മലപ്പുറത്ത് കാര്‍ വ‍ർക്ക് ഷോപ്പിൽ വൻ തീപിടിത്തം 

മലപ്പുറം: മലപ്പുറത്ത് കാര്‍ വ‍ർക്ക് ഷോപ്പിൽ വൻ തീപിടിത്തം. നിരവധി കാറുകള്‍ കത്തി നശിച്ചു. മലപ്പുറം പെരിന്തൽമണ്ണ അങ്ങാടിപ്പുറം ഒരിടംപാലത്തിന് സമീപത്തെ കാര്‍ വര്‍ക്ക് ഷോപ്പിലാണ് രാത്രി 11മണിക്കായിരുന്നു  വൻ തീപിടുത്തമുണ്ടായത്. സമീപ പ്രദേശത്തേക്ക് തീപടര്‍ന്നിട്ടില്ല. പൊട്ടിത്തെറിയോടെയാണ് തീ ആളിപടര്‍ന്നത്. തീപിടുത്തത്തിന്‍റെ കാരണം ഇതുവരെ വ്യക്തമല്ല.

Continue Reading

കുടിലിന് തീപിടിച്ച്‌ വയോധികനും രണ്ടു പേരക്കുട്ടികളും വെന്തുമരിച്ചു

ഭോപ്പാല്‍: കുടിലിന് തീപിടിച്ച്‌ വയോധികനും രണ്ടു പേരക്കുട്ടികളും വെന്തുമരിച്ചു. മധ്യപ്രദേശിലെ ശിവപുരി ജില്ലയിലാണ് സംഭവം.ശനിയാഴ്ച രാത്രി 11.30-ന് ബൈരാദ് പോലീസ് സ്റ്റേഷൻ പരിധിയിലെ ലക്ഷ്മിപുര ഗ്രാമത്തിലാണ് സംഭവം നടന്നത്. തണുപ്പ് കൂടിയതിനെത്തുടർന്ന് ചൂട് നേടാനായി കത്തിച്ച സ്റ്റൗവില്‍ നിന്നുമാവാം വീട്ടിലേയ്ക്ക് തീ പടർന്നതെന്ന് പ്രഥമദൃഷ്ട്യാ സംശയിക്കുന്നതായി ബൈരാദ് പോലീസ് സ്റ്റേഷൻ ഇൻചാർജ് വികാസ് യാദവ് പറഞ്ഞു. വിവരമറിഞ്ഞ ഉടനെ പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കിയെങ്കിലും ആരേയും രക്ഷിക്കാൻ കഴിഞ്ഞില്ല.മുത്തച്ഛനായ ഹജാരി ബഞ്ചാര (65), ചെറുമകള്‍ സന്ധ്യ […]

Continue Reading

സ്പായിൽ വൻ തീപ്പിടിത്തം; മേക്കപ്പ് സാധനങ്ങളിൽ തീ പടർന്ന് രണ്ട് പേർക്ക് ദാരുണാന്ത്യം

ഡൽഹി: ഗുജറാത്തിലെ സൂറത്തിലുള്ള ഫോർച്യൂൺ കോംപ്ലക്സിലുള്ള സ്പായിൽ വൻ തീപ്പിടിത്തം. മേക്കപ്പ് സാധനങ്ങളിൽ തീപടർന്ന് രണ്ടു പേർക്ക് ദാരുണാന്ത്യം. ബെനു ഹംഗ്മ ലിംബോ, മനിഷ എന്നിവരാണ് അപകടത്തിൽ മരണപ്പെട്ടത്. ഇടുങ്ങിയ മുറിക്കുള്ളിൽ പ്രവർത്തിച്ചിരുന്ന സ്പായിലെ ജനലുകൾ അടച്ചിട്ടിരുന്നതും ഉള്ളിലേക്ക് പ്രവേശിക്കുന്നതിനായി ഒരു വാതിൽ മാത്രമായിരുന്നു ഉണ്ടായിരുന്നത് എന്നതുമാണത്രെ രക്ഷാപ്രവർത്തനം ദുഷ്ക്കരമാക്കാനും  ഇടയാക്കിയത്.സിക്കിം സ്വദേശികളാണ് അപകടത്തിൽ മരണമടഞ്ഞത്. ശുചിമുറിയിലായിരുന്നു രണ്ട് മൃതദേഹങ്ങളും കണ്ടെത്തിയിരുന്നത്.

Continue Reading

പെരുമ്പാവൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

ആലുവ: എറണാകുളം പെരുമ്പാവൂർ ആലുവ മൂന്നാർ റോഡില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ഇരിങ്ങോള്‍ വൈദ്യശാലപ്പടി പെട്രോള്‍ പമ്പിന് സമീപത്താണ് അപകടമുണ്ടായത്. ഇന്ന് രാവിലെ 9 മണിയോടെയായിരുന്നു സംഭവം. കുറുപ്പുംപടി മുടിക്കരായി സ്വദേശി ജോർജിന്റെ അംബാസിഡർ കാറിനാണ് തീപിടിച്ചത്. കാറില്‍ നിന്ന് പുക ഉയരുന്നത് കണ്ട യാത്രക്കാർ പുറത്തേക്കിറങ്ങി ഓടി. ആളി പടർന്ന തീ അണച്ചപ്പോഴേയ്ക്കും കാർ ഭാഗികമായി കത്തി നശിച്ചു കഴിഞ്ഞിരുന്നു. ഫയർഫോഴ്സ് സ്ഥലത്തെത്തിയാണ് കാറിലെ തീ നിയന്ത്രണ വിധേയമാക്കിയത്. യാത്രക്കാർ പരിക്കുകൾ ഇല്ലാതെ രക്ഷപ്പെട്ടു. അഗ്നിബാധയുടെ […]

Continue Reading

പത്തനംതിട്ടയിൽ കാറിന് തീപിടിച്ച് രണ്ട് മരണംമരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല

പത്തനംതിട്ട: പത്തനംതിട്ട തിരുവല്ല വേങ്ങലിൽ കാറിന് തീപിടിച്ച് രണ്ടു പേർ വെന്തുമരിച്ചു. കാറിനുള്ളിലാണ് ഇവരെ പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്. ഫയർ ഫോഴ്സ് തീയണച്ചു. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. ഉച്ചയ്ക്ക് ഒരുമണിയോടെയായിരുന്നു സംഭവം. പുരുഷന്റേതും സ്ത്രീയുടേതുമായ രണ്ട് മൃതദേഹങ്ങളാണ് വാഹനത്തിലുണ്ടായിരുന്നതെന്ന് കരുതുന്നു. തിരുവല്ല വേളൂർ- മുണ്ടകം റോഡിലാണ് അപകടം. വാഹനം പൂർണമായും കത്തിനശിച്ച നിലയിലാണ്.

Continue Reading