ഗുജറാത്തിൽ വ്യാജ ഡി​ഗ്രി സർട്ടിഫിക്കറ്റ് സംഘം അറസ്റ്റിൽ

വ്യാജ ഡി​ഗ്രി സർട്ടിഫിക്കറ്റ് സംഘം അറസ്റ്റിൽ. ഗുജറാത്ത് സൂറത്തിൽ ആണ് സംഭവം. ബിരുദം വാങ്ങിയ 14 വ്യാജ ഡോക്ടർമാരെ ഗുജറാത്ത് പൊലീസ് അറസ്റ്റ് ചെയ്തു. പിടിയിലായ 14 വ്യാജ ഡോക്ടർമാരും സംഘത്തിലുള്ളവരാണെന്നും പൊലീസ് പറഞ്ഞു. മുഖ്യപ്രതി ഡോ. രമേഷ് ഗുജറാത്തിയെയും കസ്റ്റഡിയിലെടുത്തതായി പൊലീസ് വ്യക്തമാക്കി.എട്ടാം ക്ലാസ് ബിരുദധാരികൾക്ക് പോലും 70,000 രൂപ വീതം ഈടാക്കി മെഡിക്കൽ ബിരുദ സർട്ടിഫിക്കേറ്റ് നൽകിയിരുന്നുവെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ബോർഡ് ഓഫ് ഇലക്‌ട്രോ ഹോമിയോപ്പതിക് മെഡിസിൻ (ബിഇഎച്ച്എം) ഗുജറാത്ത് നൽകുന്ന ബിരുദങ്ങളാണ് ഈ പ്രതികൾ […]

Continue Reading

നിർമ്മാണത്തിലിരുന്ന ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ പാലം തകർന്നു; ഒരാൾ മരിച്ചു

അഹമ്മദാബാദ്: ഗുജറാത്തിലെ ആനന്ദിൽ നിർമാണത്തിലിരുന്ന പാലം തകർന്ന് വീണു. മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ ഭാഗമായ പാലമാണ് തകർന്നത്. അപകടത്തിൽപ്പെട്ട മൂന്ന് തൊഴിലാളികളിൽ ഒരാൾ മരണപെട്ടു. ആനന്ദ് പോലീസും ഫയർഫോഴ്‌സും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. അപകടം നാഷണൽ ഹൈസ്പീഡ് റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് സ്ഥിരീകരിച്ചു. ക്രെയിനുകളും എസ്‌കവേറ്ററുകളും ഉപയോഗിയിരുന്നു രക്ഷാപ്രവർത്തനം.’ചൊവ്വാഴ്ച വൈകുന്നേരം മാഹി നദിയിൽ, ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ നിർമ്മാണ സ്ഥലത്ത് മൂന്ന് തൊഴിലാളികൾ കോൺക്രീറ്റ് ബ്ലോക്കുകൾക്കിടയിൽ കുടുങ്ങി. ക്രെയിനുകളും എക്‌സ്‌കവേറ്ററുകളും ഉപയോഗിച്ച് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു.

Continue Reading