സഹൃദയ ഭിന്നശേഷിദിനാചരണം സംഘടിപ്പിച്ചു

ഭിന്നശേഷിയുള്ളവർക്കായി മനസിൽ ഇടം കൊടുക്കാൻ സമൂഹം തയ്യാറാകുമ്പോഴാണ് എല്ലാവരേയും ഉൾച്ചേർക്കുന്ന സമൂഹം എന്ന സങ്കൽപം യാഥാർത്ഥ്യമാകുന്നതെന്ന് ഉമ തോമസ് എം.എൽ.എ അഭിപ്രായപ്പെട്ടു. എറണാകുളം- അങ്കമാലി അതിരൂപതാ സാമൂഹ്യപ്രവർത്തന വിഭാഗമായ സഹൃദയയുടെ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി അന്തർദേശീയഭിന്നശേഷിദിനാചരണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഭിന്നശേഷിക്കാരുടെ സംഗമവും എബിലിറ്റി ഫെസ്റ്റും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം.എൽ.എ.. കളമശേരി സെന്റ് ജോസഫ് ഇടവകയുടെ സഹകരണത്തോടെ, പാരിഷ് ഹാളിൽ സംഘടിപ്പിച്ച യോഗത്തിൽ അതിരൂപതാ ബിഷപ്പ് എമരിറ്റസ് മാർ തോമസ് ചക്യത്ത് അധ്യക്ഷത വഹിച്ചു. ഭിന്ന ശേഷിക്കാരുടെ കഴിവുകൾ […]

Continue Reading