രാജ്യത്ത് വീണ്ടും ഗ്യാസ് സിലിണ്ടറുകൾക്ക് വില കുറഞ്ഞു
ദില്ലി: വാണിജ്യ ആവശ്യങ്ങൾക്കുള്ള ഗ്യാസ് സിലണ്ടറുകളുടെ വില കുറഞ്ഞു. 19 കിലോഗ്രാം വാണിജ്യ എൽപിജി ഗ്യാസ് സിലിണ്ടറുകൾക്ക് 41 രൂപയാണ് കുറച്ചത്. ദില്ലിയിൽ പുതുക്കിയ റീട്ടെയിൽ വിൽപ്പന വില ഇപ്പോൾ 1,762 രൂപയാണ്. ചെന്നൈയിൽ വില 1921.50 ആയി. കൊച്ചിയിൽ 1767-1769 രൂപ നിരക്കിലാകും വാണിജ്യ സിലണ്ടറുകൾ ലഭിക്കുക. ഹോട്ടലുകളും റെസ്റ്റോറന്റുകളും ഉൾപ്പെടെ എൽപിജിയെ ആശ്രയിക്കുന്നവര്‍ക്ക് ഈ ക്രമീകരണം കുറച്ച് ആശ്വാസം നൽകും.ഗാർഹിക എല്‍പിജി വില മാറ്റമില്ലാതെ തുടരുന്നു.
Continue Reading