എൽഡിഎഫ് ഭരണസമിതി അഴിമതിയിൽ മുങ്ങി;ബിജെപി

ഗുരുവായൂർ:എൽഡിഎഫ് നേതൃത്വം നൽകുന്ന ഗുരുവായൂർ നഗരസഭ ഭരണസമിതിഅ ഴിമതിയിൽമുങ്ങിയിരിക്കുകയാണെന്നാരോപിച്ച് ബിജെപി ഗുരുവായൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സമരപ്രഖ്യാപന കൺവെൻഷൻ സംഘടിപ്പിച്ചു. ഗുരുവായൂരിൽ അനധികൃത കെട്ടിടങ്ങൾക്ക് പണം വാങ്ങി ലൈസൻസ് നൽകുകയും,സിപിഎം – യുഡിഎഫ് കക്ഷികൾ ഒരുമിച്ച് കട മുറികളിൽ അഴിമതി നടത്തുകയും അമൃത്, പ്രസാദ് പദ്ധതികൾ അട്ടിമറിക്കുകയുമാണെന്നും ബിജെപി കുറ്റപ്പെടുത്തി. ബിജെപി തൃശ്ശൂർ ജില്ല ട്രഷറർ കെ.ആർ അനീഷ് ഉദ്ഘാടനം ചെയ്തു. ഗുരുവായൂർ ഏരിയ പ്രസിഡൻ്റ് മനീഷ് കുളങ്ങര അദ്ധ്യക്ഷനായി. ബിജെപി ഗുരുവായൂർ മണ്ഡലം പ്രസിഡൻ്റ് അനിൽ […]

Continue Reading

ഗുരുവായൂരപ്പനു മുന്നിൽ താലികെട്ടാൻ ഒരുങ്ങുന്നത് 328 യുവ മിഥുനങ്ങൾ

ചിങ്ങമാസം പൊതുവെ കല്യാണങ്ങളുടെ മാസം എന്നാണ് അറിയപ്പെടുന്നത്. ഇത്തവണ ചിങ്ങമാസത്തിലെ വിവാഹത്തിൽ റെക്കോർഡ് കുറിക്കാൻ ഒരുങ്ങുകയാണ് ഗുരുവായൂർ അമ്പലം എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.328 വിവാഹങ്ങളാണ് സെപ്റ്റംബർ എട്ടാം തീയതി ഗുരുവായൂരമ്പലനടയിൽ വച്ചുനടക്കുന്നത് എന്നാണ് ലഭിക്കുന്ന വിവരം. ഇതിനുമുൻപും നൂറിലേറെ വിവാഹങ്ങൾ നടന്നിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് ഇത്രയധികം വിവാഹങ്ങൾ ഒരു ദിവസം ഗുരുവായൂരിൽ നടക്കുന്നത്.ഇതുവരെ 327 വിവാഹങ്ങളാണ് മുൻകൂട്ടി ബുക്ക് ചെയ്തിരിക്കുന്നതെങ്കിലും എണ്ണം ഇനിയും വർധിക്കാനാണ് സാധ്യതയെന്നുമാണ് ക്ഷേത്ര ഭാരവാഹികൾ പറയുന്നത്. ഇതിന് മുൻപ് 227 വിവാഹങ്ങൾ ഒരു […]

Continue Reading

ഗുരുവായൂരപ്പന് വഴിപാടായി തിരിച്ചറിയൽ കാർഡ് പ്രിന്‍റ് ചെയ്യാവുന്ന ഇലക്ട്രാണിക് ഉപകരണം

തൃശൂര്‍: ഗുരുവായൂരപ്പന് വഴിപാടായി തിരിച്ചറിയൽ കാർഡ് പ്രിന്‍റ് ചെയ്യാവുന്ന ഇലക്ട്രാണിക് ഉപകരണം. ക്ഷേത്രം കൊടിമരച്ചുവട്ടിൽ നടന്ന ചടങ്ങിൽ ദേവസ്വം ചെയർമാൻ ഡോ. വി കെ വിജയൻ, ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പി സി ദിനേശൻ നമ്പൂതിരിപ്പാട് എന്നിവർ ചേർന്ന് ഉപകരണം ഏറ്റുവാങ്ങി. മലപ്പുറം പൊന്നാനി കടവനാട് കോത്തൊള്ളി പറമ്പിൽ ഹരിദാസൻ കെ പിയാണ് ഉപകരണം സമർപ്പിച്ചത്.ചടങ്ങിൽ ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെ പി വിനയൻ, ഭരണ സമിതി അംഗങ്ങളായ വി ജി രവീന്ദ്രൻ, കെ പി വിശ്വനാഥൻ, ദേവസ്വം […]

Continue Reading