ഇടുക്കിയിൽ കാട്ടാന ആക്രമണത്തിൽ യുവാവ് മരിച്ചു

ഇടുക്കി മുള്ളരിങ്ങാട് കാട്ടാന ആക്രമണത്തിൽ ഒരാൾ മരിച്ചു. അമർ ഇലാഹി (23) ആണ് മരിച്ചത്. തേക്കിൻ കൂപ്പിൽ പശുവിനെ അ‍ഴിക്കാൻ പോയപ്പോ‍ഴാണ് കാട്ടാന ആക്രമിച്ചത്. ഒപ്പം ഉണ്ടായിരുന്ന സുഹൃത്ത് മൻസൂർ ഓടി രക്ഷപ്പെട്ടു. കാട്ടാനയുടെ ആക്രമണത്തിൽ അമറിന് ഗുരുതരമായി പരിക്കേറ്റിരുന്നു. ഉടൻ തന്നെ തൊടുപുഴ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം തൊടുപുഴ ആശുപത്രിയിൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അതേ സമയം, മരണപ്പെട്ട ആളുടെ കുടുംബത്തിന് ധനസഹായം നല്‍കുന്ന കാര്യം ദുരന്ത നിവാരണ വകുപ്പുമായി ആലോചിച്ചു തീരുമാനിക്കുമെന്ന് വനംവകുപ്പ് […]

Continue Reading

കാട്ടാന ആക്രമണം: യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കാലടി: കാലടി പ്ലാന്റേഷനില്‍ കാട്ടാന ആക്രമണത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് യാത്രക്കാര്‍. പൂയംകുട്ടി സ്വദേശികളുടെ വാഹനത്തിന് നേരെയാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. ഞായറാഴ്ച രാത്രി പത്തരയോടെയാണ് സംഭവം. യാത്രക്കാരായ ജോയ്, ബേസില്‍, ജോസ് എന്നിവരാണ് രക്ഷപ്പെട്ടത്. കാട്ടാനയെ കാണാന്‍ പ്ലാന്റേഷന്‍ വാച്ചറോടൊപ്പം എത്തിയപ്പോഴാണ് ആക്രമണമുണ്ടായത്. കാറിന്റെ ബോണറ്റില്‍ കയറി നിന്ന് കാട്ടാന ഗ്ലാസ് തകര്‍ത്തു. ആര്‍ആര്‍ടി സംഘം എത്തിയാണ് കാട്ടാനയെ തുരത്തിയത്.

Continue Reading

ആനയെ തുരത്തുന്നതിനിടെ വനം വകുപ്പ് ഉദ്യോഗസ്ഥന് പരിക്ക്

പാലക്കാട്: ആനയെ തുരത്തുന്നതിനിടെ വനം വകുപ്പ് ഉദ്യോഗസ്ഥന് പരിക്ക്. മണ്ണാർക്കാട് കച്ചേരിപറമ്പിലാണ് സംഭവം. തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്റ്റേഷൻ ഓഫിസർ എം.ജഗദീഷിനാണ് പരിക്കേറ്റത്. ജനവാസ മേഖലയിലിറങ്ങിയ ആനയെ തുരത്തുന്നതിനിടെ ആന ജഗദീഷിനുനേരെ തിരിയുകയായിരുന്നു. താഴെ വീണ് കമ്പ്കൊണ്ടതിനെ തുടർന്നാണ് പരിക്കേറ്റത്. പരിക്ക് ​ഗുരുതരമല്ല.

Continue Reading