കശ്മീരിൽ സ്ഫോടനം; നാല് പേർ കൊല്ലപ്പെട്ടു
ശ്രീനഗർ: കശ്മീരിൽ നടന്ന് സ്ഫോടനത്തിൽ നാല് പേർ കൊല്ലപ്പെട്ടു. ബാരാമുള്ളയിലെ സോപോറിലാണ് സ്ഫോടനമുണ്ടായത്. ആക്രികടയിലാണ് സ്‌ഫോടനം സംഭവിച്ചത്.
Continue Readingശ്രീനഗർ: കശ്മീരിൽ നടന്ന് സ്ഫോടനത്തിൽ നാല് പേർ കൊല്ലപ്പെട്ടു. ബാരാമുള്ളയിലെ സോപോറിലാണ് സ്ഫോടനമുണ്ടായത്. ആക്രികടയിലാണ് സ്‌ഫോടനം സംഭവിച്ചത്.
Continue Readingകണ്ണൂര്‍: കണ്ണൂർ മട്ടന്നൂരിൽ കാറപകടത്തിൽ അച്ഛനും മകനും ദാരുണാന്ത്യം. പരിയാരം സ്വദേശി നവാസ്, മകൻ യാസീൻ എന്നിവരാണ് മരിച്ചത്. ഇന്നലെ അർദ്ധരാത്രി നെല്ലൂന്നി വളവിൽ വച്ചായിരുന്നു അപകടം. നവാസിന്‍റെ കുടുംബം സഞ്ചരിച്ച കാർ എതിരെ വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിച്ച കാറുകള്‍ രണ്ടും നിയന്ത്രണം വിട്ട് റോഡിന് പുറത്തേക്ക് പോയി. കാറിലുണ്ടായിരുന്ന മറ്റു മൂന്നുപേര്‍ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. അപകടം നടന്നയുടനെ കാറിലുണ്ടായിരുന്നവരെ ആശുപത്രിയിലെത്തിച്ചെങ്കിലും നവാസിനെയും മകനെയും രക്ഷിക്കാനായില്ല.
Continue Readingതിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതിയിൽ ഇന്ന് ആറ് മരണം. പാലക്കാട് വടക്കഞ്ചേരി കൊട്ടേക്കാട് വീട് തകർന്നു വീണ് അമ്മയും മകനും മരിച്ചു. കൊടക്കുന്ന് വീട്ടിൽ സുലോചന, മകൻ രഞ്ജിത്ത് എന്നിവരാണ് മരിച്ചത്. മട്ടന്നൂരിൽ വെള്ളക്കെട്ടിൽ വീണ് 51കാരി മരിച്ചു. കോളാരി സ്വദേശി കുഞ്ഞാമിന ആണ് മരിച്ചത്. ചൊക്ലിയിൽ വെള്ളക്കെട്ടിൽപ്പെട്ട് ഒളവിലം സ്വദേശി കുനിയിൽ ചന്ദ്രശേഖരൻ മരിച്ചു. പത്തനംതിട്ട തിരുവല്ലയിൽ പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് 65കാരൻ മരിച്ചു. തിരുവല്ല സ്വദേശി റെജിയാണ് മരിച്ചത്. വയനാട് പുൽപ്പള്ളിയിൽ പൊട്ടിവീണ […]
Continue Readingകണ്ണൂർ: കനത്ത മഴയെത്തുടർന്നുണ്ടായ വെള്ളക്കെട്ടിൽ വീണ് കണ്ണൂരിൽ രണ്ട് മരണം. ചൊക്ലി ഒളവിലം സ്വദേശിയായ കുനിയിൽ ചന്ദ്രശേഖരൻ (61), മട്ടന്നൂർ സ്വദേശി കുഞ്ഞാമിന (51) എന്നിവരാണ് മരിച്ചത്. കണ്ണൂരിൽ ഇന്നലെ തുടങ്ങിയ ശക്തമായ മഴയിൽ മിക്ക പ്രദേശങ്ങളും വെള്ളത്തിനടിയിലായിരുന്നു. മഴക്കെടുതിയിൽ ഇതുവരെ നാലുപേരാണ് സംസ്ഥാനത്ത് മരിച്ചിരിക്കുന്നത്. പാലക്കാട് കനത്ത മഴയിൽ വീട് തകർന്നുവീണ് അമ്മയും മകനും മരിച്ചിരുന്നു.നഗരപ്രദേശങ്ങളിൽ പലയിടത്തും മഴമൂലം വെള്ളക്കെട്ട് ഉണ്ടായിരിക്കുകയാണ്. കോഴിക്കോട്ടും തൃശൂരിലും ഇടുക്കിയിലും മരംവീണ് വീടുകൾ തകർന്നു. പെരിയാറ്റിൽ ജലനിരപ്പ് ഉയർന്നതിനാൽ ആലുവ […]
Continue Readingതൃശ്ശൂർ: തൃശ്ശൂര്‍ ചാവക്കാട് എലിപ്പനി ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു. ഒരുമനയൂർ നോർത്ത് പൊയ്യയിൽ ക്ഷേത്രത്തിന് കിഴക്ക് താമസിക്കുന്ന കാഞ്ഞിര പറമ്പിൽ പ്രദീപിന്റെ മകൻ വിഷ്ണു (31) ആണ് മരിച്ചത്. വിട്ടു മാറാത്ത പനി മൂലം ഒരാഴ്ച മുമ്പ് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രെവേശിപ്പിക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് എലിപ്പനിയാണെന്ന് സ്ഥിരീകരിച്ചത്. വിഷ്ണുവിന്‍റെ വ്യക്കയുടെ പ്രവർത്തനം നിലച്ചിരുന്നു. ഞായറാഴ്ച രാവിലെയായിരുന്നു മരണം. മാതാവ് ജീജ. പ്രജീഷ, പ്രേംജിത്ത് എന്നിവരാണ് സഹോദരങ്ങൾ. സംസ്കാരം ഞായറാഴ്ച വൈകിട്ട് 3 […]
Continue Readingകൊല്‍ക്കത്ത: ബഹുനില കെട്ടിടത്തിന്റെ അഞ്ചാം നിലയില്‍ നിന്ന് താഴേക്ക് വീണ് ആറ് വയസുകാരന് ദാരുണാന്ത്യം. അഞ്ചാം നിലയിലെ പടികളില്‍ സഹോദരിക്കൊപ്പം കളിച്ചു കൊണ്ടിരിക്കെ കൈവരികള്‍ക്ക് ഇടയിലുള്ള വിടവിലൂടെ കുട്ടി താഴേക്ക് വീഴുകയായിരുന്നു. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൊല്‍ക്കത്തയിലെ സൈനിക കോംപ്ലക്‌സിലാണ് അപകടമുണ്ടായത്. ജമുന ബില്‍ഡിങിലെ അഞ്ചാം നിലയിലുള്ള സര്‍വന്റ്‌സ് ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ദുര്‍ഗയുടെ മകന്‍ യോഗേഷ് നായക് ആണ് മരിച്ചത്. ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. യോഗേഷിന്റെ അച്ഛനും അമ്മയും സഹോദരിയുമടങ്ങുന്ന കുടുംബമാണ് ക്വാര്‍ട്ടേഴ്‌സിലുണ്ടായിരുന്നത്. മാതാപിതാക്കള്‍ […]
Continue Readingപട്ന: ബിഹാറിൽ ഇടിമിന്നലേറ്റ് 19 പേർ മരിച്ചു. 24 മണിക്കൂറിനിടെയുണ്ടായ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ ഇടിമിന്നലേറ്റ് ഏഴ് പേർക്ക് പരിക്കേറ്റിട്ടുണ്ട്. വയലിൽ പണി ചെയ്തുകൊണ്ടിരുന്നവരാണ് മിന്നലേറ്റ് മരിച്ചതിൽ കൂടുതലും. സംസ്ഥാനത്ത് യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. ജെഹനാബാദ്, മാധേപുര, ഈസ്റ്റ് ചംപാരൻ, റോഹ്താസ്, സാരൻ, സുപൌൾ എന്നിങ്ങനെ ആറ് ജില്ലകളിലായാണ് 19 പേർ മരിച്ചത്. സംഭവത്തിൽ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളുടെ വിഷമത്തിൽ പങ്കുചേരുന്നതായി വിശദമാക്കിയ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ബന്ധുക്കൾക്ക് 4 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു.
Continue Readingകോഴിക്കോട്: കോഴിക്കോട് കുറ്റ്യാടിയിൽ ഇതര സംസ്ഥാന തൊഴിലാളി ഷോക്കേറ്റ് മരിച്ചു. ജാര്‍ഖണ്ഡ് സ്വദേശി ശിഹാബുദ്ദീൻ അന്‍സാരി (18) ആണ് മരിച്ചത്. കുറ്റ്യാടി ടൗണിലെ മോട്ടോര്‍ സൈക്കില്‍ വര്‍ക്ക്ഷോപ്പില്‍ ജോലിക്കിടെയായിരുന്നു ഷോക്കേറ്റത്. വര്‍ക്ക് ഷോപ്പില്‍ ജോലി ചെയ്തുകൊണ്ടിരിക്കെ ലൈറ്റിന്‍റെ വയറില്‍ നിന്നും ശിഹാബുദ്ദീന് ഷോക്കേല്‍ക്കുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാര്‍ കുറ്റ്യാടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Continue Readingചെന്നൈ: തമിഴ്നാട് കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 42 ആയി. കള്ളക്കുറിച്ചി, പുതുച്ചേരി ആശുപത്രികളില്‍ ചികിത്സയില്‍ കഴിഞ്ഞവരാണ് മരിച്ചത്. നാല് ആശുപത്രികളിലായി 101 പേരാണ് ചികിത്സയില്‍ കഴിയുന്നത്. 20 പേരുടെ നില ഗുരുതരമാണ്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.
Continue Reading