പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിനിടിച്ച് പ്ലസ് വണ്‍ വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

കൊല്ലം മയ്യനാട് പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിനിടിച്ച് പ്ലസ് വണ്‍ വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. പാളം മുറിച്ചു കടന്ന് പ്ലാറ്റ് ഫോമിലേക്ക് കയറാനുള്ള ശ്രമത്തിനിടെയാണ് അപകടം. മയ്യനാട് ഹയര്‍ സെകന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിയും ചാത്തന്നൂര്‍ കോയിപ്പാട് വിളയില്‍ വീട്ടില്‍ അജി – ലീജ ദമ്പതികളുടെ മകളുമായ എ ദേവനന്ദയാണ് മരിച്ചത് (17). നാഗര്‍കോവില്‍ കോട്ടയം പാസഞ്ചര്‍ ട്രെയിന്‍ മയ്യനാട് സ്റ്റേഷന്‍ ഒന്നാം പ്ലാറ്റ്‌ഫോമില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. എന്‍ജിനു മുന്നിലൂടെ പാളം കടന്ന് രണ്ടാം പ്ലാറ്റ് ഫോമിലേക്ക് കയറുമ്പോഴാണ് മുംബൈയില്‍ നിന്ന് […]

Continue Reading

ശബരിമലയിൽ തീര്‍ത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

പത്തനംതിട്ട: ശബരിമലയിൽ തീര്‍ത്ഥാടകൻ കുഴഞ്ഞ് വീണ് മരിച്ചു. ആന്ധ്രാ പ്രദേശ് വിജയപുരം സ്വദേശി മുരുകാചാരി (40) ആണ് മരിച്ചത്. ശബരിമല കയറുന്നതിനിടെ വൈകിട്ട് നീലിമല ഭാഗത്ത് വെച്ചാണ് സംഭവം. പ്രാഥമിക ചികിത്സ നൽകിയെങ്കിലും രക്ഷിക്കാനായില്ല. ആന്ധ്രാപ്രദേശിൽ നിന്നുള്ള തീര്‍ത്ഥാടക സംഘത്തിനൊപ്പം പമ്പയിൽ നിന്ന് ശബരിമലയിലേക്ക് പോകുന്നതിനിടെയാണ് ദേഹാസ്വാസ്ഥ്യമുണ്ടായത്. നീലിമല ഭാഗത്ത് വെച്ച് പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു.

Continue Reading

അഞ്ച് വയസുകാരന്‍ കിണറ്റില്‍ ചാടി മരിച്ചു

പാലക്കാട്: അച്ഛനൊപ്പം ഹൈപ്പര്‍ ആക്ടീവ് തെറാപ്പി പരിശീലനത്തിനെത്തിയ അഞ്ച് വയസുകാരന്‍ കിണറ്റില്‍ ചാടി മരിച്ചു. പാലക്കാട് ആനക്കരയിലാണ് ദാരുണമായ സംഭവം. കൂറ്റനാട് സ്വദേശികളായ സുരേഷ്, വിദ്യ ദമ്പതികളുടെ മകന്‍ ആഘോഷ് ആണ് മരിച്ചത്.

Continue Reading

വാളയാറിൽ ഷോക്കേറ്റ് അച്ഛനും മകനും മരിച്ചു

പാലക്കാട് വാളയാറിൽ ഷോക്കേറ്റ് അച്ഛനും മകനും മരിച്ചു. വാളയാർ അട്ടപ്പള്ളം സ്വദേശി മോഹൻ, മകൻ അനിരുദ്ധ് എന്നിവരാണ് മരിച്ചത്. കൃഷിയിടത്തിൽ വച്ച പന്നിക്കെണിയിൽ നിന്നാണ് ഷോക്കേറ്റതെന്നാണ് പ്രാഥമിക നിഗമനം.  വൈകിട്ട് ആറരയോടെയാണ് സംഭവം നടന്നത്. അച്ഛന് ഷോക്കേറ്റപ്പോൾ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് മകനും മരിച്ചതെന്നാണ് വിവരം. രണ്ടു പേരുടേയും മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി. വാളയാർ പോലീസ് സ്ഥലത്തെത്തി നടപടികൾ ആരംഭിച്ചു. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

Continue Reading

കൊച്ചിയിൽ വാഹനാപകടത്തിൽ ബികോം വിദ്യാർഥിനിക്ക് ദാരുണാന്ത്യം

കൊച്ചി: വയനാട് സ്വദേശിനിയായ വിദ്യാർഥിനി എറണാകുളത്ത് വാഹനാപകടത്തിൽ മരണപെട്ടു. എറണാകുളം ജയഭാരത് കോളേജിലെ രണ്ടാം വർഷ ബി കോം വിദ്യാർഥിനിയും ചുണ്ടേൽ സ്വദേശിനിയുമായ ടി എസ് ആൻ മരിയ (19) ആണ് മരിച്ചത്. സംസ്കാരം ചുണ്ടേൽ സെന്‍റ് ജൂഡ്സ് പള്ളി സെമിത്തേരിയിൽ നടന്നു. തുണ്ടത്തിൽ ഷാന്‍റി ആന്‍റണിയുടയും രാജി ഷാന്‍റിയുടെയും മൂത്ത മകളാണ് മരണപ്പെട്ട ആൻമരി

Continue Reading

എറണാകുളത്ത് ബൈക്കും മിനിലോറിയും കൂട്ടിയിടിച്ച് അപകടം

കൊച്ചി: എറണാകുളം കാലടി മരോട്ടിചുവടില്‍ ബൈക്കും മിനി ലോറിയും കൂട്ടിയിടിച്ച്‌ ബൈക്ക് യാത്രക്കാരൻ മരണപെട്ടു. മലയാറ്റൂർ ഇല്ലിത്തോട് സ്വദേശി സോണല്‍ സജി ആണ് മരിച്ചത്. 22 വയസായിരുന്നു. അങ്കമാലി ഭാഗത്ത് നിന്നും വരികയായിരുന്ന ബൈക്ക് കാലടിയില്‍ നിന്നുള്ള മിനി ലോറിയില്‍ ഇടിക്കുകയായിരുന്നു. ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം ഉണ്ടായിരിക്കുന്നത്. അപകട സ്ഥലത്ത് വച്ച്‌ തന്നെ സോണല്‍ മരിച്ചു. തലക്കേറ്റ പരിക്കാണ് മരണ കാരണമായത്.

Continue Reading

മില്‍ട്ടണ്‍ ചുഴലിക്കാറ്റ്; ഫ്ലോറിഡയിൽ വൻനാശനഷ്ട്ടം

ഫ്‌ളോറിഡ: ഫ്‌ലോറിഡയിലുടനീളം നാശം വിതച്ച് മില്‍ട്ടണ്‍ ചുഴലിക്കാറ്റ്. കാറ്റഗറി 2 ആയി ദുര്‍ബലമാകുന്നതിന് മുമ്പ് കാറ്റഗറി 3 കൊടുങ്കാറ്റായാണ് മില്‍ട്ടണ്‍ കരയില്‍ എത്തിയത്.ബുധന്‍ രാത്രിയാണ് ടാംപയ്ക്ക് 112 കിലോമീറ്റര്‍ തെക്ക് സിയസ്റ്റ കീക്കിന് സമീപം മില്‍ട്ടണ്‍ കരതൊട്ടത്. ഫ്‌ലോറിഡയുടെ പടിഞ്ഞാറന്‍ തീരത്ത് 125 വീട് തകര്‍ന്നു. 30 ലക്ഷം വീടുകളില്‍ വൈദ്യുതി മുടങ്ങി. ശക്തമായ കൊടുങ്കാറ്റ് ഒന്നിലധികം മരണങ്ങള്‍ക്ക് കാരണമായി. ആയിരക്കണക്കിന് ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു, വസ്തുവകകള്‍ നശിപ്പിക്കപ്പെട്ടു.

Continue Reading

വാഹനാപകടം; എയര്‍ബാഗ് മുഖത്തമര്‍ന്ന് രണ്ട് വയസുകാരി മരിച്ചു

മലപ്പുറം: വാഹനാപകടത്തെ തുടര്‍ന്ന് എയര്‍ബാഗ് മുഖത്തമര്‍ന്ന് രണ്ടുവയസുകാരി ശ്വാസം മുട്ടി മരിച്ചു. മലപ്പുറം പൊന്മള ചാപ്പനങ്ങാടി തെക്കത്ത് നസീറിന്റെയും റംഷീനയുടെയും മകള്‍ ഇഫയാണ് മരിച്ചത്. ഇഫയും മാതാപിതാക്കളും സഞ്ചരിച്ച കാര്‍ ടാങ്കര്‍ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കാറിന്റെ മുന്‍സീറ്റില്‍ മാതാപിതാക്കളോടൊപ്പം അമ്മയുടെ മടിയിലാണ് കുട്ടി ഇരുന്നത്. അപകടത്തിന് പിന്നാലെ പുറത്തുവന്ന എയര്‍ബാഗ് മുഖത്ത് അമര്‍ന്നും സീറ്റ് ബെല്‍റ്റ് കഴുത്തില്‍ കുരുങ്ങിയുമാണ് കുട്ടി മരിച്ചത്.

Continue Reading

പാലക്കാട് നെല്ലിപാടത്ത് 14 കാരനെ മരിച്ച നിലയില്‍ കണ്ടെത്തി

പാലക്കാട്: പാലക്കാട് നെല്ലിപാടത്ത് 14 കാരനെ ഉറക്കത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൻ – ജയന്തി ദമ്പതികളുടെ മകൻ അഭിനവ് ആണ് മരിച്ചത്. ഇന്നലെ രാത്രി 11.30ക്കും 12 നും ഇടയില്‍ കുട്ടിയുടെ റൂമില്‍ നിന്ന് ശ്വാസം വലിക്കുന്ന ശബ്ദം കേട്ടു. അമ്മ റൂമിലേക്ക് എത്തിയപ്പോള്‍ കുട്ടി അസ്വസ്ഥത പ്രകടിപ്പിക്കുന്നത് കണ്ടു.ഉടൻ തന്നെ ബന്ധുക്കളെ വിളിച്ച്‌ കുട്ടിയെ തൊട്ടടുത്ത ആലത്തൂർ താലൂക്ക് ആശുപത്രിയിലെത്തിച്ചു. എന്നാല്‍ ആശുപത്രിയിലെത്തുമ്ബോഴേയ്ക്കും കുട്ടി മരിച്ചിരുന്നു. രാത്രി പതിവുപോലെ ഉറങ്ങാൻ കിടന്നതാണെന്നും മറ്റ് ആരോഗ്യ […]

Continue Reading

വീടിന്‍റെ മേൽക്കൂര തകർന്ന് രണ്ട് വയസ്സുകാരന് ദാരുണാന്ത്യം

ചെന്നൈ: തമിഴ്നാട് നാഗപ്പട്ടണത്ത് വീടിന്‍റെ മേൽക്കൂര തകർന്ന് രണ്ട് വയസ്സുകാരന് ദാരുണാന്ത്യം. വിജയകുമാർ – മീന ദമ്പതികളുടെ മകൻ യാസീന്ദ്രം ആണ് മരിച്ചത്. സീലിംഗ് ഫാൻ അടക്കം കുട്ടിയുടെ മുകളിലേക്ക് വീഴുകയായിരുന്നു. രാത്രി ഉറക്കത്തിനിടെയാണ് അപകടമുണ്ടായത്. കുഞ്ഞിന്‍റെ അമ്മ മീനയുടെ കൈയ്ക്ക് പരിക്കേറ്റു. ഉടനെ അയൽവാസികൾ ഓടിവന്നു. കുട്ടിയെ അപ്പോൾത്തന്നെ നാഗപട്ടണം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടിയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറും.

Continue Reading