യങ് കിങ്ങി’ന് അഭിനന്ദന പ്രവാഹം; അനുമോദിച്ച് എത്തിയവരിൽ മോഹൻലാലും ബിഗ് ബിയും

കരുക്കൾ കൊണ്ട് അശ്വമേധം ജയിച്ച ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ ചാമ്പ്യന് രാജ്യമെമ്പാടു നിന്നും അഭിനന്ദന പ്രവാഹം. ചൈനയുടെ ഡിങ് ലിറെനെയാണ് സിങ്കപ്പൂരില്‍ ഇന്നലെ നടന്ന മത്സരത്തില്‍ ഗുകേഷ് പരാജയപ്പെടുത്തിയത്. വിശ്വനാഥൻ ആനന്ദിന് ശേഷം ലോകചാമ്പ്യനാകുന്ന ഇന്ത്യക്കാരനെന്ന നേട്ടവും ​ഗുകേഷ് സ്വന്തമാക്കിയിരുന്നു. ‘ഗുകേഷ് ഡി, ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ചെസ്സ് ചാമ്പ്യൻ. താങ്കളുടെ വിജയത്തിൽ ഞങ്ങൾക്ക് വളരെയധികം അഭിമാനമുണ്ട്. നിങ്ങൾ കാരണം ലോകം മുഴുവൻ ഇന്ത്യയെ അഭിവാദ്യം ചെയ്യുന്നു. ജയ് ഹിന്ദ്’ എന്നാണ് അമിതാഭ് ബച്ചൻ […]

Continue Reading

ലോക ചെസ്സ് ചാമ്പ്യൻഷിപ്പിൽ ഗുകേഷും ലിറനും സമനിലക്കുരുക്കിൽ

ലോക ചെസ് ചാമ്പ്യൻഷിപ്പിലെ വാശിയേറിയ പോരാട്ടത്തിൽ ഇന്ത്യൻ താരം ഡി ഗുകേഷും ചൈനീസ് താരം ഡിംഗ് ലിറനും സമനിലയ്ക്ക് വഴങ്ങി.ആറാം ഗെയിമിലാണ് ഇരുതാരങ്ങളും സമനിലക്ക് വഴങ്ങിയത്. പോയിൻ്റ് നിലയിൽ സമനിലയിൽ തുടരുന്ന മത്സരത്തിൽ രണ്ട് മത്സരാർത്ഥികളും മൂന്ന് പോയിൻ്റ് വീതമാണ് ലഭിച്ചത്.ചാമ്പ്യൻഷിപ്പ് നേടാൻ 4.5 പോയിൻ്റുകൾ കൂടി ആവശ്യമാണ്.ഇത് തുടർച്ചയായ മൂന്നാം തവണയാണ് ഇരുവരും സമനിലയിൽ കുരുങ്ങുന്നത്.

Continue Reading