തിരുവനന്തപുരത്ത് നിന്ന് കാണാതായ സീനിയർ സിവിൽ പൊലീസ് ഉദ്യോഗസ്ഥനെ തൃശ്ശൂരിൽ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: തിരുവനന്തപുരത്തു നിന്ന് കാണാതായ സീനിയർ സിവിൽ പോലീസ് ഓഫീസറെ തൃശ്ശൂരിലെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം സ്വദേശി മഹേഷ് രാജ് (49) ആണ് മരിച്ചത്. വെളിയന്നൂരിലെ ലോഡ്ജിലാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം. തിരുവനന്തപുരം എആർ ക്യാമ്പിലെ സീനിയർ സിവിൽ പോലീസ് ഓഫീസറായിരുന്നു മഹേഷ് രാജ്. തൃശ്ശൂർ ഈസ്റ്റ് പോലീസ് തുടർ നടപടികൾ സ്വീകരിക്കും. മരണത്തിലേക്ക് നയിച്ച കാരണം വ്യക്തമല്ല. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റും.

Continue Reading

മലയാളി ദമ്പതികളെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

അൽ ഖസീം: സൗദി അറേബ്യയിൽ മലയാളി ദമ്പതികളെ താമസസ്ഥലത്ത് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. അൽ ഖസീം പ്രവിശ്യയിലെ ബുറൈദക്ക് സമീപമുള്ള ഉനൈസയിലാണ് സംഭവം. കൊല്ലം കടയ്ക്കൽ സ്വദേശിയായ ചിതറ ഭജനമഠം പത്മവിലാസത്തിൽ ശരത്(40), ഭാര്യ കൊല്ലം സ്വദേശി പ്രീതി(32) എന്നിവരെയാണ് മരിച്ചത്. ജോലിക്ക് വരാത്തതിനെ തുടർന്ന് സ്‌പോൺസർ ഫോണിൽ ബന്ധപ്പെടുകയായിരുന്നു. കിട്ടാതെ ആയതോടെ അന്വേഷിച്ച് ഫ്‌ളാറ്റിലെത്തി. പൂട്ടിയ നിലയിലുള്ള വാതിലുകൾ പൊലീസ് സഹായത്തോടെ തകർത്ത് അകത്തു കയറിയപ്പോഴാണ് മരിച്ച വിവരം അറിയുന്നത്. മൃതദേഹങ്ങൾ ബുറൈദ […]

Continue Reading