ഹെലികോപ്ടറിൽ രക്ഷാപ്രവർത്തനം തുടങ്ങി

വയനാട്: ഉരുപൊട്ടൽ ദുരന്തമുണ്ടായ ചൂരൽമലയിൽ എയർഫോഴ്സിന്റെ ഹെലികോപ്ടറെത്തി. ഇവിടെ കുടുങ്ങിക്കിടക്കുന്ന ജനങ്ങളെ ആകാശമാർഗം സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാൻ ആരംഭിച്ചിട്ടുണ്ട്. മുണ്ടക്കൈ ഉരുൾപ്പൊട്ടൽ ഹൃദയഭേദകമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഒരു പ്രദേശം മുഴുവൻ ഇല്ലാതായെന്നും മരണസംഖ്യ ഇനിയും വർധിക്കുമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. അതിനിടെ, പ്രദേശത്ത് കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കാനുള്ള ഊർജിത ശ്രമങ്ങൾ തുടരുകയാണ്. സൈന്യത്തിന്റെയും എൻഡിആർഎഫിന്റെയും നേതൃത്വത്തിലാണ് രക്ഷാദൗത്യം. മഴയും കോടമഞ്ഞും രക്ഷാപ്രവർത്തനത്തിന് തടസ്സം നിൽക്കുന്നുണ്ട്. നൂറു കണക്കിന് ആളുകൾ മുണ്ടക്കൈയിൽ ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണ്.

Continue Reading

പാഴ് വസ്തുക്കൾ കൊണ്ട് ഹെലികോപ്റ്റർ നിർമ്മിച്ച് പതിനഞ്ചുകാരൻ 

കോതമംഗലം: പാഴ്‌വസ്തുക്കൾ കൊണ്ട് ഹെലികോപ്ടർ നിർമിച്ച് കുട്ടി ശാസ്ത്രജ്ഞൻ ശ്രദ്ധേയനാകുന്നു. അതിഥി തൊഴിലാളിയുടെ മകൻ കൂടിയായ ഉമർ ഫാറൂഖ് പല്ലാരിമംഗലം ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ്. പതിനഞ്ചുകാരനായ ഉമർ അഞ്ചുവർഷം മുമ്പാണ് കേരളത്തിലെത്തുന്നത്. ആസാമിൽ പ്രാഥമിക വിദ്യാഭ്യാസം നേടിയ ഉമർ മാതിരപ്പിള്ളി ഗവ. സ്‌കൂളിൽ ഏഴുവരെ പഠിച്ചു. ശേഷമാണ് എട്ടാം ക്ലാസിലേക്ക് പല്ലാരിമംഗലം ഗവ. സ്‌കൂളിലെത്തുന്നത്. ആസാം ഗുവാട്ടിയിൽ സിറാബുൽ ഹഖിന്റെയും ഒജിബ കാത്തൂന്റെയും മകനാണ്. സഹോദരി തസ്മിനാ കാത്തൂൻ ആസാമിൽ […]

Continue Reading