ചാലക്കുടിയിൽ സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം

തൃശൂര്‍: ചാലക്കുടിയിൽ സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. ചാലക്കുടി കൂടപ്പുഴ വർഷോപ്പ് സെന്ററിൽ വെച്ചാണ് സ്വകാര്യ ബസും ബൈക്കും ഇടിച്ച് അപകടമുണ്ടായത്. പുളിയിലപ്പാറ വടക്കൻ അജി മകൻ ഡെൽജോ( 18 ) ആണ് മരിച്ചത്. ബൈക്കിലുണ്ടായിരുന്ന വെറ്റിലപ്പാറ പുത്തൻ വീട്ടിൽ ലാലൻ മകൻ മിഥുൽ(17 ) ഗുരുതര പരിക്കുകളോടെ ചാലക്കുടി സെന്റ് ജെയിംസ്ഹോസ്പിറ്റൽ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ്. ഇന്ന് രാവിലെ 10. 30നാണ് അപകടം.

Continue Reading

ബെംഗളൂരുവില്‍ ട്രെയിനില്‍ നിന്ന് വീണ മലയാളി യുവാവിന് ദാരുണാന്ത്യം

ബെംഗളൂരു: ട്രെയിനില്‍ നിന്ന് വീണ മലയാളി യുവാവിന് ദാരുണാന്ത്യം. ബെംഗളൂരുവില്‍ വച്ചായിരുന്നു സംഭവം. ട്രെയിനില്‍ നിന്നും വീണ് പരുക്കേറ്റ് ചികിത്സയിലായിരുന്നു. ഇടുക്കി കല്ലാര്‍ തൂക്ക് പാലം സ്വദേശി ദേവനന്ദന്‍ ആണ് മരിച്ചത്. 24 വയസായിരുന്നു.സുഹൃത്തുക്കളെ കാണാനായി ബെംഗളൂരു മജസ്റ്റിക്കില്‍ നിന്ന് സോലദേവനഹള്ളിയിലേക്ക് പോകുന്നതിനിടെ ഞയറാഴ്ച രാവിലെയാണ് അപകടം സംഭവിച്ചത്.

Continue Reading

ആറ്റിങ്ങലിൽ പൊലീസുകാരിയെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി

തിരുവനന്തപുരം: ആറ്റിങ്ങലിൽ പൊലീസുകാരിയെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. ആറ്റിങ്ങൽ പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസറും നാവായിക്കുളം സ്വദേശിനിയുമായ അനിതയാണ് മരിച്ചത്. ഇന്ന് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന അനിത 12 മണിയോടെ ഭക്ഷണം കഴിക്കാൻ വീട്ടിലേക്ക് പോയതായിരുന്നു. തിരിച്ചെത്താത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് വീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.മരണത്തിൽ അസ്വാഭാവികതയില്ലെന്നാണ് പൊലീസ് പറയുന്നത്.

Continue Reading

മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് യുവാവ് മരിച്ചു

മലപ്പുറം: മഞ്ഞപ്പിത്തം ബാധിച്ച് 23കാരന്‍ മരിച്ചു. വണ്ടൂർ നടുവത്ത് സ്വദേശി നിയാസ് പുതിയത്താണ് മരിച്ചത്.പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.

Continue Reading

ബിസ്‌കറ്റ് നിർമ്മാണ യന്ത്രത്തിൽ കുടുങ്ങി മൂന്ന് വയസുകാരൻ മരിച്ചു

താനെ: ബിസ്‌കറ്റ് നിർമ്മാണ യന്ത്രത്തിൽ കുടുങ്ങി മൂന്ന് വയസുകാരന് ദാരുണാന്ത്യം. യന്ത്രത്തിനുള്ളിൽ കുടുങ്ങി ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആയുഷ് ചൗഹാൻ എന്ന കുട്ടിയാണ് മരിച്ചത്. മഹാരാഷ്ട്രയിലെ അംബർനാഥിലാണ് സംഭവം. അംബർനാഥിലെ ആനന്ദ് നഗറിലെ എംഐഡിസിയിലെ രാധേ കൃഷ്ണ ബിസ്‌ക്കറ്റ് കമ്പനിയിലാണ് സംഭവം. ഈ ഫാക്ടറിക്ക് സമീപത്താണ് ആയുഷിന്‍റെ കുടുംബം താമസിച്ചിരുന്നത്. ആയുഷിന്‍റെ അമ്മ പൂജ കുമാരി ആണ് ബിസ്കറ്റ് കമ്പനിയിലെ തൊഴിലാളികൾക്ക് ഉച്ചഭക്ഷണം വിതരണം ചെയ്തിരുന്നത്. പൂജ ആയുഷിനെയും എടുത്താണ് ഭക്ഷണപ്പൊതികളുമായി […]

Continue Reading

പനിയെ തുടര്‍ന്നു വിവാഹദിനത്തില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച നവവധു മരണത്തിന് കീഴടങ്ങി

വയനാട്: പനിയെ തുടര്‍ന്നു വിവാഹദിനത്തില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച നവവധു മരണത്തിന് കീഴടങ്ങി. അഞ്ചുകുന്ന് കാവുങ്ങും തൊടിക മമ്മൂട്ടി- ജുബൈരിയ ദമ്പതികളുടെ മകള്‍ ഷഹാന ഫാത്തിമ (21) ആണ് മരിച്ചത്. ഈ മാസം 11ന് ആണ് ഷഹാനയും വൈത്തിരി സ്വദേശി അര്‍ഷാദും തമ്മിലുള്ള നിക്കാഹ് നടന്നത്.വിവാഹത്തിനു മുന്‍പ് ചെറിയ പനിയും മറ്റുമുണ്ടായിരുന്ന ഷഹാനയെ ചടങ്ങിനു ശേഷം പനി ശക്തമായതോടെ അന്നു വൈകിട്ട് തന്നെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് വിദഗ്ധ ചികിത്സക്കായി കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ചികിത്സയിലിരിക്കെ […]

Continue Reading

കളിക്കിടെ ഫുട്ബോൾ കൊണ്ട് പരിക്കേറ്റ യുവാവ് മരിച്ചു

തൃശൂർ: കളിക്കിടെ ഫുട്ബോൾ കൊണ്ട് പരിക്കേറ്റ യുവാവ് മരിച്ചു. തൃശൂർ സെന്റ് തോമസ് കോളജിലെ ഒന്നാം വർഷ ബികോം വിദ്യാർഥി മാധവാണ് (18) മരിച്ചത്.ഇന്നലെ വൈകിട്ട് പെൻഷൻ മൂല ടർഫിൽ കൂട്ടുകാർക്കൊപ്പം കളിക്കുമ്പോഴായിരുന്നു പന്ത്കൊണ്ട് പരിക്കേറ്റത്. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായിക്കാനായില്ല.

Continue Reading

കോട്ടക്കലിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിൽനിന്നു വീണ് പരിക്കേറ്റ് ചികിത്സയിലിരുന്ന കണ്ടക്ടർക്കു ദാരുണാന്ത്യം

മലപ്പുറം: കോട്ടക്കലിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിൽനിന്നു വീണ് പരിക്കേറ്റ് ചികിത്സയിലിരുന്ന കണ്ടക്ടർക്കു ദാരുണാന്ത്യം. കൊളത്തൂർ സ്വദേശി മൻസൂർ(30) ആണ് മരിച്ചത്. ദേശീയപാത 66ലെ കോട്ടക്കൽ പറമ്പിലങ്ങാടിയിൽ വെള്ളിയാഴ്ച വൈകീട്ട് അഞ്ചു മണിയോടെയായിരുന്നു അപകടം. ഗുരുതര പരിക്കുകളോടെ ഉടന്‍തന്നെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നു രാവിലെയോടെ മരിക്കുകയായിരുന്നു.

Continue Reading

മുണ്ടക്കൈയിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 89 ആയി

വയനാട്: മുണ്ടക്കൈയിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 89 ആയി. മരിച്ചവരിൽ 37 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. കുടുങ്ങിക്കിടക്കുന്നവരെ റോപ്പ് വഴി രക്ഷപ്പെടുത്താനുള്ള ശ്രമം നടക്കുന്നതായി എൻ.ഡി.ആർ.എഫ് പറഞ്ഞു. സൈന്യവും രക്ഷാപ്രവർത്തനത്തിന് എത്തിയിട്ടുണ്ട്. ദുരന്തം നടന്ന് 13 മണിക്കൂറിന് ശേഷമാണ് രക്ഷാപ്രവർത്തകർക്ക് മുണ്ടക്കൈയിലെത്താനായത്. ആളുകളെ ജീപ്പുമാർഗം പുഴക്കരയിലെത്തിച്ച് വടത്തിലൂടെ പുഴകടത്തി ആശുപത്രിയിലേക്കും സുരക്ഷിത സ്ഥാനങ്ങളിലേക്കും മാറ്റും. ചൂരൽമലയിൽ മന്ത്രിമാരുടെ സംഘം രക്ഷാപ്രവർത്തകരുമായി ചർച്ച നടത്തി.

Continue Reading

മാധ്യമ പ്രവർത്തകൻ പി വി ബാബു (52) അന്തരിച്ചു

മാധ്യമ പ്രവർത്തകൻ പി വി ബാബു (52) അന്തരിച്ചു. ആലുവ വെളിയത്തുനാട് പാലക്കാപറമ്പിൽ പി വി വേലായുധൻ അമ്മിണി ദമ്പതികളുടെ മകനാണ്. ഭാര്യ: ദർശന.മക്കൾ: അദ്വൈത് , ശ്രീലക്ഷ്മി.എറണാകുളം ഫോട്ടോ ഫാസ്റ്റ് സ്റ്റുഡിയോയിലെ ഫോട്ടോഗ്രാഫറായി സേവനം ചെയ്തിട്ടുണ്ട്. ഇന്ന് വൈകിട്ട് 4 മണി മുതൽ 6 മണി വരെ വെളിയത്തുനാട് എൻഎസ്എസ് ഹാളിൽ പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് രാത്രി 9 മണിക്ക് സംസ്കാരം നടത്തും. മികച്ച പ്രവർത്തനത്തിന് ലൈഫ് കൊച്ചിയുടെ അവാർഡ് ലഭിച്ചിട്ടുണ്ട്. പറവൂർ താലൂക്ക് പ്രസ്സ് […]

Continue Reading