“റീ എഡിറ്റിം​ഗ് സമ്മർദ്ദത്തിന്റെ പുറത്തല്ല; ഞങ്ങൾക്ക് ശരിയെന്ന് തോന്നിയതാണ് ഇപ്പോൾ ചെയ്തത്”; ആന്റണി പെരുമ്പാവൂർ

കൊച്ചി: എമ്പുരാൻ സിനിമയുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണവുമായി നിർമാതാവ് ആന്റണി പെരുമ്പാവൂർ. തെറ്റുകള്‍ തിരുത്തുക എന്നത് ഞങ്ങളുടെ ചുമതല ആണെന്നും പൃഥ്വിരാജിനെ ഒറ്റപ്പെടുത്തേണ്ട കാര്യമില്ലെന്നും ആന്റണി മാധ്യമങ്ങളോട് പറഞ്ഞു. റീ എഡിറ്റിം​ഗ് എല്ലാവരുടെയും സമ്മതപ്രകാരമാണെന്നും അല്ലാതെ ആരുടെയും സമ്മർദ്ദം കാരണമല്ലെന്നും ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു. ‘ഭയം എന്നുള്ളതല്ല. നമ്മൾ ഈ സമൂഹത്തിൽ ജീവിക്കുന്നതാണല്ലോ. ഞങ്ങൾ ഒന്നിച്ച് എടുത്ത തീരുമാനമാണ് റീ എഡിറ്റ്. രണ്ട് മിനിറ്റും ചെറിയ സെക്കന്റും മാത്രമാണ് കട്ട് ചെയ്തിരിക്കുന്നത്. വേറെ ആരുടെയും നിർദ്ദേശപ്രകാരമല്ല ഈ […]

Continue Reading

ഇത് ചരിത്ര നേട്ടം;200 കോടി ക്ലബ്ബിൽ ഇടം നേടി എമ്പുരാൻ

മോഹ​ൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാന് പുത്തൻ നേട്ടം. ചിത്രം ആ​ഗോളതലത്തിൽ 200 കോടി ക്ലബിൽ ഇടംപിടിച്ചു. ചിത്രവുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഉയർന്നുനിൽക്കേയാണ് സിനിമ ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. മോഹൻലാലാണ് ഈ വിവരം സോഷ്യൽ മീഡിയയിലൂടെ ആദ്യം അറിയിച്ചത്. റിലീസ് ചെയ്ത് വെറും അഞ്ച് ദിവസംകൊണ്ടാണ് എമ്പുരാൻ 200 കോടി ക്ലബിലെത്തിയത്. എമ്പുരാൻ ചരിത്രം സൃഷ്ടിച്ചുവെന്നാണ് പ്രത്യേക പോസ്റ്റർ പങ്കുവെച്ചുകൊണ്ട് മോഹൻലാൽ കുറിച്ചത്. നേരത്തേ 48 മണിക്കൂറിലാണ് ചിത്രം 100 കോടി ക്ലബിൽ ഇടംപിടിച്ചത്. അതേസമയം […]

Continue Reading

പൃഥ്വിരാജ്‌ രാജ്യവിരുദ്ധരുടെ വക്താവെന്ന് മുഖപത്രം ഓര്‍ഗനൈസര്‍

സംവിധായകനും നടനുമായ പൃഥ്വിരാജിനെതിരെ വീണ്ടും ആര്‍എസ്‌എസ് മുഖപത്രം ഓര്‍ഗനൈസര്‍. പൃഥിരാജ് രാജ്യവിരുദ്ധരുടെ വക്താവെന്ന് ഓർഗനൈസർ. സേവ് ലക്ഷദ്വീപ് പ്രചാരണത്തിന് പിന്നില്‍ പൃഥിരാജ് ആയിരുന്നുവെന്നും, സിഎഎയ്ക്കെതിരെ പൃഥിരാജ് കള്ളം പ്രചരിപ്പിച്ചുവെന്നും ആർഎസ്‌എസ് മുഖപത്രം. മുനമ്പം വിഷയത്തിലും ബംഗ്ളദേശില്‍ ഹിന്ദുക്കളെ ആക്രമിച്ചപ്പോഴും മിണ്ടിയില്ലെന്നും ഓര്‍ഗനൈസര്‍ കുറ്റപ്പെടുത്തുന്നു. അതിനിടെ എമ്ബുരാൻ വിവാദത്തില്‍ ഖേദം പ്രകടിപ്പിച്ച്‌ മോഹൻലാല്‍ എഴുതിയ ഫേസ്‍ബുക്ക് പോസ്റ്റ് പൃഥ്വിരാജ് ഷെയര്‍ ചെയ്‍തിരുന്നു.

Continue Reading

പൃഥ്വിരാജ് എന്ന സംവിധായകൻ ആരെയും ചതിച്ചിട്ടില്ല : പൃഥ്വിരാജിനെ ബലിയാടാക്കാന്‍ ശ്രമിക്കുന്നു; മല്ലിക സുകുമാരൻ

തിരുവനന്തപുരം: എമ്പുരാന്‍ സിനിമ വിവാദത്തില്‍ പൃഥ്വിരാജിനെ ബലിയാടാക്കാന്‍ ശ്രമിക്കുന്നു എന്ന് ആരോപണവുമായി പൃഥ്വിരാജിന്‍റെ അമ്മയും നടിയുമായ മല്ലിക സുകുമാരൻ രംഗത്ത്. മോഹന്‍ലാലിന്‍റെയോ നിർമാതാക്കളുടെയോ അറിവില്ലാതെ ചിലർ എന്‍റെ മകനെ ബലിയാടാക്കാൻ ശ്രമിക്കുന്നതില്‍ അതീവ ദുഃഖം ഉണ്ട്. പൃഥ്വിരാജ് എന്ന സംവിധായകൻ ഈ പടവുമായി ബന്ധപ്പെട്ടവരെ എന്നല്ല, ഒരു പടവുമായും ബന്ധപ്പെട്ട ആരെയും ചതിച്ചിട്ടില്ല. ഇനി ചതിക്കുകയും ഇല്ല എന്നാണ് സോഷ്യല്‍ മീഡിയ പോസ്റ്റില്‍ മല്ലിക പറയുന്നത്. പോസ്റ്റിന്റെ പൂർണ രൂപം: ആക്രമിച്ചു കൊണ്ടിരിക്കുന്നത്.ഇതിനു പിന്നില്‍ ചില ചലച്ചിത്ര […]

Continue Reading

എമ്പുരാനിലെ വിവാദ ഭാഗങ്ങള്‍ വെട്ടിമാറ്റി;പുതിയ പതിപ്പ് ഇന്ന് മുതൽ തിയറ്ററിൽ

തിരുവനന്തപുരം: വിവാദ ഭാഗങ്ങള്‍ വെട്ടിമാറ്റിയ എമ്പുരാന്‍ സിനിമയുടെ പുതിയ പതിപ്പ് ഇന്ന് തിയേറ്ററുകളിലെത്തും. വൈകിട്ടോടെയായിരിക്കും റീ എഡിറ്റ് ചെയ്ത ചിത്രത്തിന്‍റെ പ്രദര്‍ശനം. ഗര്‍ഭിണിയെ ബലാത്സംഗം ചെയ്യുന്ന രംഗമടക്കം മൂന്ന് മിനിറ്റ് വെട്ടിമാറ്റിയാണ് ചിത്രമെത്തുന്നത്. സിനിമയിലെ ബജ്റംഗിയെന്ന വില്ലന്‍റെ പേരും മാറ്റിയേക്കും. ഉടന്‍ റീ എഡിറ്റ് ചെയ്ത പതിപ്പ് തിയേറ്ററുകളിലെത്തിക്കണമെന്ന കേന്ദ്ര സെന്‍ര്‍ ബോര്‍ഡിന്‍റെ നിര്‍ദേശ പ്രകാരമായിരുന്നു അടിയന്തര നടപടിയെന്നാണ് ലഭിക്കുന്ന വിവരം.

Continue Reading

എമ്പുരാന്‍ വിവാദം;ഖേദം പ്രകടിപ്പിച്ച് മോഹൻലാലും പൃഥ്വിരാജും

എമ്പുരാന്‍ സിനിമയുടെ ഉള്ളടക്കത്തെച്ചൊല്ലി ഉയര്‍ന്ന വിവാദത്തില്‍ ഖേദം പ്രകടിപ്പിച്ച മോഹന്‍ലാലിന്‍റെ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്ത് ചിത്രത്തിന്‍റെ സംവിധായകന്‍ പൃഥ്വിരാജ് സുകുമാരന്‍. വിവാദമായ കാര്യങ്ങള്‍ ചിത്രത്തില്‍ നിന്ന് നീക്കം ചെയ്യാന്‍ അണിയറക്കാര്‍ ഒരുമിച്ച് തീരുമാനിച്ചതായി മോഹന്‍ലാല്‍ അറിയിച്ചിരുന്നു. ഈ പോസ്റ്റ് ആണ് പൃഥ്വിരാജ് പങ്കുവച്ചിരിക്കുന്നത്. ‘ലൂസിഫർ’ ഫ്രാഞ്ചൈസിൻ്റെ രണ്ടാം ഭാഗമായ ‘എമ്പുരാൻ’ സിനിമയുടെ ആവിഷ്കാരത്തിൽ കടന്നു വന്നിട്ടുള്ള ചില രാഷ്ട്രീയ-സാമൂഹിക പ്രമേയങ്ങൾ എന്നെ സ്നേഹിക്കുന്നവരിൽ കുറേപേർക്ക് വലിയ മനോവിഷമം ഉണ്ടാക്കിയതായി ഞാനറിഞ്ഞു. ഒരു കലാകാരൻ എന്ന […]

Continue Reading

എമ്പുരാൻ വിവാദം: മോഹൻലാലിനെതിരായ സൈബര്‍ ആക്രമണത്തില്‍ പരാതി നല്‍കി സുപ്രീംകോടതി അഭിഭാഷകൻ

മോഹൻലാല്‍ നായകനായെത്തിയ ചിത്രമാണ് എമ്പുരാൻ. എമ്പുരാന്റെ പ്രമേയത്തെ ചൊല്ലി വിവാദമുണ്ടായിരുന്നു. മോഹൻലാൽ ഉൾപ്പെടെയുള്ളവർക്കെതിരേ നടത്തിയ സൈബർ ആക്രമണത്തിൽ പരാതി നല്‍കിയിരിക്കുകയാണ് സുപ്രീംകോടതി അഭിഭാഷകൻ സുഭാഷ് തീക്കാടൻ. ഡിജിപി ക്കാണ് സുഭാഷ് പരാതി നൽകിയിരിക്കുന്നത്. പരാതിയിൽ ഉടൻ നടപടി ഉണ്ടാകുമെന്ന് ഡിജിപി അറിയിച്ചിട്ടുണ്ട്.

Continue Reading