സംസ്ഥാനത്ത് വേനല്‍ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

കൊച്ചി :സംസ്ഥാനത്ത് വേനല്‍ മഴയ്ക്കും  ശക്തമായ കാറ്റിനും സാധ്യത. വരും ദിവസങ്ങളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.മഴയ്ക്കൊപ്പം പരമാവധി 40 കിലോമീറ്റർ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നുണ്ട്.

Continue Reading

കനത്തമഴ;ആന്ധ്രാപ്രദേശിനും തെലങ്കാനയ്ക്കും ഇടയിൽ 20ഓളം ട്രെയിനുകൾ സർവീസ് നിർത്തിവച്ചു

വിജയവാഡ: കനത്തമഴയും വെള്ളപ്പൊക്കവും മൂലം ആന്ധ്രാപ്രദേശിനും തെലങ്കാനയ്ക്കും ഇടയിൽ 20ഓളം ട്രെയിനുകൾ സർവീസ് നിർത്തിവച്ചു. ആയിരക്കണക്കിന് യാത്രക്കാർ ദുരിതത്തിലായതായി റിപ്പോർട്ട്.ക്രെയിനുകൾ ഉപയോഗപ്പെടുത്തിയാണ് വെള്ളപ്പൊക്കത്തിൽ മുങ്ങിയ രണ്ട് ബോഗികളിൽ കുടുങ്ങിയ യാത്രക്കാരെ പുറത്തെത്തിച്ചത്. യാത്രക്കാരെ മാറ്റാനുള്ള ശ്രമങ്ങൾ സൗത്ത് സെൻട്രൽ റെയിൽവേ അധികൃതർ തുടരുകയാണ്. യാത്രക്കാരെ ചെന്നൈ, തിരുപ്പതി, വിശാഖപട്ടണം എന്നിവിടങ്ങളിലേക്ക് കൊണ്ടുപോകാൻ പ്രത്യേക ട്രെയിനുകൾ ക്രമീകരിച്ചതായി വിജയവാഡ സീനിയർ ഡിവിഷണൽ കൊമേഴ്‌സ്യൽ മാനേജർ (സീനിയർ ഡിസിഎം) വി.രാംബാബു പറഞ്ഞു.

Continue Reading

സംസ്ഥാനത്തെ തെക്കൻ ജില്ലകളിൽ കനത്ത മഴയിലും ശക്തമായ കാറ്റിലും വ്യാപക നാശനഷ്ടം

തിരുവനന്തപുരം: സംസ്ഥാനത്തെ തെക്കൻ ജില്ലകളിൽ കനത്ത മഴയിലും ശക്തമായ കാറ്റിലും വ്യാപക നാശനഷ്ടം. പലയിടത്തും മരണങ്ങൾ പൊട്ടിവീണ് ഗതാഗതം തടസ്സപ്പെട്ടു. വൈദ്യുതി തൂണുകൾ തകർന്നതിനാൽ വൈദ്യുതി നിലച്ചു. കാട്ടാക്കടയിൽ മരം വീണ് വൈദ്യുതി തൂൺ തകർന്നു. ഉന്നാംപാറയിലാണ് നാല് കെ.എസ്.ഇ.ബി പോസ്റ്റുകൾ ഒടിഞ്ഞത്. ഇന്നലെ രാത്രിയിലെ കാറ്റിലും മഴയിലുമാണ് അപകടം. സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ മരമാണ് കടപുഴകിയത്. പൊൻമുടി റോഡിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. വിതുര – പൊൻമുടി റോഡിൽ 21ാം വളവിലാണ് മരം വീണത്. […]

Continue Reading

കനത്ത മഴ;പത്ത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ‍ക്ക് നാളെ അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്താമാകുന്ന സാഹചര്യത്തിൽ പത്ത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ‍ക്ക് നാളെ (01-08-2024) അവധി പ്രഖ്യാപിച്ചു. പാലക്കാട്, തൃശൂർ, കണ്ണൂർ, കാസർകോട്, മലപ്പുറം, കോഴിക്കോട്, വയനാട്, പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചത്.പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്ക് അവധി ബാധകമാണ്.

Continue Reading