നിലമ്പൂർ വനമേഖലയിൽനിന്ന് മൃതദേഹങ്ങൾ കണ്ടെത്തി

വയനാട്: മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ മരിച്ചവരുടെ മൃതദേഹങ്ങളും ശരീരഭാഗങ്ങളും നിലമ്പൂർ മുണ്ടേരി, പോത്തുകൽ വനമേഖലയിൽനിന്ന് കണ്ടെത്തി. ഇവിടെ ഇപ്പോഴും തിരച്ചിൽ തുടരുകയാണ്. ഇന്ന് രണ്ട് മൃതദേഹങ്ങളും മൂന്ന് മൃതദേഹങ്ങളുടെ ശരീരഭാഗങ്ങളുമാണ് ഇവിടെനിന്ന് കണ്ടെത്തിയത്. മുണ്ടക്കൈയിൽനിന്ന് സൂചിപ്പാറ വെള്ളച്ചാട്ടം വഴിയാണ് മൃതദേഹങ്ങൾ പോത്തുകൽ മെഖലയിൽ ഒഴുകിയെത്തിയത്. മുണ്ടക്കൈയിൽനിന്ന് 25 കിലോമീറ്ററോളം അകലെയാണ് ഇന്ന് മൃതദേഹങ്ങൾ കണ്ടെത്തിയ പ്രദേശം. എത്ര വലിയ മലവെള്ളപ്പാച്ചിലാണ് മുണ്ടക്കൈയിൽ ഉണ്ടായത് എന്ന് വ്യക്തമാക്കുന്നതാണ് ഇത്. ഉൾവനത്തിൽ വെള്ളത്തിന്റെ വലിയ കുത്തൊഴുക്ക് വകവെക്കാതെയാണ് ആളുകൾ തിരച്ചിൽ […]

Continue Reading

തിരുവമ്പാടിയിൽ റോഡരികിലെ കാനയിൽ മൃതദേഹം കണ്ടെത്തി

വയനാട്: തിരുവമ്പാടി പുന്നക്കൽ പൊന്നക്കായത്ത് റോഡരികിലെ കാനയിൽ മൃതദേഹം കണ്ടെത്തി. പുന്നക്കൽ പൊന്നക്കായം സ്വദേശി എബിൻ സണ്ണിയാണ് മരിച്ചത്. അമ്പലത്തിന് അടുത്ത് റോഡരികിലെ റബർ തോട്ടത്തിലെ കാനയിലാണ് മൃതദേഹം കണ്ടെത്തിയത്. തിരുവമ്പാടി പോലീസ് സ്ഥലത്ത് എത്തിയിട്ടുണ്ട്.

Continue Reading

പിറവം പുഴയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി

കൊച്ചി : എറണാകുളം പിറവം പുഴയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി.രാവിലെ നെച്ചൂർ ഭാഗത്തുനിന്നും മൃതദേഹം ഒഴുകിപ്പോകുന്നത് കണ്ട് നാട്ടുകാരാണ് പൊലീസിനെ വിവരം അറിയിച്ചത്.ഫയർഫോഴസ് എത്തി മൃതദേഹം കരയ്ക്കെത്തിച്ചു. 45 വയസ്സ് പ്രായം തോന്നിക്കുന്ന ആളുടേതാണ് മൃതദേഹം.നീല പാന്‍റും കറുത്ത ടീ ഷർട്ടുമാണ് വേഷം. സംഭവത്തിൽ പിറവം പൊലീസ് അന്വേഷണം തുടങ്ങി. മൃതേദഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മോ‍‍ര്‍ച്ചറിയിലേക്ക് മാറ്റി. സമീപമേഖലകളിലെ കാണാനില്ലെന്ന പേരിൽ രജിസ്റ്റർ ചെയ്ത കേസുകൾ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം.

Continue Reading

വാടക ക്വാർട്ടേഴ്സിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി

കാസർകോട്: കാഞ്ഞങ്ങാട് നോർത്ത് കോട്ടച്ചേരിയിലെ വാടക ക്വാർട്ടേഴ്സിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. നെല്ലിക്കട്ട സ്വദേശി ഫാത്തിമ (42) ആണ് മരിച്ചത്. മുതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്ന് കരുതുന്നു. ഇവരുടെ കൂടെ താമസിക്കുന്ന നെല്ലിക്കട്ട സ്വദേശിയായ ഹസനെ മൂന്ന് ദിവസം മുമ്പ് കാസർകോട്ടെ ലോഡ്ജിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയിരുന്നു.

Continue Reading