ആശമാർക്ക് ഐക്യദാർഢ്യവുമായി ബിജെപി;ഗുരുവായൂർ നഗരസഭയ്ക്ക് മുന്നിൽ തല മുണ്ഡനം ചെയ്തു

തൃശൂര്‍: ആശ വർക്കർമാർ ഐക്യദാർഢ്യവുമായി ഗുരുവായൂർ നഗരസഭ ഓഫീസിന് മുന്നിൽ ബിജെപി നേതാക്കൾ തല മുണ്ഡനം ചെയ്തു. ബിജെപി തൃശ്ശൂർ നോർത്ത് ജില്ലാ പ്രസിഡന്‍റ് അഡ്വ. നിവേദിത സുബ്രഹ്മണ്യം പ്രതിഷേധം ഉദ്ഘാടനം ചെയ്തു. ആശ വർക്കർമാർക്ക് അർഹിക്കുന്ന അവകാശങ്ങൾ നൽകാതെ, അവരോട് മുഖം തിരിഞ്ഞിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് നിവേദിത പറഞ്ഞു. ബിജെപി ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. അനിൽ മഞ്ചറമ്പത്ത്, സുജയൻ മാമ്പുള്ളി, മനീഷ് കുളങ്ങര, കെ.സി രാജു, ബിനീഷ് തറയിൽ, ജിഷാദ് […]

Continue Reading

ഗുരുവായൂർ ആനയോട്ടം മാർച്ച് 10ന്

തൃശൂർ: പ്രസിദ്ധമായ ഗുരുവായൂർ ആനയോട്ടം മാർച്ച് 10ന്. ആനകളും ഭക്തരും തമ്മിൽ നിശ്ചിതമായ അകലം പാലിച്ച് ആനയോട്ട ചടങ്ങ് നടത്താൻ ഉന്നത തലയോഗം തീരുമാനിച്ചു. ആന ചികിത്സ വിദഗ്ധ സമിതി കണ്ടെത്തിയ 10 ആനകളിൽ നിന്ന് മുൻ നിരയിൽ ഓടാനുള്ള അഞ്ച് ആനകളെ മാർച്ച് 9ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ആനകൾ തുടരെ ഇടയുന്ന സാഹചര്യം കണക്കിലെടുത്ത് സുരക്ഷാക്രമീകരണങ്ങൾ ശക്തമാക്കാനും യോഗത്തിൽ തീരുമാനിച്ചിട്ടുണ്ട്. മദപ്പാട് അടുത്തുവരുന്ന ആനകളെയും ആക്രമണ സ്വഭാവമുള്ള ആനകളെയും ചടങ്ങിൽ പങ്കെടുപ്പിക്കില്ല.

Continue Reading

ഗുരുവായൂര്‍ ദേവസ്വത്തിന്റെ സാമ്പത്തിക ഇടപാടുകളില്‍ വന്‍ ക്രമക്കേട് ;വിശദീകരണം തേടി ഹൈക്കോടതി

തൃശൂർ: ഗുരുവായൂര്‍ ദേവസ്വത്തിന്റെ സാമ്പത്തിക ഇടപാടുകളില്‍ വന്‍ ക്രമക്കേടുണ്ടെന്ന സംസ്ഥാന ഓഡിറ്റ് വിഭാഗത്തിന്റെ റിപ്പോര്‍ട്ടില്‍ വിശദീകരണം തേടി ഹൈക്കോടതി. രണ്ടാഴ്ചക്കുള്ളില്‍ വിശദീകരണം നല്‍കാനാണ് ഗുരുവായൂര്‍ ദേവസ്വത്തിന് നിര്‍ദേശം. ജസ്റ്റിസുമാരായ അനില്‍ കെ നരേന്ദ്രന്‍, എസ് മുരളി കൃഷ്ണ എന്നിവരുടെ ദേവസ്വം ബെഞ്ച് ഈ മാസം 21ന് വിഷയം വീണ്ടും പരിഗണിക്കും.സ്വര്‍ണ്ണം-വെള്ളി ലോക്കറ്റ് വില്‍പ്പനയില്‍ ലഭിച്ച തുകയില്‍ 27 ലക്ഷം രൂപയുടെ കുറവ് കണ്ടെത്തിയതായാണ് ഓഡിറ്റ് വിഭാഗം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുള്ളത്. 2019 മുതല്‍ 2022 വരെയുള്ള കാലയളവിലാണ് […]

Continue Reading

നാളെ ഗുരുവായൂർ ഏകാദശി; ചാവക്കാട് താലൂക്കിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി

ഗുരുവായൂര്‍ : ഏകാദശിയോടനുബന്ധിച്ച് ബുധനാഴ്ച ചാവക്കാട് താലൂക്ക് പരിധിയിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി പ്രഖ്യാപിച്ച് തൃശൂര്‍ ജില്ലാ കളക്ടര്‍. മുൻ നിശ്ചയ പ്രകാരമുള്ള പൊതു പരീക്ഷകൾക്കും കേന്ദ്ര- സംസ്ഥാന അർദ്ധ സർക്കാർ സ്ഥാപനങ്ങളിലേക്ക് നിയമനത്തിനായി നടത്തുന്ന പരീക്ഷകൾക്കും ഉത്തരവ് ബാധകമല്ല. ഗുരുവായൂർ ഏകാദശിയും ഗീതാ ദിനവുമായ നാളെ രാവിലെ 7 മുതൽ ക്ഷേത്രം ആദ്ധ്യാത്മിക ഹാളിൽ സമ്പൂർണ്ണ ശ്രീമദ് ഗീതാപാരായണം നടക്കും. ഭക്തർക്ക് ദർശനത്തിന് പ്രഥമ പരിഗണന നൽകും. രാവിലെ 6 […]

Continue Reading

മേൽപ്പാലത്തിന് താഴെ സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം

ഗുരുവായൂർ :റെയിൽവേ മേൽപ്പാലത്തിനു താഴെ തമ്പടിച്ചിരിക്കുന്ന സാമൂഹ്യവിരുദ്ധരുടെ ശല്യം മൂലം പ്രദേശവാസികൾക്ക് സമാധാനം നഷ്ടപ്പെടുന്നുവെന്ന് പരാതി. സീസണിലെത്തുന്ന നാടോടികൾക്ക് പുറമെയാണ് പാലത്തിന് താഴെ സ്ഥിരതാമസമാ ക്കിയ ക്രിമിനൽ സംഘങ്ങളുടെ മദ്യപിച്ചുള്ള അഴിഞ്ഞാട്ടവും അടിപിടിയും. പാലത്തിനടിയിൽ പരസ്യമായ മദ്യപാനവും അക്രമവും തുടർ ക്കാഴ്ചയാണെന്നും ഇക്കാര്യം പോലീസിലും നഗരസഭ ഉദ്യോഗസ്ഥരെയും നിരവധിതവണ അറിയിച്ചിട്ടും നടപടി ഉണ്ടാകുന്നില്ലെന്നും വ്യാപാരികൾ ആരോപിച്ചു. പ്രദേശത്തെ വ്യാപാരികൾക്കും നാട്ടുകാർക്കും സംരക്ഷണം ഒരുക്കാൻ ഉത്തരവാദിത്തപ്പെട്ടവർ രാഷ്ട്രീയത്തിന്റെയും ഭരണത്തിന്റെയും പിൻബലത്തിൽ അക്രമികൾക്ക് കൂട്ടുനിൽക്കുകയാണെന്ന് വ്യാപാരികൾ കുറ്റപ്പെടുത്തി. ഭരണകക്ഷി നേതാക്കളുടെ […]

Continue Reading

ചെമ്പൈ സംഗീതോത്സവം 26ന്

ഗുരുവായൂർ: ചെമ്പൈ സംഗീതോത്സവം 26 മുതൽ ആരംഭിക്കും. വൈകിട്ട് 6ന് മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ മന്ത്രി ആർ.ബിന്ദു ഉദ്ഘാടനം ചെയ്യും. ദേവസ്വം ചെയർമാൻ ഡോക്ടർ വി കെ. വിജയൻ അധ്യക്ഷനാകും. ഈ വർഷത്തെ ശ്രീ ഗുരുവായൂരപ്പൻ ചെമ്പൈ പുരസ്കാരം വയലിൻ വിദൂഷി സംഗീത കലാനിധി എ.കന്യാകുമാരിക്ക് സമർപ്പിക്കും. സംസ്ഥാന സർക്കാരിന്റെ മികച്ച പിന്നണി ഗായകനുള്ള അവാർഡ് ലഭിച്ച പി. എസ് വിദ്യാധരൻ മാസ്റ്ററെയും ആദരിക്കും. എൻ കെ അക്ബർ എംഎൽഎ, നഗരസഭാ ചെയർമാൻ എം. കൃഷ്ണദാസ്, നഗരസഭ കൗൺസിലർ […]

Continue Reading

ഗോവ ഗവർണർ ഗുരുവായൂർ ക്ഷേത്രദർശനം നടത്തി

ഗുരുവായൂർ: ഗോവ ഗവർണർ പി.എസ് ശ്രീധരൻ പിള്ള ഗുരുവായൂർ ക്ഷേത്രദർശനം നടത്തി. ഇന്നലെ ഉച്ചപൂജയ്ക്ക് ശേഷം ക്ഷേത്രം നട തുറന്നപ്പോഴായിരുന്നു ദർശനം. ശ്രീവൽസം അതിഥി മന്ദിരത്തിലെത്തിയ ഗോവ ഗവർണറെ ക്ഷേത്രം ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ പ്രമോദ് കളരിക്കൽ, ഗസ്റ്റ് ഹൗസ് അസി. മാനേജർ സുഭാഷ് എന്നിവരുടെ നേതൃത്വത്തിൽ ദേവസ്വം ജീവനക്കാർ സ്വീകരിച്ചു. തുടർന്ന് ക്ഷേത്രദർശനം നടത്തി.

Continue Reading

മുനമ്പത്തെ സമരം നീതിയ്ക്കു വേണ്ടിയുള്ള രോദനം: ഡോ. കുര്യാക്കോസ് മോര്‍ തെയോഫിലോസ് മെത്രാപ്പോലീത്ത

മുനമ്പം : മുനമ്പത്തെ സമരം മതപരമോ, വര്‍ഗ്ഗീയമോ, രാഷ്ട്രീയപരമോ പ്രത്യയശാസ്ത്രപരമോ ആയ സമരമല്ലെന്നും തങ്ങളുടെ ഭവനങ്ങളില്‍ നിന്ന് തെരുവിലേക്ക് വലിച്ചെറിയപ്പെടാതിരിക്കുവാനുള്ള ഒരു ജനതയുടെ നീതിയ്ക്കു വേണ്ടിയുള്ള രോദനമാണെന്നും യാക്കോബായ സുറിയാനി സഭയുടെ മീഡിയാ സെല്‍ ചെയര്‍മാന്‍ ഡോ. കുര്യാക്കോസ് മോര്‍ തെയോഫിലോസ് മെത്രാപ്പോലീത്ത.മുനമ്പം ദേശവാസികള്‍ നീതിയ്ക്കും അവകാശ സംരക്ഷണത്തിനുമായി നടത്തി കൊണ്ടിരിക്കുന്ന സമരത്തിന്റെ 41-ാം ദിവസം മുനമ്പം സമരപന്തല്‍ സന്ദര്‍ശിച്ച് യാക്കോബായ സുറിയാനി സഭയുടെ ഐക്യദാര്‍ഢ്യവും പിന്തുണയും പ്രഖ്യാപിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം . മത സൗഹാര്‍ദ്ദത്തിന്റെയും ജനാധിപത്യത്തിന്റെയും […]

Continue Reading

കുപ്രസിദ്ധ മോഷ്ടാവ്‌ ഭണ്ഡാരം സജീഷ്‌ പിടിയിൽ

ഗുരുവായൂർ: കുപ്രസിദ്ധ മോഷ്ടാവ്‌ ഭണ്ഡാരം സജീഷ്‌ ഗുരുവായൂർ പോലീസിന്റെ പിടിയിൽ.40ൽ അധികം മോഷണക്കേസുകളിൽ പ്രതിയാണ് സജീഷ്.സംസ്ഥാനത്തെ നിരവധി പോലീസ് സ്റ്റേഷൻ പരിധികളിൽ അമ്പല മോഷണ കേസുകളിൽ പ്രതിയാണ് ഇയാൾ.കഴിഞ്ഞ മാസം 24 ന് തമ്പുരാൻപടി ആലിക്കൽ ബ്രഹ്മ രക്ഷസ്സ് ക്ഷേത്രത്തിൽ നടന്ന മോഷണത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ആണ് അറസ്റ്റ്. സംഭവത്തിനു ശേഷം കർണാടകയിലും സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിലുമായി ഒളിവിൽ കഴിഞ്ഞ് വരികയായിരുന്നു. തൃശൂർ ജില്ലാ പോലീസ് മേധാവി ആർ .ഇളങ്കോ ഐ പി എസ് ന് ലഭിച്ച […]

Continue Reading