കൊച്ചിയിൽ വൻ ലഹരിവേട്ട, 72 ഗ്രാം എംഡിഎംഎ യുവാവിൽ നിന്നും പൊലീസ് പിടിച്ചെടുത്തു
കൊച്ചിയിൽ വൻ ലഹരിവേട്ട, 72 ഗ്രാം എംഡിഎംഎ യുവാക്കളിൽ നിന്നും പൊലീസ് പിടിച്ചെടുത്തു. മലപ്പുറം പൊന്നാനി സ്വദേശിയായ മുഹ്സിനാണ് പൊലീസ് പിടിയിലായത്. എറണാകുളം മണപ്പാട്ടിപ്പറമ്പിൽ നിന്നും കഴിഞ്ഞ ദിവസം പിടികൂടിയ മുഹ്സിനിൽ നിന്നും 12 ഗ്രാം എംഡിഎംഎ എറണാകുളം നോർത്ത് പൊലീസ് കണ്ടെടുത്തിരുന്നു. തുടർന്ന് സ്റ്റേഷനിലെത്തിച്ച് യുവാവിനെ ചോദ്യം ചെയ്തതിൽ നിന്നും ഇയാളുടെ പക്കൽ കൂടുതൽ അളവിൽ എംഡിഎംഎ ഉണ്ടെന്ന് പൊലീസിന് മനസ്സിലാകുകയും യുവാവ് തമ്മനത്ത് വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിലെത്തി പൊലീസ് പരിശോധന നടത്തുകയുമായിരുന്നു.
Continue Reading