ആനയെ തുരത്തുന്നതിനിടെ വനം വകുപ്പ് ഉദ്യോഗസ്ഥന് പരിക്ക്
പാലക്കാട്: ആനയെ തുരത്തുന്നതിനിടെ വനം വകുപ്പ് ഉദ്യോഗസ്ഥന് പരിക്ക്. മണ്ണാർക്കാട് കച്ചേരിപറമ്പിലാണ് സംഭവം. തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്റ്റേഷൻ ഓഫിസർ എം.ജഗദീഷിനാണ് പരിക്കേറ്റത്. ജനവാസ മേഖലയിലിറങ്ങിയ ആനയെ തുരത്തുന്നതിനിടെ ആന ജഗദീഷിനുനേരെ തിരിയുകയായിരുന്നു. താഴെ വീണ് കമ്പ്കൊണ്ടതിനെ തുടർന്നാണ് പരിക്കേറ്റത്. പരിക്ക് ഗുരുതരമല്ല.
Continue Reading