‘എന്നോടു സ്നേഹമുള്ള ഏതോ ചേട്ടനോ ചേച്ചിയോ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്‍തു’: ബാലതാരം ദേവനന്ദ
ഇൻസ്റ്റഗ്രാം അക്കൗണ്ട് ആരോ ഹാക്ക് ചെയ്തെന്ന് ബാലതാരം ദേവനന്ദ. ദേവനന്ദ തന്നെയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. ബ്ലോക്ക് ചെയ്തെന്ന് പലരും വിചാരിച്ചെന്നും സത്യത്തിൽ ഹാക്ക് ചെയ്യപ്പെട്ടതാണെന്നും താരം പറയുന്നു. രാജഗിരി സ്‍കൂളിൽ പഠിക്കുന്ന ദേവനന്ദക്ക് ഇപ്പോൾ പരീക്ഷാ സമയമാണ്. ”എന്നോടു ഭയങ്കര സ്നേഹമുള്ള ഏതോ ചേട്ടനോ ചേച്ചിയോ എന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്തു. നാലഞ്ച് ദിവസത്തിനുള്ളിൽ തിരിച്ചു കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു. പലരും ചോദിച്ചു ബ്ലോക്ക് ചെയ്തതാണോ എന്നൊക്കെ. സത്യത്തിൽ ഹാക്ക് ചെയ്യപ്പെട്ടാണ്. സ്‍കൂളിൽ പരീക്ഷ തുടങ്ങുകയാണ്. […]
Continue Reading