വാട്സ് ആപ്പ് ​ഗ്രൂപ്പിൽ നിന്ന് പുറത്താക്കിയതിൽ പ്രകോപിതനായി യുവാവ് അഡ്മിനെ വെടിവച്ച് കൊലപ്പെടുത്തി

പെഷാവാർ: വാട്സ് ആപ്പ് ​ഗ്രൂപ്പിൽ നിന്ന് പുറത്താക്കിയതിൽ പ്രകോപിതനായി യുവാവ് അഡ്മിനെ വെടിവച്ച് കൊന്നതായി റിപ്പോർട്ട്. പാകിസ്ഥാനിലെ പെഷവാറിനടുത്താണ് സംഭവം ഉണ്ടായത്. മുഷ്താഖ് അഹമ്മദ് എന്നയാളാണ് കൊല്ലപ്പെട്ടത്. അഷ്ഫാഖ് ഖാൻ എന്നയാളാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. മുഷ്താഖ് അഹമ്മദ്, അഷ്ഫാഖിനെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ നിന്ന് നീക്കം ചെയ്തു. തുടർന്ന് തർക്കമുണ്ടായി. വിഷയം പരിഹരിക്കാൻ നേരിട്ട് സംസാരിക്കാൻ തീരുമാനിച്ചു. എന്നാൽ, അഷ്ഫാഖ് തോക്കുമായി എത്തി മുഷ്താഖിന് നേരെ വെടിയുതിർക്കുകയായിരുന്നു

Continue Reading