പാചകവാതക സിലിണ്ടറിന്‍റെ വില വീണ്ടും കൂടി

കൊച്ചി: വാണിജ്യാവശ്യത്തിനുള്ള പാചക വാതക വില വീണ്ടും വർധിപ്പിച്ചു. 19 കിലോഗ്രാം സിലിണ്ടറിന് കൊച്ചിയിൽ 6 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ, കൊച്ചിയിൽ വാണിജ്യ സിലിണ്ടറിന് വില 1,812 രൂപയായി. ഫെബ്രുവരി 1ന് കൊച്ചിയിൽ വാണിജ്യ സിലിണ്ടര്‍ വില 1,806 ആയിരുന്നു. ചെന്നൈയിൽ വാണിജ്യ സിലിണ്ടറിന്‍റെ വില 5 രൂപ കൂടി 1965 രൂപയായി. ഡൽഹിയിൽ 6 രൂപ കൂടി 1,803 രൂപയായി വർധിച്ചു.അതേസമയം ഗാർഹികാവശ്യത്തിനുള്ള സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല.

Continue Reading