ഗാസയില്‍ ഇസ്രയേല്‍ ആക്രമണത്തില്‍ 70ലേറെ മരണം

വടക്കന്‍ ഗാസയിൽ ബെയ്ത് ലാഹിയയിലെ പാർപ്പിട ടവറിന് നേരെ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ 72 പേര്‍ കൊല്ലപ്പെട്ടു. തങ്ങളുടെ ടീമുകള്‍ക്ക് പ്രദേശത്ത് എത്താന്‍ കഴിയുന്നില്ലെന്നും ഡസന്‍ കണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും അവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിക്കിടക്കുകയും ചെയ്തിട്ടുണ്ടെന്നും സിവില്‍ ഡിഫന്‍സ് അറിയിച്ചു. ബെയ്ത്ത് ലാഹിയയിലെ ആറ് പലസ്തീന്‍ കുടുംബങ്ങള്‍ താമസിക്കുന്ന ബഹുനില കെട്ടിടമാണ് ഇസ്രായേല്‍ സൈന്യം ആക്രമിച്ചത്. കൊല്ലപ്പെട്ടവരിൽ 30 ശതമാനവും കുട്ടികളാണ്. രക്ഷാപ്രവര്‍ത്തകര്‍ക്ക് ആക്രമണം നടന്ന സ്ഥലത്തേക്ക് എത്താന്‍ കഴിയുന്നില്ല. വടക്കന്‍ ഗാസയിലെ ഇസ്രായേല്‍ ഉപരോധത്തെ തുടർന്നാണിത്.

Continue Reading

കൂട്ടക്കുരുതി തുടർന്ന് ഇസ്രയേൽ: അൽ മവാസി അഭയാർഥി ക്യാമ്പ് ആക്രമണത്തിൽ കൊല്ലപ്പെട്ടത് 40 പേർ

തെക്കൻ ഗാസയിലെ അൽ മവാസി അഭയാർത്ഥി ക്യാമ്പിൽ ഇസ്രായേൽ കൂട്ടക്കൊല. “സുരക്ഷിത സ്ഥാനമെന്ന്” അടയാളപെടുത്തിയ ഇവിടെ 40 പേരാണ് കൊല്ലപ്പെട്ടത്. 60 പേർക്ക് പരിക്ക് പറ്റുകയും ചെയ്തു.പലസ്തീനികൾ കൂട്ടത്തോടെ അഭയം പ്രാപിച്ച ഖാൻ യൂനിസിലെ അൽ-മവാസി മേഖലയിലെ ഒരു ക്യാമ്പിലെ 20 ടെൻ്റുകളെങ്കിലും ചൊവ്വാഴ്ച പുലർച്ചെ ആക്രമണത്തിൽ തകർന്നതായി ഗാസയുടെ സിവിൽ ഡിഫൻസ് അറിയിച്ചു.ഖാൻ യൂനിസിലും സമീപത്തെ റഫയിലും നടത്തിയ അധിനിവേശത്തിനിടെ ഇസ്രായേൽ സൈന്യം തീരപ്രദേശത്തെ ഒരു “സുരക്ഷിത മേഖല” ആയി പ്രഖ്യാപിച്ചതുമുതൽ ഇവിടേക്ക് അഭയം പ്രാപിച്ച […]

Continue Reading