ഫിൻഞ്ചാൽ ചുഴലിക്കാറ്റ്; കേരളത്തിലും മഴ കനക്കും,അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്
ഫിൻഞ്ചാൽ ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി കേരളത്തിലും മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റമുണ്ട്. ഇന്ന് പത്തനംതിട്ട ജില്ലയിൽ ഓറഞ്ച് അലെർട്ട് പ്രഖ്യാപിച്ചു.നേരത്തെ ഇത് യെല്ലോ അലെർട് ആയിരുന്നു. നിലവിൽ അഞ്ചു ജില്ലകളിൽ ഓറഞ്ച് അലർട്ട് നിലവുലുണ്ട്.7 ജില്ലകളിൽ യെല്ലോ അലർട്ടും ഉണ്ട്. തിരുവനന്തപുരം കൊല്ലം ഒഴികെയുള്ള എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നിലവിൽ പുറപ്പെടുവിച്ചിട്ടുണ്ട്.
Continue Reading