ഡൽഹിയിൽ പടക്കങ്ങൾക്ക് നിരോധനം ഏർപ്പെടുത്തി

ന്യൂ‍ഡൽഹി: ഡൽഹിയിൽ പടക്കങ്ങൾക്ക് നിരോധനം ഏർപ്പെടുത്തി. അന്തരീക്ഷ മലിനീകരണ തോത് ഉയരുന്ന സാഹചര്യത്തിലാണ് മലീനീകരണ നിയതന്ത്രണ കമ്മിറ്റിയുടെ തീരുമാനം. ഡിസംബർ 31 വരെയാണ് വിലക്ക് ഏർപ്പെടുത്തിയത്. പടക്കത്തിന്റെ നിർമ്മാണം, ശേഖരണം, വിപണനം, ഉപയോഗം എന്നിവയാണ് വിലക്കിയത്.

Continue Reading

ഡല്‍ഹിയില്‍ നിരോധനാജ്ഞ;പ്രതിഷേധങ്ങള്‍ക്കും ഒത്തു ചേരലുകള്‍ക്കും വിലക്കേര്‍പ്പെടുത്തി

ഡല്‍ഹി: ഡല്‍ഹിയില്‍ നിരോധനാജ്ഞ. ന്യൂ ഡല്‍ഹി, സെന്‍ട്രല്‍ ഡല്‍ഹി, നോര്‍ത്ത് ഡല്‍ഹി മേഖലകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. പ്രദേശത്ത് പ്രതിഷേധങ്ങള്‍ക്കും ഒത്തു ചേരലുകള്‍ക്കും വിലക്കേര്‍പ്പെടുത്തി. ആയുധങ്ങള്‍ കൈവശം വെയ്ക്കുന്നവര്‍ക്കെതിരെ നടപടിയുണ്ടാകും. രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് തീരുമാനം. ഒക്ടോബര്‍ ഏഴ് വരെയാണ് നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഭാരതീയ ന്യായ് സംഹിതയുടെ 163-ാം വകുപ്പ് പ്രകാരമാണ് പൊലീസ് നടപടി. നിരോധനാജ്ഞ ലംഘിക്കുന്നവര്‍ക്കെതിരെ ഭാരതീയ ന്യായ് സംഹിതയുടെ 223-ാം വകുപ്പ് പ്രകാരം നടപടിയുണ്ടാകുമെന്ന് പൊലീസ് അറിയിച്ചു. നിര്‍ദിഷ്ട വഖഫ് ഭേദഗതി ബില്‍, സദര്‍ […]

Continue Reading

ഡൽഹിയിൽ നടന്ന വെർച്വുകെയർ ഫോറത്തിൽ ഭിന്നശേഷിക്കാരെ ഉൾപ്പെടുത്തും വിധമുള്ള ടെലിഹെൽത്ത്, പുനരധിവാസ സേവനങ്ങളുടെ പ്രാധാന്യം ഓ‍ർമ്മിപ്പിച്ച് ഡോ. ജോസഫ് സണ്ണി

ഡൽഹിയിൽ നടന്ന വെർച്വുകെയർ ഫോറത്തിൽ ഭിന്നശേഷിക്കാരെ ഉൾപ്പെടുത്തും വിധമുള്ള ടെലിഹെൽത്ത്, പുനരധിവാസ സേവനങ്ങളുടെ പ്രാധാന്യം ഓ‍ർമ്മിപ്പിച്ച് ഡോ. ജോസഫ് സണ്ണി കൊച്ചി: ഭിന്നശേഷിക്കാരെ ഉൾപ്പെടുത്തും വിധമുള്ള ടെലിഹെൽത്ത്, പുനരധിവാസ സേവനങ്ങൾ ആവശ്യമാണെന്ന് ഓൾ ഇന്ത്യ ഒക്യുപേഷണൽ തെറാപ്പിസ്റ്റ്സ് അസോസിയേഷൻ (എഐഒടിഎ) ഓണററി സെക്രട്ടറിയും പ്രയത്ന ഡയറക്ടറുമായ ഡോ. ജോസഫ് സണ്ണി ന്യൂ ഡൽഹിയിലെ വിർച്യുകെയർ ഫോറത്തിൽ ആവശ്യപ്പെട്ടു. വെർച്വൽ ഹെൽത്ത് കെയറിൽ ഭിന്നശേഷിക്കാരെ ഉൾക്കൊള്ളാൻ സ്വീകരിക്കേണ്ട സമീപനങ്ങൾ എന്ന വിഷയത്തിൽ വെർച്യുകെയർ നെറ്റ്‌വർക്ക് ആതിഥേയത്വം വഹിച്ച് ന്യൂഡൽഹിയിലെ […]

Continue Reading

ദില്ലി ചുട്ടുപൊള്ളുന്നു; ആറ് പതിറ്റാണ്ടിനിടെയുള്ള ഏറ്റവും ഉയർന്ന താപനില

ദില്ലി: ഉത്തരേന്ത്യയിലെ ഉഷ്ണതരംഗം വിലയിരുത്താൻ അടിയന്തര യോഗം ചേർന്ന് കേന്ദ്രം. രണ്ട് ദിവസത്തിനിടെ രാജ്യ തലസ്ഥാനത്ത് മാത്രം 34 പേർ മരിച്ചതോടെയാണ് നടപടി. ആരോഗ്യ മന്ത്രി ജെപി നദ്ദയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം സംസ്ഥാനങ്ങൾക്കായി പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി. 6 പതിറ്റാണ്ടിനിടെയുള്ള ഏറ്റവും ഉയർന്ന താപനിലയാണ് ദില്ലി ഉൾപ്പെടെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഇത്തവണ രേഖപ്പെടുത്തിയത്.ദില്ലിയിലെ ചൂട് 52 ഡിഗ്രി സെൽഷ്യസ് കടന്നു.രണ്ട് ദിവസത്തിനിടെ മാത്രം 34 മരണം രേഖപ്പെടുത്തി. 51 പേരെ പാർക്കുകൾ ഉൾപ്പടെ പല സ്ഥലങ്ങളിൽ […]

Continue Reading