ‘തെലുങ്ക് സിനിമാ മേഖലയിലെ സ്ത്രീകളായ ഞങ്ങൾ ഹേമ കമ്മിറ്റി റിപ്പോർട്ടിനെ സ്വാഗതം ചെയ്യുന്നു. ഈ നിമിഷത്തിലേക്ക് വഴിയൊരുക്കിയ കേരളത്തിലെ ഡബ്ല്യു.സി.സിയുടെ നിരന്തരമായ ശ്രമങ്ങളെ അഭിനന്ദിക്കുന്നു. ഡബ്ല്യു.സി.സിയിൽ നിന്നുള്ള സൂചനകൾ സ്വീകരിച്ചുകൊണ്ട്, തെലുങ്ക് ചലച്ചിത്ര മേഖലയിലെ സ്ത്രീകൾക്ക് വേണ്ടി […]

Continue Reading

അപമര്യാദയായി പെരുമാറുന്നവരെ സ്ത്രീകള്‍ ചെരുപ്പൂരി അടിക്കണം; നടൻ വിശാൽ

ചെന്നൈ : അപമര്യാദയായി പെരുമാറുന്നവരെ സ്ത്രീകള്‍ ചെരുപ്പൂരി അടിക്കണമെന്ന് നടൻ വിശാല്‍. ഒരിക്കല്‍ അങ്ങനെ ചെയ്താല്‍ ദേഹത്ത് കൈവയ്ക്കാൻ പിന്നീട് ആരും ഒന്ന് മടിക്കുമെന്നും വിശാല്‍ പറ‍ഞ്ഞു.ഹേമ കമ്മിറ്റി റിപ്പോർട്ടിൻ്റെ പശ്ചാത്തലത്തില്‍ മലയാള സിനിമാ മേഖലയിലുണ്ടായ വെളിപ്പെടുത്തലിൻ്റെ പശ്ചാത്തലത്തിലാണ് വിശാലിൻ്റെ പ്രതികരണം.ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്ന സാഹചര്യത്തില്‍ മമ്മൂട്ടിയും മോഹൻലാലും പ്രതികരിക്കുമെന്നാണ് പ്രതീക്ഷ. അവർ മുതിർന്ന താരങ്ങളാണ്. പ്രസ്താവനയേക്കാള്‍ ആവശ്യം നടപടികളാണ്. തമിഴ് സിനിമയിലും തുറന്നുപറച്ചിലിന് അവസരം ഒരുക്കും. താരസംഘടനയുടെ നേതൃത്വത്തില്‍ ഇതിനായി കമ്മിറ്റി രൂപീകരിക്കുമെന്നും സിനിമാ […]

Continue Reading